"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Friday, October 23, 2009

ചിറകൊടിഞ്ഞ കിനാവുകള്‍

കിനാവുകള്‍ എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു കിനാവുകള്‍ .  ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ St. Josephs BOYS Higher Secondary School എന്ന സ്കൂളില്‍ പഠിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്. ഞങ്ങളുടെ സ്കൂളിന്റെ തൊട്ടടുത്ത കോമ്പൌണ്ട് ആണ് St.Josephs Anglo Indian GIRLS Higher Secondary School. വെറും ഒരു മതില്‍ മാത്രമാണ് സ്കൂളുകളെ പിരിക്കുന്നത്. മതില്‍ കൊണ്ട് സ്കൂളുകളെ പിരിക്കാം എങ്കിലും ഞങ്ങളുടെ മനസ്സുകളെ അവിടെ നിന്ന് പിരിച്ചെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എന്നെങ്കിലും ഒരു ബുള്‍ഡോസര്‍ കിട്ടുകയാണെങ്കില്‍ ആ മതില്‍ ഇടിച്ചിടാന്‍ ഒരാഗ്രഹം എനിക്കുണ്ടായിരുന്നു.

ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന കാലം. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ആണ് ഞങ്ങള്‍ ആ സന്തോഷ വാര്‍ത്ത അറിയുന്നത്. രണ്ടു സ്കൂളുകളും കൂടി ഒന്നാക്കാന്‍ മാനേജ്‌മന്റ്‌ തീരുമാനിച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ ഇനി ഞങ്ങളുടെ ക്ളാസ്സില്‍ ഞങ്ങളുടെ അടുത്തിരുന്നു പഠിക്കും. ആഹാ!!! ഇപ്പോളെങ്കിലും ആഗ്രഹം സഫലമായല്ലോ. ഇങ്ങനെയൊക്കെ ആയെങ്കിലും പല തരത്തില്‍ ഉള്ള ചിന്തകള്‍ ഞങ്ങളെ അലട്ടിയിരുന്നു.

വെറും ഇംഗ്ളീഷ് മാത്രം സംസാരിക്കുന്ന ആ സ്കൂളിലെ പിള്ളേര്‍ ഇവിടെ വന്നാല്‍ ഞങ്ങളും ഇംഗ്ളീഷ്‌ മാത്രം സംസാരിക്കേണ്ടി വരുമോ...??? നോ...!!!

ഊട്ടി സ്കൂള്‍ പോലെ കുട്ടിയുടുപ്പിട്ടു അവര്‍ ഞങ്ങളുടെ കൂടെയും പഠിക്കുമോ???

അങ്ങിനെ അങ്ങിനെ നൂറു നൂറു ചോദ്യങ്ങള്‍ . ഉത്തരങ്ങള്‍ ഒന്നും വേണ്ട. അവര്‍ ഇങ്ങോട്ട് വന്നാല്‍ മതി. അങ്ങിനെ ആ രാത്രി സന്തോഷത്തോടെ ഞാന്‍ സുഖമായി ഉറങ്ങി. രാത്രി നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴയില്‍ ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഒലിച്ചു പോയെന്ന്  ഞങ്ങള്‍ അറിയുന്നത് അടുത്ത ദിവസം രാവിലെ ആണ്. സ്കൂളുകള്‍ ഒന്നാക്കാനുള്ള തീരുമാനം മാനേജ്‌മന്റ്‌ ഉപേക്ഷിച്ചു. അവരുടെ P.T.A പ്രതിഷേധം ഉയര്‍ത്തുകയും പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത സ്കൂള്‍ ആണ് ഞങ്ങളുടേത് പോലും. പോരാഞ്ഞ് ഞങ്ങള്‍ ആമ്പിള്ളേര്‍ കൂതറകള്‍ ആണ് പോലും. ഞങ്ങളുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ P.T.A ഇലെ തന്തപ്പടിമാരോടും തള്ളമാരോടും എന്തെന്നില്ലാത്ത ദേഷ്യമാണ് ഞങ്ങള്‍കുണ്ടായത്. അവരുടെ പെണ്‍മക്കള്‍ കല്യാണമാകാതെ മൂത്ത് നരച്ചു മൂക്കില്‍ പല്ല് വന്നു നിന്ന് പോകട്ടെ എന്ന് ഞങ്ങള്‍ ശപിച്ചു. സ്കൂളില്‍  ആകെ ഒരു ശോകം നിറഞ്ഞ മൂകത പറന്നു. 

അങ്ങിനെ ചിറകൊടിഞ്ഞ ഒരു കിനാവ് കൂടി.....

Thursday, October 15, 2009

പാണ്ടി ഡേ

തൃശൂര്‍ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന കാലം. ആങ്ങിനെയിരിക്കെയാണ്‌ ഹോസ്റ്റലില്‍ വച്ച്‌ ഇളയ ധളപതി "വിജയ്‌" യുടെ ഗില്ലി പത്താമത്തെ തവണ കാണാനിടയായത്‌. അന്ന് രാത്രി സെക്കന്റ്‌ ഷോയ്ക്ക്‌ പോയി വിജയ്‌ യുടെ തന്നെ ഏറ്റവും പുതിയ സിനിമയും കണ്ടു. നമ്മുടെ വിജയ്‌ മൂലം എന്റെ മനസ്സില്‍ ഒരു മോഹമുദിച്ചു. പാണ്ടി ഡേ ആഘോഷിക്കണം. ആഗ്രഹം എന്റെ  ക്‌ളാസ്സ്മേറ്റ്  കൂടാതെ ഹോസ്റ്റല്‍മേറ്റ്‌  ആയ പി സി യെ അറിയിച്ചു. ഗുരു സമ്മതം മൂളി. 

അടുത്ത ദിവസം ഞങ്ങള്‍ കോളജിലൂടെ നടക്കുമ്പോള്‍ എല്ലാരും ഞങ്ങളെ നോക്കുകയായിരുന്നു. ഞങ്ങള്‍ മറ്റുള്ളവരെ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കാരണം ആ സമയത്ത് പെമ്പിള്ളേര്‍ ഒന്നും പുറത്തുണ്ടായിരുന്നില്ല. പതിവ് പോലെ നേരെ ക്‌ളാസ്സിലേക്കാണ്‌ നടക്കുന്നത് (ഹ ഹ ഹ... തെറ്റിപ്പോയി... പതിവ് തെറ്റിച്ച് എന്നാണ്). ക്‌ളാസ്സിന്റെ വാതിലിനടുത്തെത്തി. ഉള്ളില്‍ ഇരിക്കുന്നവര്‍ എല്ലാവരും ഞങ്ങളെ തന്നെ നോക്കുകയാണ്. ഞങ്ങള്‍ എന്താ അന്യ ഗ്രഹ ജീവികളാണോ??? ബോര്‍ഡിലേക്ക് തിരിഞ്ഞു എന്തോ എഴുതിക്കൊണ്ടിരുന്ന മോഹനന്‍ സാറിന്റെ ശ്രദ്ധ ഞങ്ങളുടെ മേല്‍ പതിഞ്ഞു. അദ്ദേഹം ഞങ്ങളെ അടിമുടി നോക്കി.

അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ഞാന്‍ :
ഇളം നീല ഷൂസ്. ഫോറസ്റ്റ് ഗ്രീന്‍ പാന്റ്. വെള്ള ബെല്‍റ്റ്‌. ചുകപ്പു ടി-ഷര്‍ട്ട്‌. രണ്ടു കൈയ്യിലും ബാന്റുകളും മുത്ത്‌ മണികളും. കഴുത്തില്‍ മുത്ത്‌ മാലകള്‍ . ഭസ്മ കുറി നീളത്തില്‍ . മുടിയില്‍ കളറിംഗ്. ആകെ കൂടി സൂപ്പര്‍ ലുക്ക്‌.

പി സി യും മോശമല്ല. ഡ്രസ്സ്‌ ഞാന്‍ ഇട്ടതിന്റെ വേറെ ഒരു കളര്‍ കോംബിനേഷൻ. കഴുത്തില്‍ രുദ്രാക്ഷം. കുങ്കുമ കുറി. പിന്നല്ല.

പിന്നെ എന്താണ് സംഭവിച്ചതെന്ന് എല്ലാരും ഊഹിച്ചോളു.... ഇവിടെ നിറുത്തുന്നു

My Expeditions

Popular Posts