"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Friday, January 29, 2010

ഒരു കാള രാത്രിയും ഒരേ ഒരു മോസ്കിറ്റോ കൊയിലും

28-01-2010 രാത്രി അതായത് ഇന്നലെ രാത്രി ഞങ്ങള്‍ക്ക് കാള രാത്രി ആയിരുന്നു. പൂര്‍ണ ചന്ദ്രന്റെ തെളിഞ്ഞ വെളിച്ചത്തില്‍ അവര്‍ ഞങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. ഒരു മാതിരി പഴശ്ശി രാജ സിനിമയിലെ ഒളിപ്പോരാളികളെ പോലെ. ആരെന്നല്ലേ. ഈ നായിന്റെ മക്കള്‍ കൊതുകുകള്‍. അവര്‍ എന്നെ പോലും ആക്രമിച്ചു ചോര കുടിച്ചു. രക്ത ദാനം ചെയ്യാന്‍ മിനിമം തൂക്കം വേണം എന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ വിട്ടേക്കും. ഇവര്‍ക്കതൊക്കെ പ്രശ്നമാണോ?

ഫ്ലാഷ് ബാക്ക് ഇങ്ങനെ. ഇന്നലെ വൈകുന്നേരം ഞാന്‍ പറഞ്ഞതാ ഒരു മുറിയിലെ കൊതുകുതിരിയുടെ liquid തീര്‍ന്നെന്നു. വാങ്ങിച്ചിട്ട് വന്നാല്‍ മതിയെന്ന്. എന്റെ കൂതറ റൂം മേറ്റ്സ് വാങ്ങിക്കാതെ വന്നു. രാത്രി ഞാന്‍ ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോള്‍ എന്റെ റൂമില്‍ ഉണ്ടായിരുന്ന കൊതുകുതിരി അവര്‍ ഊരി അവരുടെ റൂമില്‍ കൊണ്ട് പോയി വച്ചു. അവരെ കൊതുക് കടിക്കുന്നു പോലും. അങ്ങിനെ അവരുടെ റൂമില്‍ നിന്നു കൊതുകുകള്‍ മെല്ലെ ഞങ്ങടെ റൂമിലേക്ക്‌ ചേക്കേറി. എന്റെ റൂമില്‍ ഉള്ള രണ്ടാമന്റെ ഉറക്കത്തിലുള്ള പൂരപ്പാട്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കൊതുകുകളെ തെറി വിളിക്കുകയാണ്‌. ഉറക്കം ഞെട്ടിയപ്പോള്‍ ആണ് കൊതുകുതിരി പോയെന്നു ഞാന്‍ അറിഞ്ഞത്. വേഗം പോയി അത് വീണ്ടെടുത്ത്‌ ഞങ്ങടെ റൂമില്‍ കുത്തി കിടന്നുറങ്ങി. കുറച്ചു കഴിഞ്ഞ് വീണ്ടും ഞെട്ടി എഴുന്നേറ്റപ്പോള്‍ സാധനം കാണാനില്ല. അവര്‍ക്കും ഉറങ്ങണ്ടേ. മൂളിപ്പാട്ട് പാടുന്ന ഒരു നായിന്റെ മോനെ അടിച്ചു കൊന്നു കൊണ്ട് ഞാന്‍ തീരുമാനിച്ചു. ഇന്ന് ഇനി ഉറക്കമില്ല. എന്നാല്‍ കുറച്ചു ബ്ലോഗാം. കൊതികിനെ കൊന്നിടത്ത് ചുകപ്പു രക്തം തളം കെട്ടി കിടന്നിരുന്നു. ആ ചുകപ്പു നാടയില്‍ ആണ് ഇന്ന് എന്റെ ഉറക്കം കുടുങ്ങി കിടക്കുന്നത്.

Thursday, January 14, 2010

ഒരു ഉമ്മ കഥ

ബസില്‍ പൊയ്ക്കൊണ്ടിരുന്ന കാലം മുതല്‍ ഞാന്‍ അവരെ കാണുന്നതാണ്. വൈകുന്നേരം സ്കൂള്‍ വിട്ടു വരുമ്പോള്‍ ആ ചേച്ചിയും ചേട്ടനും സംസാരിച്ചു ചിരിച്ചു എപ്പോളും ഉണ്ടാകും ബസില്‍. ഒരുമിച്ച്. എല്ലാവര്‍ക്കും അറിയാം. അവര്‍ തമ്മില്‍ ലൈന്‍ ആണെന്ന്. ഞാന്‍ കേറുന്നതിനു ശേഷമുള്ള നാലാമത്തെ സ്റ്റോപ്പില്‍ നിന്നാണ് അവര്‍ കേറുക. ചേച്ചി മുന്പിലൂടെയും ചേട്ടന്‍ പുറകിലൂടെയും കേറും. എല്ലാരും അവര്‍ക്ക് വഴി മാറി കൊടുക്കും. മുന്പിലൂടെയും പുറകിലൂടെയും വരുന്ന അവര്‍ നടുക്ക് കണ്ടു മുട്ടും. സ്നേഹിക്കുന്ന ആ യുവ മിഥുനങ്ങളെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.

അങ്ങിനെയിരിക്കെ നമ്മുടെ ചേട്ടന്റെ മനസ്സില്‍ ഒരു മോഹമുദിച്ചു. ഒരു ഉമ്മ വേണം. ചേച്ചി ചേട്ടന് ചുണ്ടത്തൊരു ഉമ്മ കൊടുക്കണം. അവസരം കിട്ടുമ്പോളൊക്കെ ചേട്ടന്‍ ചേച്ചിയോട് ചോദിച്ചു കൊണ്ടേ ഇരുന്നു. ഇപ്പൊ തരും എന്ന രീതിയില്‍ ചേട്ടനെ ഒന്ന് ഉത്സാഹിപ്പിച്ചു ചേച്ചി എപ്പോളും ഒഴിഞ്ഞു മാറും. റോഡിലൂടെ പോലും ചേച്ചിയോട് ഉമ്മ ചോദിച്ചു പുറകെ നടക്കുന്ന ചേട്ടനെ കണ്ട് ഞങ്ങള്‍ പലപ്പോളും ചിരിച്ചു പോയിട്ടുണ്ട്.


വര്‍ഷങ്ങള്‍ മാറി മറഞ്ഞു. രണ്ടു പേര്‍ക്കും ജോലിത്തിരക്കായി. ചേട്ടന്‍ ഹൈദരാബാദ് ഉം ചേച്ചി ബാംഗ്‌ളൂര്‍ ഉം. അവര്‍ തമ്മില്‍ ബന്ധം ഇപ്പോളും ഉണ്ട്. പക്ഷെ പണ്ടുണ്ടായിരുന്നത് പോലെ അത്ര ശക്തമായിരുന്നില്ല. ചേട്ടന് ഭയങ്കര തിരക്കായി. ചേച്ചിയെ വേണ്ടത്ര ഗൌനിക്കാറില്ല. അങ്ങിനെയിരിക്കെ ഒരു ദിവസം പെട്ടെന്ന് ചേച്ചി ചേട്ടനെ വിളിച്ചു. ധര്‍മസ്ഥലയില്‍ വരണം. ചേച്ചി അവിടെ ഉണ്ട്. എന്താണെന്നറിയില്ല. സാധാരണ ചേട്ടന്‍ അത് കാര്യമായെടുക്കാറില്ല. പക്ഷെ ഇത്തവണ കാണാന്‍ പോകാന്‍ തീരുമാനിച്ചു.

ധര്‍മസ്ഥലയില്‍ ദശകാല അഭിഷേകം നടക്കുന്ന സമയത്താണ് ചേട്ടന്‍ അവിടെ എത്തിയത്. പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന അഭിഷേക കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ദൂര സ്ഥലങ്ങളില്‍ നിന്നു വരെ ആളുകള്‍ എത്തിയിട്ടുണ്ടായിരുന്നു. സത്രങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. എവിടെയും ചേട്ടന് ഒരു റൂം കിട്ടിയില്ല. ചേച്ചിയും ഒരു കൂട്ടുകാരിയും നേരത്തേ എത്തി ഒരു ഡബിള്‍റൂം എടുത്തായിരുന്നു. അങ്ങിനെ ചേച്ചിയുടെ റൂമില്‍ തന്നെ ചേട്ടന് തങ്ങേണ്ടി വന്നു. ഒരു കട്ടില്‍ കൂട്ടുകാരികള്‍കും ഒരു കട്ടില്‍ ചേട്ടനും.

അടുത്ത ദിവസം രാവിലെ തന്നെ ചേച്ചി ചേട്ടനെ വിളിച്ചുണര്‍ത്തി. അമ്പലത്തില്‍ പോണം. ചേച്ചി കുളിച്ചൊരുങ്ങിക്കഴിഞ്ഞിരുന്നു. ചേട്ടന്‍ കുളിച്ചു കഴിഞ്ഞ് വരുന്ന സമയത്ത് ചേച്ചിയുടെ കൈ ശ്രദ്ധിച്ചു. കൈ ആകെ മൈലാഞ്ചി ഇട്ടിരിക്കുന്നു. ചേച്ചിയുടെ ഇരു കൈകളും വിരിച്ചു വച്ച് ചേട്ടന്‍ നോക്കി. നല്ല രസമുണ്ട്. പക്ഷെ ചേച്ചി ചേട്ടന്റെ മാറത്തു വീണു പോട്ടിക്കരയുകയാണ് ചെയ്തത്. എന്താണെന്നറിയില്ല. പോയി വന്നതിനു ശേഷം എന്തോ പറയാനുണ്ടെന്ന് ചേച്ചി പറഞ്ഞു.

ചേട്ടന്റെ കൂടെ അമ്പലത്തിലേക്ക് പോകുന്നതിനു മുന്‍പ് ചേച്ചി കൂട്ടുകാരിയുടെ ചെവിയില്‍ എന്തോ പറഞ്ഞിട്ട് പോയി. അവര്‍ തിരിച്ചെത്തിയപ്പോള്‍ കൂട്ടുകാരി അവിടെ ഉണ്ടായിരുന്നില്ല. ചേച്ചിയുടെ തേങ്ങല്‍ കേട്ട് തുടങ്ങിയ ചേട്ടന്‍ തിരിഞ്ഞു കാര്യം തിരക്കാന്‍ തുടങ്ങിയപ്പോഴേക്കും ചേച്ചി പോട്ടിക്കരഞ്ഞിരുന്നു. പതുക്കെ പതുക്കെ കാര്യം വെളിവായി. ചേച്ചിയുടെ കല്യാണ നിശ്ചയം കഴിഞ്ഞിരിക്കുന്നു. ചേട്ടനെ അറിയിക്കാനുള്ള എല്ലാ ശ്രമങ്ങളും ചേട്ടന്‍ തന്നെ പാഴാക്കിയിരിക്കുന്നു. ഇപ്പോള്‍ ഒരു തിരിച്ചു പോക്കില്ലാത്ത രീതിയില്‍ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇതു ഒരു പക്ഷെ അവരുടെ അവസാനത്തെ കാണല്‍ ആയിരിക്കും. ചേച്ചി ചേട്ടന്റെ അടുത്ത് വന്നു ചേട്ടനെ കെട്ടിപ്പിടിച്ച് ഒരു വാക്യം മാത്രം പറഞ്ഞു. "നീ എന്നോട് ഇതു വരെ ഒരുമ്മ മാത്രമേ ചോദിച്ചിട്ടുള്ളൂ. അത് ഞാന്‍ നിനക്ക് തരുന്നു". ചേട്ടന്റെ ചുണ്ടത്തും നെറ്റിയിലും ചേച്ചി അമര്‍ത്തി ചുംബിച്ചു.

ചേട്ടന്‍ പാടെ തകര്‍ന്നിരുന്നു പോയിരുന്നു. തളര്‍ന്നിരിക്കുന്ന ചേട്ടനെ ചേച്ചി തന്റെ മടിയില്‍ കിടത്തി.  ചേച്ചിയുടെ മടിയില്‍ ചേട്ടന്‍ തളര്‍ന്നു കിടന്നുറങ്ങി. കൂട്ടുകാരിയുടെ വാതിലില്‍ ഉള്ള മുട്ട് കേട്ടാണ് ചേട്ടന്‍ ഉണര്‍ന്നത്. വൈകുന്നേരമായിരിക്കുന്നു. അവര്‍ രണ്ടു പേരും ഒന്നും കഴിക്കാതെ ഒന്നും ഉരിയാടാതെ അത്രയും നേരം ആയിരിക്കുന്നു. ഉണര്‍ന്ന ഉടനെ ചേട്ടന്‍ തന്റെ സഞ്ചിയുമെടുത്ത്‌ തിരിഞ്ഞു നോക്കാതെ യാത്ര പറയാതെ പുറത്തേക്കിറങ്ങി നടന്നു. ചേട്ടന്‍ പോകുന്നത് കണ്ണീരോടെ ദൂരെ നിന്നും ജനാലയിലൂടെ നോക്കി കാണുകയായിരുന്നു ചേച്ചി.

പിന്നീടവര്‍ക്കെന്തു സംഭവിച്ചു എന്ന് എനിക്കറിയില്ല. ദൈവം അവര്‍ക്ക് നല്ലത് വരുത്തട്ടെ.

Wednesday, January 6, 2010

All sites are not heaven

Early morning around 9AM I caught an auto from my hotel. The site was in a remote village around 20km from there. I fought with the automan to get the fare reduced to 150. On the way I could see people, men and women, sitting in the road side fields to shit. There were no toilet facilities in that village where the factory resides. And the roads were hell with half of the way not well maintained. Already I was worried with the food I get in that side of Andhra Pradesh and was getting satisfied by eating Idli/Chapathi 3times a day. Now the travel in these roads(100m forward the auto will fall in 15 gutters) and the sight around was making me vomit the two idlis I ate in the morning. Finally when I reached the factory I was thinking that I should give the automan atleast 250(If it was an automan in Ernakulam, he would have taken atleast 400 for travelling to such a place).

Reaching the gate I told the security that I have to go in for a scheduled work and let them know the name of the contact person. They asked me to wait. Even after 15 mins waiting in the sun there were no signs of letting me in. I enquired about the same and now they are telling that I dont have permission and they didnt get any mail to let in any RAJEEV DANIEL!!! And after calling the contact person there and 45 more minutes of waiting I finally got the permission. But there came the second problem. I had a laptop with me. To carry it in I should go through the Material Gate which is half a km to the East. Walking in that 40 degree temperature was exhausting and getting in was like entry to heaven. I got used to this later because everyday case was the same and waiting 1hr in hot sun became a routine.

No motor vehicles or mobile phones were allowed inside the factory since its a highly inflammable gas plant(Remember gas tanker explosion at karunagappally was due to starting of a police jeep). For making any work related calls to my office I was forced to use an extension available in each floor and access to it was limited by some code to block unauthorised use. I required a factory employee with me everytime when i make a call. For travelling inside factory we should either go by cycle or by walk. And that day I think I cycled around 5km and walked around 3km all over the factory. Even availability of drinking water was scarce, only one place in a building and that too finding which floor and where in that floor it is will be like a treasure hunt game for a new comer there. Adding to that toilets were available only in the Administrative Block. Once when I required, I cycled 1km down to Administrative Block and thanks my bladder didnt blast by the time I found out one.

One day around afternoon when I was busy in debugging the problems I was facing there, an announcement came. Urgent evacuation message from control center. Everybody should evacuate and assemble in the Assembly area. This assembly area was only around 300m from the building where I was. But people were marching to Assembly area even from far away buildings by cycle or by walk. After reaching assembly area again half an hour in sun. Security was questioning all people who were not employees of the factory. They asked some questions to me also. Later came to know that it was a mock drill. Making security fit to handle emergency cases. Bull Shit.

Did I tell all this as an experience? Answer is yes as well as no. Of course that was a good experience to see such a site. But actually my intention was something different. Some of my friends also had site works. But they had it in some office abroad. Nice place to stay. Nice food. Even they will get some money from their company for doing this. But there are some people, I am not telling about me. Even worse cases are there. Like one of my friend. Staying alone in one of a unmanned substation in Orissa to complete his project. The place is remote. No good food/accomodation/recreation. Loneliness carving him there. Always he used to call me from there. Talks with me for so much time. Every time the talk ends like "When I can come back from here??". Salaam for people like these working away their lives in such places.

സങ്കുചിതം കേരളീയം

വര്‍ണ ശലഭങ്ങളെ പോലെ പാറി നടക്കേണ്ടതാണ് യൌവനം. അതില്‍ പ്രധാനം സൌഹൃദവും വ്യക്തി ബന്ധങ്ങളും ആണ്. പക്ഷെ കേരളമെന്ന നാട്ടില്‍ അത് പറ്റുമോ?

ഞാന്‍ നേരില്‍ കണ്ട ഒരു കഥ പറയാം. ഞങ്ങള്‍ ആറ് സുഹൃത്തുക്കള്‍ . ഒരുമിച്ച് പഠിക്കുന്നവര്‍ . ആണ്‍കുട്ടികള്‍ ആനന്ദിച്ചു അര്‍മാദിക്കുന്ന കാലമല്ലേ യൌവനം. അങ്ങിനെ തന്നെ ഞങ്ങളും. ഞങ്ങളില്‍ ഒരുവന്‍ , നമ്മുടെ കഥാനായകന്‍ , മറ്റുള്ളവരില്‍ നിന്നു വളരെ വ്യത്യസ്തന്‍ ആയിരുന്നു. ഏകാന്തനായി ഇരിക്കും. ചിന്തിക്കും. അതേ സമയം തന്നെ എല്ലാവരോടും അടുത്തിടപഴകും. എല്ലാവരോടും ആഴത്തില്‍ ഉള്ള ഒരു ബന്ധം അവന്‍ പുലര്‍ത്തിയിരുന്നു. ഞങ്ങളില്‍ ആരുടെ കാര്യങ്ങള്‍ അറിയണമെങ്കിലും അവനോടു ചോദിച്ചാല്‍ മതി. ഞങ്ങളുടെ എല്ലാവരുടെയും കുടുംബാംഗങ്ങളെയും അടുത്തറിയുന്ന ആള്‍ അവന്‍ മാത്രം ആയിരിക്കും. അങ്ങിനെ ഇരിക്കെയാണ് ഞങ്ങള്‍ എല്ലാവരും കൂട്ടത്തില്‍ മറ്റൊരുവന്റെ വീട്ടില്‍ ചെന്നത്. കണ്ണൂരില്‍ ഹരിതശോഭമായ ഒരു ഗ്രാമം. വീട്ടുകാരെ അറിയുന്നത് നമ്മുടെ കഥാനായകന് മാത്രം. ഞങ്ങള്‍ ചുമ്മാ സോഫയില്‍ ഇരുന്നു ടിവി കാണുകയും പത്രം വായിക്കുകയും ചെയ്തുകൊണ്ടിരുന്ന സമയത്ത് അവന്‍ അടുക്കളയില്‍ പോയി കുശല വര്‍ത്തമാനം പറയുകയും രണ്ടാമന്റെ കൊച്ചു പെങ്ങളുടെ കൂടെ കാരംസ് കളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ തമ്മില്‍ ഉള്ള സംഭാഷണത്തിന്റെ കോലാഹലങ്ങളും കളിയും ചിരിയും ഉയര്‍ന്നു കേള്‍കുകയായിരുന്നു അവിടെ. അപ്പോളാണ് അത് സംഭവിച്ചത്. രണ്ടാമന്റെ അമ്മ ഉള്ളില്‍ നിന്നു വന്നു. കുഞ്ഞു പെങ്ങളെ ചീത്ത പറഞ്ഞു അകത്തു പറഞ്ഞു വിട്ടു. നമ്മുടെ നായകനോടയിട്ടു കുറച്ചു പറഞ്ഞു. ശരിയായ വാക്കുകള്‍ ഓര്‍മയില്ല. എന്തായാലും ചുരുക്കം ഇങ്ങനെയാണ്. "ഒരു വീട്ടില്‍ വന്നാല്‍ എങ്ങിനെ പെരുമാറണമെന്ന് അറിയില്ലേ. വീട്ടിലെ പെണ്‍കുട്ടികളുടെ അടുത്ത് കളിച്ചിരിക്കാമോ? കണ്ടില്ലേ നിന്റെ സുഹൃത്തുക്കള്‍ മാന്യമായി ഇരിക്കുന്നത്....." ഞങ്ങളെക്കാളും നാല് വര്‍ഷമെങ്ങിലും താഴെയുള്ള കുട്ടിയുടെ കൂടെ കുറച്ചു നേരം കളിച്ചതാണ് മാന്യതയ്ക്ക് ഭംഗം വരുത്തിയത്. അതും അവനെ ചീത്ത പറഞ്ഞത് ഞങ്ങളെ വച്ച് താരതമ്യപ്പെടുതിയാണ്. ഒരു വാക്ക് പോലും മിണ്ടാതെ അവന്‍ പുറത്തേക്കിറങ്ങി. ഞങ്ങളും. പറഞ്ഞു കഴിഞ്ഞ് അവര്‍ക്ക് ഒരു മനോ:വിഷമം ഉണ്ടായിക്കാണണം.  അവര്‍ പുറകെ വന്ന് ഞങ്ങളെ വിളിച്ചു. ഊണ് കഴിച്ചിട്ടേ പോകു എന്ന് അവന്‍ അവരോടു സമ്മതിച്ചതനുസരിച്ചു ആയതിനു ശേഷം മധ്യാഹ്നം ഞങ്ങള്‍ സ്ഥലം വിട്ടു. വേറെ ആരായിരുന്നെങ്കിലും പിന്നെ അവിടെ നിക്കുകയോ അവരോടു സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല. പക്ഷെ ആ സംഭവത്തിനു അതിനു ശേഷം ആരുടെ വീട്ടിലേക്കും അവന്‍ വരുന്നതായി കണ്ടില്ല. അല്ലെങ്കിലെ ഏകാന്തനായി ഇരിക്കുന്ന അവന്‍ കൂടുതല്‍ ഏകാന്തതയില്‍ ആയി.

ഈ കാലത്ത് ഒരു ആണ്‍കുട്ടിക്ക് തന്റെ അച്ഛന്റെയോ അമ്മയുടെയോ സഹോദരി സഹോദരന്മാരുടെ പെണ്‍കുട്ടികളോടു പോലും സൗഹൃദം വെക്കാനാകുന്നില്ല. പെണ്‍കുട്ടികള്‍ക്ക് തിരിച്ചും. നാല് പേരുള്ള ചെറിയ കുടുംബങ്ങളിലേക്ക്‌ ഒതുങ്ങുന്ന കേരളത്തിലെ ജീവിത വ്യവസ്ഥ വ്യക്തി ബന്ധങ്ങളെ മറക്കുന്നുവോ???

My Expeditions

Popular Posts