Featured Post
Buying TV in Bangkok
Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...
My favourites in my blog
Photo Blogging
Monday, May 24, 2010
Tuesday, May 18, 2010
Smiley O Lovely
You know why I like Skype very much? Its because it has so many lovely smileys. Same is the reason why i hate Google hangouts. The take-over of Skype by Microsoft triggered an overhauling of the smileys. Some of my favourite smileys are now removed or modified that now i dislike them. But still there are a lot of smileys which i enjoy. See the list of smileys in Skype given below.
I was thinking how would i use an instant messenger without smileys. I use smileys extensively to express myself. :-) , :-( , :-D , (happy) , (rock) , (yawn) , (envy) , (nod) , (shake) , (y) , (beer) , (headbang) , (mooning) , (rock) , (heidy).... And even sometimes i become very sad that i dont have a smiley in skype to express something. Come on Microsoft.... We need more smileys... :-)
Thursday, May 13, 2010
പ്രവാസി അപരന്‍
രാജീവ് ഡാനിയേല്‍. എന്റെ പേര് ഒരു അനന്യസാധാരണമായ ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ അച്ഛന്‍ രാജീവ് ഗാന്ധിയുടെ ഒരു ആരാധകന്‍ ആണ്. 1984 ഇല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാജീവ് ഗാന്ധി കത്തി നിക്കുമ്പോള്‍ ആണ് ഞാന്‍ ജനിച്ചത്. എന്റെ ചേട്ടന്റെ പേര് അച്ഛന്റെയും അമ്മയുടെയും പേരില്‍ നിന്നാണ് ഉയര്‍ന്നു വന്നത്. കേട്ടാല്‍ ഒരു ക്രിസ്ത്യന്‍ പേരാണെന്ന് തോന്നുകേം ചെയ്യും. അതില്‍ നിന്നു വിപരീതമായി എനിക്ക് ഈ പേരിട്ടു. ഈ പേരിനു ഉടമയായി വേറൊരാള്‍ ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. നാല് മാസം മുന്‍പ് വരെ.
അന്നാണ് ആരോ എനിക്ക് കുറെ ഉള്ളടക്കമുള്ള(തെറി ആയിരുന്നു) ഒരു ഇ-മെയില്‍ അയച്ചത്. അതിനു പുറകില്‍ പലരില്‍ നിന്നായി കുറെ ഫോര്‍വേഡ് മെയിലുകളും. ഇവരുമായുള്ള ആശയവിനിമയത്തില്‍ എനിക്കൊരു കാര്യം മനസ്സിലായി. എനിക്കൊരു അപരന്‍ ഉണ്ട്. "താങ്കള്‍ ആരാണ്?" എന്നുള്ള എന്റെ ഒരു ചോദ്യത്തിനു അതില്‍ ഒരാള്‍ എനിക്കിങ്ങനെ മറുപടി തന്നു. "എടാ !@#$%^, രാജീവേ. നീ നിന്റെ അഭിനയ പാടവം എന്റെ അടുത്ത് എടുക്കണ്ട. നിന്റെ പെണ്ണുമ്പിള്ളയുമായി ചാറ്റ് ചെയ്യാനും ഇമെയില്‍ അയക്കാനും നീ പുതിയ id ഉണ്ടാക്കിയ കാര്യം അബി എന്നോട് പറഞ്ഞു". പുള്ളി ഉദ്ദേശിക്കുന്ന ആള്‍ ഞാന്‍ അല്ലെന്നു ഞാന്‍ പുള്ളിയോട് പറഞ്ഞു. അതിനും ഒരു തെറിയാണ് മറുപടി കിട്ടിയത്. ഇനിയും ഒരാവശ്യവുമില്ലാതെ തെറി വാങ്ങിച്ചു കൂട്ടാന്‍ തയ്യാര്‍ അല്ലാത്തത് കൊണ്ട് ഞാന്‍ മിണ്ടാതിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് ഈ പറഞ്ഞ അപരന്‍ രാജീവ് ഡാനിയേല്‍ എനിക്ക് ചാറ്റ് മെസ്സേജ് അയച്ചു. ഗള്‍ഫിലാണ് ജോലി. പുള്ളിയുടെ id rejeevdaniel എന്നതാണ്. rajeevdaniel എന്ന id ക്ക് ഗൂഗിള്‍ ഇല്‍ നോക്കിയപ്പോ അത് ഇല്ല എന്നും ഇതു ഉണ്ടെന്നും പറഞ്ഞപ്പോള്‍ രണ്ടും കല്പിച്ചു അത് തന്നെ എടുത്തു. ഈ അബി എന്ന് പറയുന്നത് പുള്ളിയുടെ അളിയനാണ്. അദ്ദേഹവും ഗള്‍ഫില്‍ തന്നെ. id പറഞ്ഞു കൊടുത്തപ്പോള്‍ അദ്ദേഹത്തിന് തെറ്റിപ്പോയതാണ് എന്ന് തോന്നുന്നു. അവസാനം കുരുക്കില്‍ പെട്ടത് ഞാന്‍. rajeevdaniel എന്റെ id ആണല്ലോ. അവരെല്ലാരും എന്നെ ആക്രമിച്ചു. ഇതിനെല്ലാം രാജീവ് ചേട്ടായി ഖേദം പ്രകടിപ്പിച്ചു. പുള്ളിക്കും അദ്ഭുതമായിരുന്നു. തന്റെ പേര് വേറൊരാള്‍ക് ഉണ്ടാകുമെന്ന് പുള്ളിയും കരുതിയില്ല. അടുത്ത ദിവസം മുതല്‍ ഖേദ പ്രകടനത്തിന്റെ പ്രളയമായിരുന്നു. ചേട്ടായി എല്ലാ കൂട്ടുകാരേം അറിയിച്ചെന്ന് തോന്നുന്നു. ഇതിന്റെ ഒക്കെ ആത്യന്തിക ഫലമായി ഞാന്‍ അവരുടെ സുഹൃത് വലയില്‍ ഒരു കണ്ണിയായി.
നാട്ടില്‍ വരുമ്പോള്‍ കാണണം എന്ന് രാജീവ് ചേട്ടായിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. തന്റെ അപരനെ കാണാന്‍. വരുന്നെന്നു പറഞ്ഞപ്പോള്‍ ഞാന്‍ കാണാന്‍ പോയി. എയര്‍പോര്‍ട്ടില്‍. എനിക്കൊരു കുഞ്ഞു mp3/video player കൊണ്ട് വരാന്‍ പുള്ളി മറന്നില്ല. യാത്ര പറഞ്ഞു പോകുമ്പോള്‍ പ്രാര്‍ത്ഥനയോടെ ഞാന്‍ നോക്കി നിന്നു. 29 വയസ്സുള്ള തടിച്ചു കുറുതായ കുറച്ചു കഷണ്ടിയുള്ള എന്റെ അപരനെ. ഒരു പ്രവാസി അപരനെ.
Subscribe to:
Posts (Atom)
My Expeditions
Popular Posts
-
You know why I like Skype very much? Its because it has so many lovely smileys. Same is the reason why i hate Google hangouts. The take-ov...
-
"വയസ്സ് പത്തിരുപത്തിയേഴായി. ഇനിയെങ്കിലും കല്യാണം ആലോചിച്ചു തുടങ്ങിയില്ലെങ്കില്‍ നടക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും." - അച്ഛ...
-
Disclaimer - The following post contains descriptions related to sex and might be inappropriate for certain audiences അഭ്യന്തര യുദ്ധം ബ...
-
Recently a Bharat Airlines flight from Bangalore to Heathrow was emergency landed in Dubai Airport as some suspected terrorists tried to b...
-
ബസില്‍ പൊയ്ക്കൊണ്ടിരുന്ന കാലം മുതല്‍ ഞാന്‍ അവരെ കാണുന്നതാണ്. വൈകുന്നേരം സ്കൂള്‍ വിട്ടു വരുമ്പോള്‍ ആ ചേച്ചിയും ചേട്ടനും സംസാരിച്ചു ചിരിച്ചു...
-
ഓര്‍മ്മകള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തേക്ക് തിരിയുകയാണ് !!! St.Josephs Boys Higher Secondary School. എന്റെ പന്ത്രണ്ടു വര്‍ഷത...
-
Two birds sleeping on a tree in my house A frog flattened and dried A tortoise found near my office Examining the to...
-
The first thing which comes to my mind about Qatar are the roundabouts. What is a roundabout? A roundabout is the name for a road junction...
-
അന്ന് എന്റെ ചേട്ടന്റെ പിറന്നാള്‍ ആയിരുന്നു. ഹൈസ്കൂളില്‍ പഠിക്കുന്ന എന്റെ ചേട്ടനെ ആദ്യം കൂട്ടി ഉച്ചക്ക് എന്നെ കൂട്ടാന്‍ വരാമെന്നാണ് അച്ഛനും...
-
I did hear about this place before from my college friends. They have told me that its marvelous. It is actually marvelous. One of the best...