ഓര്‍മ്മകള്‍ ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തേക്ക് തിരിയുകയാണ്!!! St.Josephs Boys Higher Secondary School. എന്റെ പന്ത്രണ്ടു വര്‍ഷത്തെ സ്കൂള്‍ വിദ്യാഭ്യാസം അവിടെ ആയിരുന്നു. പത്താം തരത്തില്‍ പഠിക്കുന്ന കാലം. എന്റെ സ്കൂളിന്റെ തൊട്ടടുത്ത കോമ്പൌണ്ട് ആണ് St.Josephs Anglo-Indian Girls Higher Secondary School. സ്കൂള്‍ വിട്ടാല്‍ ഞങ്ങളുടെ ഹോബി ആ സ്കൂളിലെ പെണ്‍പിള്ളേരെ വായ് നോക്കുക എന്നതാണ്. അങ്ങിനെ സുഖിച്ചു വായ് നോക്കാന്‍ വേണ്ടി ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരു സ്ഥലവും കണ്ടു വച്ചിരുന്നു. സ്കൂളിന്റെ അടുത്തുള്ള ഐസ് ക്രീം പാര്‍ലര്‍. എല്ലാ ദിവസവും വൈകുന്നേരം ഞങ്ങള്‍ അവിടെ ഉണ്ടാകും. അവിടെ ഇരിക്കുന്ന ശിഹാബ് ചേട്ടനുമായി ഞങ്ങള്‍ എല്ലാരും വല്യ ലൊഹ്യവുമായിരുന്നു.
അങ്ങിനെ ഇരിക്കെ ഒരു ദിവസം വൈകുന്നേരം ഞാനും എന്റെ ഒരു സുഹൃത്തും അവിടെ എത്തി. ശിഹാബ് ഇക്കയോട് രണ്ടു കുശലം ഒക്കെ പറഞ്ഞു ഓരോ ഐസ് ക്രീമും വാങ്ങി ഞങ്ങള്‍ പുറത്തു ഒരു മൂലക്കില്‍ വല്യ കുടയുടെ അടിയില്‍ ഇട്ടിരിക്കുന്ന കസേരകളില്‍ സ്ഥാനം ഉറപ്പിച്ചു. തരുണിമണികള്‍ കൂട്ടമായി വന്നു പോകുന്നുണ്ട്. ഒരാളെ പോലും വിടാതെ തകര്‍ത്തു വായ് നോക്കുന്ന ഞങ്ങളുടെ ഐസ് ക്രീം എത്ര മെല്ലെ തിന്നിട്ടും തീര്‍ന്നു പോയി. വീണ്ടും ഒരു ഐസ് ക്രീം കൂടി വാങ്ങാന്‍ വേണ്ടി എന്റെ സുഹൃത്തിനെ ഞാന്‍ അകത്തേക്ക് വിട്ടു. അപ്പോള്‍ ഒരു പെണ്‍കൊച്ചുണ്ട് ഇറങ്ങി വരുന്നു. അവള്‍ തല ഉയര്‍ത്തി ഒരു ചിരി പാസാക്കി. ഞാന്‍ തിരിഞ്ഞു പുറകോട്ടു നോക്കി. പിറകില്‍ മതില്‍ ആണ്. അവള്‍ എന്നെ നോക്കിയാണ് ചിരിക്കുന്നത്. ദൈവമേ.... അവള്‍ പുറത്തേക്ക് പോകാന്‍ ഇറങ്ങിയതല്ല. എന്റെ നേരെയാണ് വരുന്നത്. ഞാനാണ് ലക്ഷ്യം. എന്റെ മുഖത്ത് ഒരു റഫ് ലുക്ക് ഇട്ടു ഞാന്‍ ഇരുന്നു. അവള്‍ ഞാന്‍ ഇരിക്കുന്ന മേശയുടെ അടുത്തെത്തി ഒരു ചോദ്യം. "രാജീവ് അല്ലെ???" ങേ??? ഇവള്‍ക് എങ്ങിനെ എന്റെ പേരറിയാം??? ഞാന്‍ ആദ്യമായിട്ടാണ് അവളെ കാണുന്നെ. എന്റെ മുഖത്തെ റഫ് ലുക്ക് ഒക്കെ ചോര്‍ന്നു പോയി. ഡിംഗ് എന്ന് ഞാന്‍ എഴുന്നേറ്റു നിന്നു. അവള്‍ തുടര്‍ന്നു. " എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു. അത്.... അത്.... ഐ ലവ് യു". ങേ??? ഞാന്‍ ഞെട്ടി. കണ്ടു പരിചയം പോലും ഇല്ലാത്ത ഒരു പെണ്ണ് വന്നു ഐ ലവ് യു പറയുന്നു. കര്‍ത്താവേ. കലികാലം. അവള്‍ ഒരു നാണത്തോടെ തിരിഞ്ഞു അകത്തേക്ക് തന്നെ പോയി. ഞാന്‍ അകത്തേക്ക് നോക്കി. അവള്‍ ഒറ്റയ്ക്കല്ല അവിടെ. അവളുടെ ഒരു സുഹൃത്ത് അകത്തുണ്ട്. ഞാന്‍ അണ്ടി പോയ അണ്ണാനെ പോലെ അവിടെ ഇരുന്നു.
എന്റെ സുഹൃത്ത് ഐസ് ക്രീം കൊണ്ടു തിരിച്ചു വന്നു. അവന്‍ എന്നോട് കാര്യം ചോദിച്ചു. ഞാന്‍ അവനോടു ഉണ്ടായത് പറഞ്ഞു. അവന്‍ ചിരി തുടങ്ങി. "കള്ള പന്നി" - എന്റെ കാമുക ഹൃദയം അവനെ പ്രാകി. എന്റെ മനോഗദം മനസ്സിലാക്കി അവന്‍ ചിരി നിര്‍ത്തി. "കാശ് കൊടുത്തിട്ടില്ല. എന്റെല്‍ ഇല്ല." അവന്‍ അറിയിച്ചു. ഞാന്‍ കൊടുത്തോളം എന്ന് ഞാന്‍ പറഞ്ഞു. ഐസ് ക്രീം കഴിച്ചിട്ട് പെട്ടെന്ന് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കഴിച്ചു കഴിഞ്ഞു കാശ് കൊടുക്കാന്‍ ഞങ്ങള്‍ അകത്തേക്ക് കയറി. എന്റെ കാമുകിയും കൂട്ടുകാരിയും അവിടെ ഇരുന്നു കോണ്‍ ഐസ് ക്രീം അടിക്കുന്നു. "അവളുടെ പേരു പോലും അറിയില്ല. ചോദിച്ചാലോ???" എന്റെ കാമുക ഹൃദയം വീണ്ടും മന്ത്രിച്ചു. ഞാന്‍ ശിഹാബ് ഇക്കയുടെ നേരെ നോക്കി. അതിയാന് ഒരു വളിച്ച ചിരി... ഒരു കളിയാക്കല്‍ ഭാവം. 'എന്തേ! കാശ് വേണ്ടേ???' എന്ന ചോദ്യവുമായി ഞാന്‍ പുള്ളിയുടെ അടുത്തെത്തി. അപ്പോഴാണ് ഞാന്‍ ആ ഞെട്ടിക്കുന്ന രഹസ്യം മനസ്സിലാക്കിയത്...
അപ്പുറത്തിരിക്കുന്ന എന്റെ കാമുകി ഒരു ഐസ് ക്രീമിന് വേണ്ടി കാണിച്ചു കൂട്ടിയതാണ് ഇതൊക്കെ. ശിഹാബ് ഇക്ക വിവരിച്ചു. അവര്‍ ഇവിടെ വന്നതിനു ശേഷം ഒരു ബെറ്റ് വച്ചതാണ്. ഇവിടെ വരുന്ന ഏതെങ്കിലും ഒരു ചെക്കനോട് എന്റെ കാമുകി 'ഐ ലവ് യു' പറഞ്ഞാല്‍ അവളുടെ കൂട്ടുകാരി ഒരു കോണ്‍ ഐസ് ക്രീം വാങ്ങിച്ചു കൊടുക്കണം. ആ കോണ്‍ ഐസ് ക്രീം ആണ് അവള്‍ ഇപ്പൊ തട്ടി വിടുന്നെ. ഞാനും എന്റെ സുഹൃത്തും അവിടെ കുറെ നേരമായല്ലോ ഇരിക്കുന്നു. അവന്‍ എന്റെ പേരു വിളിച്ചു കേട്ടതില്‍ നിന്നാണ് അവള്‍ക്ക് എന്റെ പേരു മനസ്സിലായത്. ഇരയായി അവള്‍ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. എന്തെന്നില്ലാത്ത ദേഷ്യം കൊണ്ടു എന്റെ കാമുക ഹൃദയം ആര്‍ത്തിരമ്പി.
പിന്നെ ഞാന്‍ ചെയ്തതെല്ലാം ദേഷ്യത്തില്‍ ചെയ്തതാണ്. അവിടെ ഞാനും, എന്റെ സുഹൃത്തും, ശിഹാബ് ഇക്കയും, എന്റെ കാമുകിയും, അവളുടെ കൂട്ടുകാരിയും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ പെട്ടെന്ന് ചെന്നു അവരുടെ അടുത്തിരുന്നു. എന്നെ കണ്ട ഉടനെ അവളുടെ കൂട്ടുകാരി എഴുന്നേറ്റു പുറത്തേക്ക് നടന്നു. അവളും പോകാനൊരുങ്ങി. സംസാരിച്ചു തീരുമാനമാക്കിയിട്ടു പോകാം എന്ന് പറഞ്ഞു ഞാന്‍ ഐസ് ക്രീം പാര്‍ലറിന്റെ കതകടച്ചു.
"പേരെന്താ???"
ഉത്തരമില്ല... താഴോട്ട് നോക്കി ഇരുപ്പാണ്.
"എന്റെ പേരൊക്കെ അറിയാമല്ലോ... കൊള്ളാം"
മിണ്ടുന്നില്ല
"എന്നെ ഭയങ്കര ഇഷ്ടമാണോ???"
ഉത്തരമില്ല...
"എന്നെ കെട്ടുമോ???"
ഞെട്ടി കണ്ണുയര്‍ത്തി നോക്കി.
"ഒളിച്ചോടിയാലോ???"
മുഖത്ത് ഭയത്തിന്റെ നിഴല്‍...
"നമുക്കു എത്ര കുട്ടികള്‍ വേണം??? രണ്ടു മതിയോ???"
വിങ്ങി പൊട്ടും എന്ന സ്ഥിതി ആയി...
"ഒരു പത്തു കുട്ടികള്‍ ആയാലോ???"
കൈ വിട്ടു പോവുകയാണെന്ന് കണ്ടപ്പോള്‍ ശിഹാബ് ഇക്ക ഇടപെട്ടു.
"എടാ അവളെ വിട്. നീ ഇങ്ങനെ ഒക്കെ കാണിച്ചാല്‍ നാണക്കേട് ഈ സ്ഥാപനത്തിനാണ്..."
ഞാന്‍ പോയി വാതില്‍ തുറന്നു കൊടുത്തു. അവള്‍ ഇറങ്ങി ഓടി. ശിഹാബ് ഇക്കയോട് ഒരു സോറി പറഞ്ഞിട്ട് ഞങ്ങളും ഇറങ്ങി. ഇനി എന്തായാലും ജീവിതത്തില്‍ അവള്‍ ആരോടും 'ഐ ലവ് യു' പറയില്ല. കെട്ടിയ പുരുഷനോട് പോലും. എന്നാലും അന്ന് അത് ഒരു തമാശ ആയി എടുക്കാതെ അത്ര പരുഷമായി പെരുമാറിയതില്‍ ഇന്നു ഞാന്‍ ഖേദിക്കുന്നു.
allenkilum, aa penkuttiye vishwasicha neeyaanu mandan. Penkuttikale vishwasikyaruthenne paadam nee annu padichille??? Athu mathi... Pakshe, ennittum chilappol, nammal veendum kuzhiyil chennu chaadum, alle ?? Any wayzz Good one..
ReplyDeleteRajumon, U rock...!
ReplyDeleteNee oru sambhavam alla oru raajyam thanne...
"Bruclee" Dhanushinu Kozhikodeinte marupadi....
Ee program kazhinj ninne avalude aangalayum sangavum chavutti thechhathu ezhuthaathhathu enthu...?
Iniyum ithu poleyulla items pratheekshikkunnu...
Rgrds...
Aliya, onnantharam love story.. Adyamayi orupennintennu "I Love u" kitiya reethi enthayalum kalakki... 10 kuttikal ennathu kurakaamayirunnu...:) any way its really good!
ReplyDeleteAnoope 10 kuttikal ennu paranjathu kondaanennu thonnunnu aval ezhunnettu odiye :-(
ReplyDeleteDear Rajeev this was a very nice one with all kind of masalas in it.
ReplyDeleteitinte styavastha ariyan... njan gokulinodu chodikkunnundu
ReplyDeleteChodhikku... Avan undaavendathaanu... But im not sure...
ReplyDeleteAaarada aa pen kitti?? Ende schoolilalle, enikkonnu cross verifycheyyanam. Aa last baagam enikkathra viswasam pora athonda.
ReplyDeleteAaraanennariyilla. Perariyilla. Oru thattamitta muslim penkochu. Nalla bhangi undu. Njan +2 il padikkumbol aval 9 ilo 10 ilo aayirikkanam. And her house should be on the way to Vellimaadukunnu. Nammal avale bus stop vare follow cheythille :-P
DeleteWonderful items from you, man. I've consider your stuff prior to and you are simply extremely fantastic. I actually like what you have bought right here, really like what you're stating and the
ReplyDeleteway in which wherein you are saying it. You are
making it enjoyable and you continue to care for to stay it sensible.
I can not wait to learn much more from you. This is actually a
terrific site.
My web site ... Zahngold Rechner
Thank You
Delete