"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Showing posts with label Language-Malayalam. Show all posts
Showing posts with label Language-Malayalam. Show all posts

Tuesday, January 17, 2017

യൗവനാകർഷണം

ആ ഡിസംബർ രാത്രിയിൽ ബാംഗ്ലൂരിലേക്ക് ട്രെയിൻ കയറുമ്പോൾ അവിടെ എന്ത് കാലാവസ്ഥ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നു. അതിനുള്ള സന്നാഹങ്ങളുമായാണ് ഞാൻ കൊച്ചിയിൽ നിന്ന് വണ്ടി കയറിയത്. നല്ല കമ്പിളിപ്പുതപ്പിനടിയിൽ മൂടിക്കിടന്നുകൊണ്ടാണ് ട്രെയിനിൽ ഞാൻ ഉറങ്ങിയത് തന്നെ. പോരാത്തതിന് ഉള്ളിൽ കമ്പിളിക്കുപ്പായവും. രാവിലെ ആറ് മണിയോടടുത്ത് ബാംഗ്ലൂരിൽ വന്നിറങ്ങുമ്പോൾ അതിന്റെ ആവശ്യം ഉണ്ടാകുമെന്നുറപ്പ്.

അഞ്ചരയോടടുത്ത് ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തി. ആറ് മണിയോടടുത്തേ BMTC വണ്ടികൾ മജെസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് ഓടിത്തുടങ്ങുകയുള്ളൂ. ഒരു ചായയൊക്കെ കുടിച്ച്‌ ശരീരം ഒന്ന് ചൂടാക്കി. ഒരു ആറരയോടെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് നടത്തം തുടങ്ങി. നല്ല കോടയുണ്ടായിരുന്നു. നല്ല തണുപ്പും. പോരാത്തതിന് അപ്പപ്പോഴായി ചെറിയ കാറ്റും. ബാഗിലുണ്ടായിരുന്ന ഷാൾ കഴുത്തിന് ചുറ്റി ഉപയോഗിക്കേണ്ടി വന്നു. എന്നിട്ടും ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ഇനി ബസിൽ കയറി യാത്ര ചെയ്യുമ്പോളുള്ള സ്ഥിതി ആലോചിച്ച് വേവലാതിപ്പെട്ടു.

ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ എത്തി. ആ ഭാഗത്ത് കുറെ പേർ പുതച്ച് മൂടി കിടന്നുറങ്ങുന്നുണ്ട്. കുറെ ഭിക്ഷക്കാരുമുണ്ട്. സ്റ്റാൻഡിലേക്ക് കയറുമ്പോൾ അവിടെ ഒരു പ്രായമായ സ്ത്രീ എന്നോടൊരു ചായ വാങ്ങി തരാമോ എന്ന് ചോദിച്ചു (എനിക്ക് കന്നഡ ഗോത്തു). ഞാൻ ചെവി കൊടുക്കാതെ മുൻപോട്ട് നടന്നു. മെലിഞ്ഞ ശരീരവും, ഒട്ടിയ വയറും കവിളുകളും ആണ് അവർക്ക്. അവരുടെ വസ്ത്രങ്ങൾ കീറിപ്പറഞ്ഞിരുന്നു. ശുഷ്കിച്ച മാറിടങ്ങൾ പുറത്തു കാണാമായിരുന്നു. അവർക്ക് തണുക്കുന്നില്ലേ?

ബസ് നമ്പർ 25 വരുന്ന പ്ലാറ്റ്ഫോമിൽ പോയി ഒരു ഇരിപ്പിടം കണ്ടെത്തി. മണി ഏഴാവാറായിട്ടും ബസ് നമ്പർ 25 ഒന്ന് പോലും വന്നില്ല. വിജനമായിരുന്ന സ്റ്റാൻഡിൽ ആ സമയമായപ്പോഴേക്കും കുറേ ജനങ്ങൾ എത്തിയിരുന്നു. ആ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ വിവിധ പ്ലാറ്റ്‌ഫോമിൽ വിവിധ ബസ് നമ്പറുകൾ കാത്ത് നിൽക്കുന്ന ജനം. ആ ജനക്കൂട്ടം ഒരു നിമിഷത്തേക്ക് നിശ്ശബ്ദരായി സ്റ്റാൻഡിന്റെ കവാടത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടു. എന്താണെന്നറിയാൻ ഞാനും ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വലത്തോട്ട് കവാടത്തിലേക്ക് നോക്കി.

ഒരു പെൺകുട്ടിയെയാണ് എല്ലാരും നോക്കുന്നത്. ദൂരെ നിന്ന് അവൾ നടന്ന് വരുന്നത് കാണാം. പക്ഷെ അവൾ ആരെയും ശ്രദ്ധിക്കുന്നില്ല. അവളുടെ മനസ്സ് വേറെ ഏതോ സ്ഥലത്താണ്. അവളുടെ ദേഹം മുഴുവൻ ചെളി പറ്റിയിട്ടുണ്ട്. നന്നായി കാണാൻ ഞാൻ മുൻപോട്ടിറങ്ങി. ഇരുപതുകളിൽ പ്രായം തോന്നിക്കുന്ന അവൾ ധരിച്ചിരുന്ന മുട്ടോളമുണ്ടായിരുന്ന കമീസ് കീറിപ്പറഞ്ഞിരുന്നു. സൽവാർ ഇല്ലാതെ കാലുകൾ നഗ്നമായിരുന്നു. അടുത്തെത്തുംതോറും അവളുടെ സൗന്ദര്യം എന്നെ അത്ഭുതപ്പെടുത്തി. അതിസുന്ദരിയും ഒരു യുവതിക്ക് വേണ്ടത്ര ശാരീരിക പുഷ്ടിയുമുള്ളവളായിരുന്നു അവൾ.

എല്ലാം നഷ്ടപ്പെട്ട മുഖഭാവത്തോടെ അവൾ മുന്നോട്ടു നീങ്ങി. എന്നെ കടന്ന് പോയപ്പോൾ ഞാൻ കണ്ടത് അവളുടെ തുറന്നിരിക്കുന്ന പിൻഭാഗമാണ്. നിദംബങ്ങളുടെ തുടക്കം വരെ കമീസ് മുഴുവൻ കീറിയിരുന്നു. ഞാൻ നിന്നിരുന്ന അവളുടെ ഇടത് ഭാഗത്തൂടെ അവളുടെ തുടുത്ത മാറിടങ്ങൾ കാണാമായിരുന്നു. അവളുടെ കമീസിന്റെ പിൻഭാഗത്തായി നിദംബത്തിന്റെ താഴെയായി രക്തക്കറകൾ ഉണ്ടായിരുന്നു. ഇതൊക്കെയാണ് അവിടെ എല്ലാരും നോക്കി അന്ധാളിച്ച് നിന്നിരുന്നത്. എന്തായിരിക്കും അവൾക്ക് സംഭവിച്ചിരിക്കുക എന്ന് ഞാൻ ഒന്നോർത്തു. എനിക്കവളോട് പാവം തോന്നി. അവൾ നല്ലൊരു മാനസികാവസ്ഥയിൽ ആയിരിക്കില്ല എന്ന് എനിക്ക് മനസ്സിലായി. അവൾക്ക് തണുക്കില്ലേ. എന്തെങ്കിലും  ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. 

ഞാൻ ബാംഗ്ലൂരിൽ ജനിച്ചു വളർന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അവളെ കാര്യങ്ങൾ ബോധിപ്പിച്ചു. ആ പെൺകുട്ടിയെ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെങ്കിൽ ഈ നഗരം അവളെ കീറിപ്പറിക്കും എന്ന് ഞാൻ പറഞ്ഞു. ബാംഗ്ലൂരിൽ തന്നെയുള്ള ഏതെങ്കിലും സ്ത്രീകൾക്കുള്ള സംഘടന വഴി എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ഞാൻ ആരാഞ്ഞു. എന്റെ സുഹൃത്ത് എന്നോട് ഒരേ ഒരു ചോദ്യമേ ചോദിച്ചുള്ളൂ - "നിനക്ക് വേറെ പണി ഒന്നുമില്ലേ. ഒരു പരിചയവുമില്ലാത്തവർക്ക് രക്ഷകനാവാൻ നടക്കുന്നു. എത്ര പേരെ നീ രക്ഷിക്കും?".

ആ പെൺകുട്ടിയെ പറ്റിയുള്ള ചിന്ത തന്നെയായിരുന്നു പിന്നെ മനസ്സിൽ. അപ്പോഴേക്കും ബസ് വന്നു. ബസിൽ കയറാനായി ചെന്നപ്പോൾ നേരത്തേ കണ്ട പ്രായമായ സ്ത്രീയെ അപ്പുറത്തുള്ള ചായക്കടയിൽ കാണാനിടയായി. വേറൊരാൾ അവർക്ക് ചായ വാങ്ങി കൊടുക്കാൻ തയ്യാറായിരിക്കുന്നു. ബസിൽ പോകുമ്പോൾ പിന്നെ മുഴുവൻ ആ ചിന്തയായിരുന്നു. ആ പെൺകുട്ടിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ എനിക്ക് ആ പ്രായമായ സ്ത്രീക്ക് ഒരു ചായ വാങ്ങി കൊടുക്കാൻ പോലും മനസ്സ് വന്നില്ലാലോ.

Wednesday, February 3, 2016

റിസപ്ഷനിസ്റ്റ്

ഇത് സ്റ്റെഫിയെ പറ്റിയുള്ള കഥയാണ്. ഐറ്റി നഗരമായി വളർന്നു കൊണ്ടിരിക്കുന്ന കൊച്ചിയിലെ ഒരു ചെറിയ കമ്പനിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സ്റ്റെഫി. കൊച്ചിയിലൊക്കെ ഒരു റിസപ്ഷനിസ്റ്റിന് എന്ത് ശമ്പളം കിട്ടും? ഒരു പതിനായിരം. അതായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി അവളുടെ ശമ്പളം. വളരെ വൃത്തിയായി തന്റെ ജോലികൾ ചെയ്തിരുന്ന സ്റ്റെഫിക്ക് ഒറ്റ പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളു. ദേഷ്യങ്ങള് വന്നാ തനി തിരന്തോരം ഭാഷയിൽ നല്ല നാടൻ തെറികൾ വിളിക്കും. ഷോർട്ട് ടെമ്പറിന്റെ ലേശം സൂക്കേടുണ്ട്.


അതിനിടയിലാണ് റിസഷൻ ബാധിച്ച് കമ്പനികളുടെ അവസ്ഥ മോശമായത്. നമ്മുടെ കമ്പനിയെയും അത് ബാധിച്ചു. ഓർഡറുകൾ കുറഞ്ഞു. ആതിൻ ഫലമായി ജോലിയും. ആളുകളെ പറഞ്ഞു വിടാതെ എല്ലാരുടെയും ശമ്പളം 10 മുതൽ 20 ശതമാനം വരെ വെട്ടിക്കുറച്ച് ഇതിനൊരു പരിഹാരം കാണാൻ മാനേജ്‌മന്റ്‌ തീരുമാനിച്ചു. അതിന്റെ ഭാഗമായി സ്റ്റെഫിയുടെ ശമ്പളവും വെട്ടിക്കുറച്ച് 6500/- ആക്കാൻ തീരുമാനമുണ്ടായി. ഈ വാർത്ത‍ സ്റ്റെഫിയുടെ മേലുദ്യോഗസ്ഥനും ഓഫീസിലെ ഇൻഫ്ര അഡ്മിൻ മാനേജരുമായ റെജി മാത്തൻ അവളെ അറിയിച്ചു. എച് ആർ പറയുന്നതല്ലേ അയാൾക്ക്‌ ചെയ്യാൻ സാധിക്കൂ. അല്ലാതെ അയാൾടെ പോക്കറ്റിൽ നിന്നും കൊടുക്കാൻ പറ്റില്ലല്ലോ. പക്ഷെ സ്റ്റെഫിക്ക് ഈ വാർത്ത‍ ഒരടിയായിരുന്നു. അവൾടെ പിടി വിട്ടു. കലിപ്പ് കേറി മാത്തന്റെ തള്ളക്ക് വിളിച്ചു എന്നാണ് തോന്നണത്. അല്ലെങ്കിലേ ശമ്പളം കുറഞ്ഞ് കലിച്ച് നിക്കണ മാത്തന് ഇതും കൂടി ആയപ്പോൾ മൂത്ത കലി ആയി. ആ കലി അയാൾ സ്റ്റെഫിയോട് തീർത്തു. അയാൾ ചരട് വലിച്ച് അവളെ ജോലിയിൽ നിന്നും പറഞ്ഞു വിട്ടു. 6500/- ശമ്പളത്തിൽ അത്ര തന്നെ കഴിവുള്ള വേറെ ആളെ നിയമിക്കാമെന്ന് അയാൾ എച് ആറിന് ഉറപ്പ് നൽകി. എന്ത് കണ്ടിട്ടാണ് ആ ഉറപ്പ് കൊടുത്തതെന്ന് ഞാൻ പറയാം. അവിടെ തന്നെ ജോലി ചെയ്യുന്ന വിനീഷിന്റെ കല്യാണം ഈയിടെ കഴിഞ്ഞതാണ്. അവൻ ഭാര്യക്ക്‌ ഒരു ജോലി നോക്കുന്നുണ്ട്. ഈ ശമ്പളത്തിന് നിക്കും.


ദിവസങ്ങൾക്കകം അഭിമുഖം നടത്തി മാത്തൻ പുതിയ ആളെ നിയമിച്ചു. വിനീഷിനും സന്തോഷം മാത്തനും സന്തോഷം. ഒരാഴ്ചക്കകം ജോലിക്ക് വരാൻ ധാരണയായി. പ്രസ്തുത ദിവസം രാവിലെ 9 മണിക്ക് ജോലിക്ക് കേറേണ്ട ആൾ അന്ന് എത്തിയില്ല. ഭർത്താവ് വിനീഷും എത്തിയില്ല. രണ്ട് പേരും ഫോൺ വിളിച്ചിട്ട് എടുക്കുന്നും ഇല്ല. മാത്തന് പരിഭ്രമമായി. വൈകുന്നേരം വാർത്ത‍ മാത്തനെ തേടി എത്തി. ഓഫീസിലേക്ക് വരാൻ ബസ്‌ കാത്ത് നിൽക്കുകയായിരുന്ന വിനീഷിന്റെ ഭാര്യയുടെ കാലിൽ ആ സ്ഥലത്തെ ഒരു പേര് കേട്ട വട്ടൻ വലിയ ഒരു കല്ല്‌ കൊണ്ടിട്ടു. എല്ലിനും വിരലുകൾക്കും പരിക്കുണ്ട്. ഫലം; കുറഞ്ഞത്‌ മൂന്നാഴ്ച വിശ്രമം. ഭാര്യയെ പരിചരിക്കാൻ വിനീഷും അവധിയെടുത്തു. മൂന്നാഴ്ച കഴിഞ്ഞ് രണ്ട് പേരും ജോലിക്കെത്തി. മാത്തന് സമാധാനമായി എന്ന് പറയാവുന്നതിന് മുൻപേ തന്നെ അടുത്തത് വന്നെത്തി. മൂന്നാഴ്ച ഭാര്യയെ പരിചരിച്ച് പരിചരിച്ച് വിനീഷ് പണി പറ്റിച്ചു. അവൾ ഗർഭിണിയായി. മാത്തനെ ഞെട്ടിച്ചത് മറ്റൊരു വാർത്ത ആയിരുന്നു. ഗർഭിണിയായ സ്ഥിതിക്ക് വിനീഷിന്റെ ഭാര്യ ജോലി തുടരാതെ നാട്ടിലേക്ക് വിശ്രമത്തിനായി തിരിച്ചു പോകുന്നു.


മാത്തൻ ഒരു കാര്യം തീരുമാനിച്ചു. ചെറുപ്പക്കാരികളെ ഇനി വേണ്ട. അതികം വൈകാതെ തന്നെ നാൽപത്‌ കഴിഞ്ഞതും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയുമായ ഒരു സ്ത്രീയെ ജോലിക്കെടുത്തു. പക്ഷെ ഇവിടെയും മാത്തന് പിഴച്ചു. മൂന്ന് മാസം കഴിഞ്ഞ് ആ വാർത്തയും മാത്തനെ തേടി വന്നു. ആ സ്ത്രീയും ഗർഭിണിയാണ്. ഈ പ്രായത്തിൽ അതീവ ശ്രദ്ധ വേണം. അത് കൊണ്ട് അവരും ജോലിയിൽ നിന്നും പിരിഞ്ഞു പോകാൻ തീരുമാനിച്ചു. വേറെ ഒരാളെ നിയമിക്കുന്നത് വരെ തുടരാമെന്ന് ധാരണയായി.


ഇനി ഭർത്താവില്ലാത്ത സ്ത്രീയെ മാത്രമേ ജോലിക്കെടുക്കൂ എന്ന് മാത്തൻ തീരുമാനിച്ചു. അഭിമുഖങ്ങൾ നടത്തി അവസാനം ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുന്ന ഒരു മദ്ധ്യവയസ്കയെ നിയമിച്ചു. ഒരു കുട്ടി ഉണ്ട്. ഭർത്താവ് ഇനി മൂന്ന് വർഷം കഴിഞ്ഞേ വരൂ. ഇവിടെയും മാത്തന് പിഴച്ചു എന്ന് നിങ്ങൾ ഊഹിച്ച് കാണും. ശരിയാണ്. ജോലി കിട്ടിയ സന്തോഷം ഒന്നാഘോഷിക്കാൻ ആ സ്ത്രീയുടെ ഭർത്താവ് ചെറിയ ഒരിടവേളക്ക് നാട്ടിൽ വരികയും അവർ ഗർഭിണിയാവുകയും ചെയ്തതിൽ നിന്ന് എന്തോ പന്തികേടുണ്ടെന്ന് മാത്തന് മനസ്സിലായി. മാത്തൻ ഒരന്വേഷണം നടത്തി. റിസപ്ഷൻ പരിസരം അരിച്ച് പെറുക്കിയ മാത്തന് ഒരു കോഴിമുട്ടയും വാഴയിലയിൽ ചന്ദനവും കുങ്കുമവും ചെമ്പരത്തിപ്പൂവും അരിയും കിട്ടി. മാത്തൻ ഉറപ്പിച്ചു. ഇത് കൂടോത്രം തന്നെ. സ്റ്റെഫിയുടെ കൂടോത്രം. ഇനി ഒരേ ഒരു വഴിയേ ബാക്കിയുള്ളൂ. അടുത്ത ദിവസത്തെ പത്രത്തിൽ മാത്തൻ പരസ്യം കൊടുത്തു - "റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. 40 വയസ്സ് കഴിഞ്ഞ പ്രസവം നിർത്തിയ സ്ത്രീകൾക്ക് മുൻഗണന."


ഇനി ആ കിട്ടിയ സാധനങ്ങളെ കുറിച്ച്. കോഴിമുട്ട ഒമ്ലെറ്റ് പ്രിയയായ സ്റ്റെഫി വച്ച് മറന്നത്. വാഴയിലയും ചന്ദനവും കുങ്കുമവും ദിവസവും രാവിലെ അമ്പലത്തിൽ പോകുന്ന രണ്ടാമത്തെ സ്ത്രീ വച്ച് മറന്നത്. അരി യൌസേപ് പിതാവിന്റെ പെരുന്നാളിന് പോയപ്പോൾ മൂന്നാമത്തവൾക്ക് കിട്ടിയ നേർച്ച അരിയുടെ ബാക്കി.



Saturday, September 19, 2015

ശങ്ക

രാത്രി പത്ത് മണിയാവുന്നു. മടിവാളയിൽ പ്രൈവറ്റ് ബസുകൾ നിർത്തുന്നിടത്ത് നാട്ടിലേക്കുള്ള കെ.പി.ട്രാവൽസ് ബസ്‌ കാത്ത് നിക്കുകയായിരുന്നു ഞാൻ. നാട്ടിലേക്ക് ബസിൽ ആണ് യാത്രയെങ്കിൽ രാത്രി ഞാൻ കാര്യമായിട്ട് ഒന്നും കഴിക്കാറില്ല. ഒരു പഴമോ ബിസ്കറ്റൊ വാങ്ങി കഴിക്കാറാണ് പതിവ്. വയറിന് വല്ല പ്രശ്നവും പറ്റിയാൽ കുടുങ്ങി പോകില്ലേ. പല ബസുകൾ വന്ന് ആളുകളെ കയറ്റി പൊയ്ക്കൊണ്ടിരുന്നു. ഞാൻ അടുത്തുള്ള കടയിൽ നിന്ന് ഒരു പഴം വാങ്ങി അവിടെ വന്നു പോയ്ക്കൊണ്ടിരുന്ന പെണ്‍പിള്ളേരുടെ എണ്ണമെടുക്കാൻ തുടങ്ങി.

അപ്പോഴാണ്‌ ദൂരെ നിന്നിരുന്ന ചില വായ്നോക്കി എമ്പോക്കി ആണ്‍പിള്ളേർ എന്റെ പുറകിലേക്ക് ദൂരെ നോക്കി അദ്ഭുതത്തോടെ എന്തൊക്കെയോ തമ്മിൽ പറയുന്നത് ഞാൻ ശ്രദ്ധിച്ചത്. എന്താണെന്നറിയാൻ ഞാൻ തിരിഞ്ഞു. ഒരു കൂട്ടം പെണ്‍പിള്ളേർ നടന്നു വരുന്നുണ്ട്. അവരും ഏതോ ബസ്‌ കയറാൻ ആണ്. ബാഗുകൾ ഒക്കെ കയ്യിൽ ഉണ്ട്. എല്ലാരും സുന്ദരികൾ. നടുവിൽ നടന്നിരുന്ന ഉയരം കുറഞ്ഞ കുട്ടി പക്ഷെ അതിസുന്ദരി ആയിരുന്നു. ആ കുട്ടി ഇറുക്കമുള്ള ജീൻസും അയഞ്ഞ ടി-ഷർട്ടും ധരിച്ചിരുന്നു. അവർ എന്നെ കടന്നു പോയപ്പോൾ ആണ് ഞാൻ ആ കുട്ടിയുടെ മുടി ശ്രദ്ധിച്ചത്. നീലിഭ്രംഗാദി എണ്ണയുടെ കവറിൽ ഉള്ള പെണ്ണിന്റെ ചിത്രം പോലെ അരക്കെട്ടും കടന്ന് മുട്ടിനടുത്തു വരെ വന്നു നിന്നിരുന്നു നിതംബിയായ ആ കുട്ടിയുടെ അഴിച്ചിട്ട മുടി. അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക ആണ്‍ ജന്മങ്ങളുടെയും ശ്രദ്ധ അതോടെ അങ്ങോട്ടായി.

അവസാനം ബസ്‌ വന്നു. എന്റെ ഉന്മേഷം കൂട്ടിക്കൊണ്ട് ആ കുട്ടി എന്റെ ബസിൽ തന്നെ കയറി. എന്റെ സീറ്റ്‌ ഇടത് ഭാഗത്ത്‌ ഏകദേശം നടുവിലായായിരുന്നു. വലത് ഭാഗത്ത് ഞാൻ ഇരുന്ന സീറ്റിന്റെ രണ്ട് സീറ്റ്‌ മുന്നിലായി ആയിരുന്നു അവളുടെ സീറ്റ്‌. ആ പെണ്‍പിള്ളേരെ ശരിക്ക് കാണാനായി എന്റെ വിൻഡോ സീറ്റ്‌ ഞാൻ ഐൽ സീറ്റിലെ ആളുമായി വച്ച് മാറി. അവരുടെ കലപിലയും കളികളും കുറച്ചു നേരം കണ്ടു നിന്നതിന് ശേഷം ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.  ഇനി രാത്രി ബന്ദിപൂർ കാട് വഴി പോകുമ്പോൾ എഴുന്നേറ്റ് വല്ല മൃഗങ്ങളെയും കാണുമോ എന്ന് നോക്കണം.

വല്യ ബഹളം കേട്ടാണ് ഞാൻ ഉണർന്നത്. ബസ്‌ എവിടെയോ നിർത്തിയിട്ടിരിക്കുന്നു. ഒരു ചായക്കടയുടെ മുന്നിലാണ്. മറ്റൊന്നും തന്നെ ചുറ്റുവട്ടത്തൊന്നും കാണാനില്ല. കാടിനകത്താണെന്ന് തോന്നുന്നു. ഗുണ്ടൽപെട്ട് എന്ന സ്ഥലമാവണം. പുറത്ത് ചില ആണുങ്ങൾ ഇറങ്ങിയിട്ടുണ്ട്. കുറച്ച് പേർ ചായ കുടിക്കുന്നു. കുറച്ചു പേർ അവിടെയും ഇവിടെയും ഒക്കെ നിന്ന് മൂത്രമൊഴിക്കുന്നു. മൂത്രമൊഴിക്കുന്നതിന് പലർക്കും പല സ്റ്റൈൽ ആണ്. ചിലർ സിപ്‌ മാത്രം തുറന്ന് ഒഴിക്കുന്നു. ചിലർ  ബട്ടണും കൂടി ഊരി പാൻറ് കുറച്ച് താഴ്ത്തി വച്ച് ഒഴിക്കുന്നു. ഒരു താളത്തിൽ ചന്തി ആട്ടി മൂത്രമൊഴിക്കുന്നവരും ഉണ്ട്. പോൾ വോൾട്ടിൽ സ്വന്തം റെക്കോർഡ്‌ തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്ന ഇസിൻബയേവയെപ്പോലെ അവിടെ ഒരു മതിലിനു മേലെ അവർ ഒഴിച്ച ഉയരം തിരുത്തിക്കുറിക്കാൻ ശ്രമിക്കുന്നവർ വേറെ. ഇതൊക്കെ കണ്ട് എനിക്കും ഒന്ന് മൂത്രമൊഴിക്കാൻ മുട്ടി. ഞാനും പുറത്തേക്കിറങ്ങി.

പോകാറായി എന്നറിയിച്ച് ഡ്രൈവർ ഹോർണ്‍ മുഴക്കി. ഞാൻ അകത്തേക്ക് കയറി. പോകുന്ന വഴിക്ക് പെണ്‍പിള്ളേരുടെ സീറ്റിലേക്ക് ഒന്ന് കണ്ണോടിച്ചു. നമ്മുടെ സുന്ദരിക്കുട്ടി മാത്രം എഴുന്നേറ്റിരിപ്പുണ്ട്. ബാക്കി എല്ലാരും ഉറക്കമാണ്. അവളുടെ മുഖത്തൊരു ഉത്ക്കണ്‍ഠ നിഴലിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ പുറത്തേക്ക് അങ്ങടും ഇങ്ങടും നോക്കുകയും വേവലാതിപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. വണ്ടി മുന്നോട്ടു നീങ്ങി തുടങ്ങി. മറ്റു സീറ്റുകളിലെ ആരവങ്ങൾ അടങ്ങി ഉറക്കമായി. അവൾ ഉറങ്ങുന്നതായി കണ്ടില്ല. എന്താണെന്നറിയാൻ ഞാൻ എഴുന്നേറ്റിരുന്നു.

അര മണിക്കൂറോളം കഴിഞ്ഞ് അവൾ മറ്റ് പെണ്‍പിള്ളേരെ വിളിച്ചുണർത്തി എന്തോ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. അവർ തമ്മിൽ സംസാരിച്ച് അതിൽ ഒരാൾ ഡ്രൈവറുടെ അടുത്തു പോയി. ബസ്‌ പൊടുന്നനെ നിന്നു. ഇപ്പോഴും കാട്ട് വഴി ആണ്. ചുറ്റുവട്ടത്ത് ഒന്നും തന്നെ കാണാൻ ഇല്ല. പെണ്‍പട ഒരുമിച്ചിറങ്ങി. അവർ ഒരുമിച്ച് ദൂരേക്ക്‌ നടന്നു. വണ്ടിയുടെ വെളിച്ചം എത്താവുന്നതിലും ദൂരേക്ക്. ഇപ്പോൾ ബസിൽ നിന്ന് നോക്കുന്നവർക്ക് ഒരോർത്തരെ വേറെ വേറെ തിരിച്ചറിയാൻ പോലും സാധിക്കാത്ത ദൂരത്തിലാണ്. അവരിൽ അഞ്ചു പേർ നിരന്ന് നിന്ന് ഒരു മറ സൃഷ്ടിച്ചു. ആറാമത്തവൾ ആ അഞ്ചു പേരുടെ മറ ഉപയോഗിച്ച് കാര്യം സാധിച്ചു.

അവർ തിരിച്ചു വരുന്നതും നോക്കി ഇപ്പോൾ ബസിൽ എല്ലാരും എഴുന്നേറ്റിരിപ്പുണ്ട്. എല്ലാവരും ജനലിനുള്ളിലൂടെ അവരെ തീക്ഷ്ണമായി നോക്കുകയാണ്. എല്ലാവർക്കും പെട്ടെന്നൊരു ശുഷ്കാന്തി. പെണ്‍പട തിരിച്ചു കയറി. അവരിൽ ആർക്കായിരുന്നു ശങ്ക എന്ന് മറ്റാർക്കും മനസ്സിലായില്ല. എന്നാൽ ആ സുന്ദരിക്കുട്ടിയുടെ മുഖത്ത് ഞാൻ കണ്ട വേവലാതി ആർക്കാണ് ശങ്ക എന്ന് എന്നോട് പറഞ്ഞു. അവളെ പോലെ തന്നെ ഇറുകിയ ജീൻസ് തന്നെയായിരുന്നു ഞാനും ധരിച്ചിരുന്നത്. എന്നാലും എനിക്ക് ഒന്ന് മൂത്രമൊഴിക്കാൻ തോന്നിയപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ഇറങ്ങി പോയി കാര്യം സാധിക്കാൻ എനിക്ക് പറ്റി. ശ്രദ്ധയൊന്നും ആകർഷിക്കാതെ തന്നെ. ഇരിക്കാതെ നേരെ നിന്ന് കൊണ്ട്. അതും വെറും സിപ്‌ മാത്രം തുറന്ന്. എന്നാൽ അവൾക്കോ?

Sunday, April 26, 2015

ഒരു വേശ്യയുടെ ഡയറി

Disclaimer - The following post contains descriptions related to sex and might be inappropriate for certain audiences

അഭ്യന്തര യുദ്ധം ബാധിച്ച മാതൃരാജ്യമായ സ്ലോവേനിയയിൽ എതിർചേരിയെ വംശീയമായി ഇല്ലാതാക്കാൻ പ്രയോഗിച്ചിരുന്ന ലൈംഗിക ചൂഷണത്തിന് വിധേയയായി (rape used as a war weapon for ethnic cleansing) പതിനാറാം വയസ്സിൽ എല്ലാം നഷ്ടപ്പെട്ടവളാണ് ജോർജിയ. അവിടെ നിന്ന് രക്ഷപ്പെട്ട് അതിർത്തി കടന്ന് ഇറ്റലിയിൽ എത്തിയ അവൾ അവസാനം ഒരു ദല്ലാൾ വഴി ഒരു വേശ്യാലയത്തിൽ എത്തിപ്പെടുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു. ജീവിക്കാൻ മറ്റു മാർഗം ഒന്നും കാണാതെ അവൾ ആ തൊഴിൽ സ്വീകരിക്കുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു . തുടക്കത്തിൽ വെനിസിലെ ഒരു ചെറിയ വേശ്യാലയത്തിലും പിന്നെ മിലാനിലെ നക്ഷത്ര വേശ്യാലയത്തിലും അവൾ എത്തിപ്പെട്ടു. തന്റെ തൊഴിലിനിടയിൽ അവൾ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനെപ്പറ്റിയാണ്‌ ഈ ഡയറിക്കുറിപ്പ്‌.

അന്നൊരു ശനിയാഴ്ച്ചയായിരുന്നു. വൈകുന്നേരം മുതൽ രണ്ടു പേരുടെ കാമാക്രാന്തം തീർത്തിരിക്കയാണ് അവൾ. സമയം പാതിരാത്രിയോടടുത്തിരിക്കുന്നു. അവൾ താൻ ജോലി ചെയ്യുന്ന 'Entertainment Centre' എന്ന് വിളിക്കപ്പെടുന്ന നക്ഷത്ര വേശ്യാലയത്തിൽ തന്റെ അടുത്ത കസ്റ്റമറിനെ കാത്തിരിക്കയായിരുന്നു. അടുത്ത കസ്റ്റമറും എത്തിയിരിക്കുന്നു. അതാ ഒരു ഇന്ത്യാക്കാരൻ പയ്യൻ അവളെ ചൂണ്ടി കാണിച്ചിരിക്കുന്നു. ആ പയ്യന്റെ കണ്ണ് നീലിച്ച് വീങ്ങിയിട്ടുണ്ട്. വല്ല അടിപിടിയും ഉണ്ടാക്കിയതാവും. നല്ലവനെന്നോ ചീത്തവനെന്നോ അവിടെ നോട്ടമില്ല. അവൾ ആ പയ്യനെ വിളിച്ച് വേശ്യാലയത്തിൽ തന്നെ ഉള്ള റൂമിലേക്ക്‌ പോയി.

വേശ്യാലയത്തിലെ നിയമപ്രകാരം കസ്റ്റമറിനെ ആദ്യം കുളിപ്പിക്കണം. ദുർഗന്ധങ്ങൾ അകറ്റാനും ലൈംഗിക അവയവങ്ങൾ വൃത്തിയായി ഇരിക്കാനും ആണ് അത്. അവൾ ആ പയ്യനെ നഗ്നനാക്കി റൂമിലുള്ള ബാത്ത് ടബിലേക്ക് തള്ളി. അവളും നഗ്നയായി. അവനെ കുളിപ്പിക്കുമ്പോൾ അവന്റെ മുഖത്ത് ഒരു നാണം അവൾ കണ്ടു. ഇതൊന്നും അവൾ ഇവിടെ കാണാത്ത വികാരങ്ങളാണ്. അവൻ തന്റെ മാറിടങ്ങളിലേക്ക് ആർത്തിയോടെ നോക്കുന്നത് കണ്ട അവൾ അവന് തന്നെ കുളിപ്പിക്കാനുള്ള അവസരം നൽകി. സാധാരണ തന്നോട് അനുവാദം ചോദിക്കാതെ തന്റെ മാറിടങ്ങളെ മദിക്കുന്ന പുരുഷന്മാരെയാണ് അവൾ കണ്ടിട്ടുള്ളത്. കുളിപ്പിക്കുന്നതിനിടയിൽ അവൻ ആ മാറിടങ്ങളെ നന്നായി ലാളിച്ചു. അവളുടെ വികാരങ്ങളെ ഒന്ന് തൊട്ടുണർത്താൻ അവന് കഴിഞ്ഞു. കുളി കഴിഞ്ഞപ്പോഴേക്കും അവന് ഉദ്ധാരണം സംഭവിച്ചിരുന്നു. 

കുളി കഴിഞ്ഞ് കാര്യങ്ങളിലേക്ക് കടക്കാനായി അവൾ അവനെ ബെഡിൽ ഇരുത്തി. അവന്റെ മുഖത്ത് നിന്ന് നാണം ഇപ്പോളും വിട്ടു മാറിയിട്ടില്ല. "തുടങ്ങാമോ" - അവൾ സ്പാനിഷിൽ ചോദിച്ചു. അവന് മനസ്സിലാകുന്നില്ല. സ്ലോവേനിയൻ ഭാഷയിലും ചോദിച്ചു. ഇല്ല. അവനറിയില്ല. "ഇംഗ്ലീഷ്?" - അവൻ ഇങ്ങോട്ട് ചോദിച്ചു. ഇല്ല എന്ന് അവൾ തലയാട്ടി. അവൾക്ക് ഇംഗ്ലീഷ് അറിയില്ല. അവന്റെ മുഖത്ത് ഒരു വെപ്രാളം രൂപപ്പെടുന്നത് അവൾ കണ്ടു. തല ചൊറിയുന്നു. ഫോണിലേക്ക് നോക്കുന്നു. എന്ത് ചെയ്യണം എന്നറിയാത്ത ഒരിരുപ്പ്. അവൾ ആംഗ്യത്തിലൂടെ ചോദിക്കാൻ ശ്രമിച്ചു. അവനും എന്തോ ആംഗ്യം  കാണിക്കുന്നുണ്ട്. അവൾക്ക് മനസ്സിലാകുന്നില്ല. അവൾ അര ഇളക്കി വരെ കാണിച്ചു. പക്ഷെ ആ മണ്ടന് മനസ്സിലാവുന്നില്ല. അര മണിക്കൂറോളം അങ്ങിനെ പോയി. ഇനി എന്ത് ചെയ്യും എന്നൊർത്തിരിക്കെ അവൻ ആർക്കോ ഫോണ്‍ ചെയ്തു സംസാരിക്കുന്നു. ഫോണ്‍ എടുത്ത ആൾക്ക് സ്പാനിഷ്‌ അറിയാം. അയാൾ അവളോട്‌ സംസാരിച്ച് വേണ്ട നിർദേശങ്ങൾ നൽകി - "നമ്മുടെ പയ്യന് സ്പാനിഷ്‌ അറിയില്ല. അവന്റെ ആദ്യത്തെ തവണയാണ്. എല്ലാം കണ്ടറിഞ്ഞ് ചെയ്യണം."

നമ്മുടെ പയ്യൻ ഇപ്പോളും ഒരു വെപ്രാളത്തിൽ ആണ്. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. വെപ്രാളത്തിനിടയിൽ ഉദ്ധാരണം നഷ്ടപ്പെട്ട അവന്റെ ലിംഗത്തെ കൈകൾ ചലിപ്പിച്ച് അവൾ വീണ്ടും ഉദ്ധാരണം നൽകി. ഒരു കണ്ടോം എടുത്ത്  ഇട്ടു. അവന് എങ്ങിനെ തുടങ്ങണം എവിടെ കയറണം എന്ന് നിശ്ചയമുണ്ടായിരുന്നില്ല. അവന്റെ ആദ്യ തവണ ആണ് എന്നുള്ളതുകൊണ്ട് അവൾ തന്നെ എല്ലാത്തിനും മുൻകൈ എടുത്തു. കാമാസൂത്രത്തിലേത് പോലെ വിവിധ തരത്തിൽ അവർ രതിയിൽ ഏർപ്പെട്ടു. 10 മിനിറ്റ് കഴിഞ്ഞിട്ടും അവൻ ഉദ്ധാരണത്തോടെ തന്നെ തുടർന്നു. അവന് വികാരപാരമ്യം ഉണ്ടാവുന്ന ഒരു ലക്ഷണവും ഇതു വരെ  കാണുന്നില്ല. അവൾ പഠിച്ച പണി പതിനെട്ടും നോക്കി (ഇവിടെ പറയുന്നില്ല). പക്ഷെ രക്ഷയില്ല. തുടരവേ അവൾ രതിമൂർച്ചയിലെത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു. ഇത്രയും കാലമായി ഈ ജോലിയിൽ ഇത് വരെ അവൾക്ക് മറ്റൊരാളിൽ നിന്നും രതിമൂർച്ച ഉണ്ടായിട്ടില്ല. എല്ലാവരും അവരുടെ സുഖങ്ങൾ മാത്രമേ നോക്കിയിട്ടുള്ളൂ. 

അവനെ വികാരപാരമ്യത്തിൽ എത്തിക്കാൻ വേണ്ടി അവൾ കുറച്ചു നേരം കൂടി തുടർന്നു.അതിൽ കാര്യമില്ലെന്ന് കണ്ട് കൈ പ്രയോഗം നടത്താൻ അവൾ തീരുമാനിച്ചു. അവൾക്ക് കൈവേദന തുടങ്ങി എന്നല്ലാതെ ആ ചേഷ്ടക്കും അവനെ വികാരപാരമ്യത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. നമ്മുടെ പയ്യന് അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ കാര്യം മനസ്സിലായി. അവൾ അവനോടു സ്വയംഭോഗം ചെയ്യാമോ എന്ന് ആംഗ്യത്തിൽ ചോദിച്ചു. അവൻ അത് വേണ്ട എന്ന് തീരുമാനിക്കുകയും മറ്റൊരു ദിവസം ബന്ധപ്പെടുമ്പോൾ വികാരപാരമ്യത്തിൽ എത്താൻ അവനാകും എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. 

പക്ഷെ മറ്റൊരു കാര്യമുണ്ട്. എവിടെ തുടങ്ങണമെന്നും എവിടെ കയറണമെന്നും മനസ്സിലാക്കാൻ അവന് ആഗ്രഹമുണ്ടായിരുന്നു. അവളുടെ യോനി കാണണമെന്ന് അവൻ ആവശ്യപ്പെട്ടു. അവന്റെ ആവശ്യം അവൾ അംഗീകരിച്ചെങ്കിലും കാണുകയല്ലാതെ മറ്റൊന്നും ചെയ്യരുതെന്ന് അവൾ നിർദേശിച്ചു. അവൻ അവളുടെ കാലുകളകറ്റി യോനി ഭാഗത്ത്‌ എന്താണ് എങ്ങിനെയാണെന്ന് നന്നായി മനസ്സിലാക്കി. അപ്പോളാണ് വാതിൽക്കൽ ഒരു മുട്ട് കേട്ടത്. ആ മുട്ടിന്റെ അർത്ഥം 15 മിനിറ്റ് മാത്രമേ ബാക്കി ഉള്ളു എന്നാണ്. നേരത്തെ വിളിച്ച ആളുടെ സഹായത്തോടെ അതും അവൾ അവനെ അറിയിച്ചു. അവൻ കുളിച്ച് തുണി മാറി. 

പോകുമ്പോൾ അവളോട്‌ അവൻ നന്ദി പറയുകയും 10EURO ടിപ് ആയി നൽകുകയും ചെയ്തു. ആ വേശ്യാലയത്തിലെ ചാർജ് ആയ 100EURO ഇൽ പെണ്‍കുട്ടികൾക്ക്‌ കിട്ടുന്നത് 30EURO മാത്രമാണ്. ബാക്കി എല്ലാം ദല്ലാളുമാരും നടത്തിപ്പുകാരും എടുക്കും. വാതിൽക്കലെത്തിയ അവൻ തിരിഞ്ഞു ചെന്ന് അവളുടെ കവിളത്ത് ഒരു ചുംബനം കൂടി നൽകി ഇറങ്ങി പോയി. ഇത്രയും ദയയും സഹാനുഭൂതിയുള്ള ഒരാളെ ആദ്യമായാണ് കാണുന്നത്. ഒരു കാര്യം ഉണ്ട്. ഇങ്ങനെ ഒരു അനുഭവം തന്ന അവനെ ഒരിക്കലും അവൾക്ക് മറക്കാൻ സാധിക്കില്ല. 

Tuesday, July 29, 2014

നായര് പിടിച്ച പുലിവാല്

കോഴിക്കോടങ്ങാടിയിൽ കെ പി എൻ സൈക്കിൾ മാർട്ട് എന്ന സ്ഥാപനത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്‌ കല്യാശ്ശേരി പീതാംബരൻ നായർ. സൈക്കിൾ വാങ്ങാൻ വയനാട്ടിന്നും മലപ്പുറത്തുന്നും ആളുകൾ ഇവിടെ എത്തിയിരുന്നു. സ്തുത്യർഹമായ സേവനവും ന്യായമായ വിലയുമായിരുന്നു ഇതിനു കാരണം. കുട്ടികൾ അദ്ദേഹത്തെ സൈക്കിൾ അമ്മാവൻ എന്ന് വിളിച്ചു പോന്നു. കൃഷിയും വാടകമുറികളും മറ്റുമായി നല്ല സമ്പാദ്യവും ഉണ്ടാക്കിയിരുന്നു പീതാംബരൻ നായർ.

ഭാര്യ അമ്മിണിയമ്മ. പതിനാറാം വയസ്സിൽ  പീതാംബരൻ നായരുടെ ഭാര്യയായി തിരുനാവായയിൽ നിന്ന് കോഴിക്കോട്ടെത്തിയതാണ് അമ്മിണിയമ്മ. അന്ന് മുതൽ വീട്ടമ്മയായി തറവാട് നോക്കി നല്ലൊരു ജീവിതമാണ് അവർക്കുണ്ടായിരുന്നത്‌. . ഭർത്താവിന്റെ വളർച്ച കണ്ട് സന്തോഷിക്കാനുള്ള കൃപയും ദൈവം അവർക്ക് നൽകി. മക്കൾ ഏഴ്.

പുരുഷോത്തമൻ 
ശങ്കരൻ 
ജനാർദ്ദനൻ 
ശശിധരൻ 
മാധവൻ 
ബിന്ദു 
ഹരിഹരൻ

പീതാംബരൻ നായർക്ക്‌ പെട്ടെന്ന് അസുഖം പിടിപെട്ട് കിടപ്പിലായതിൽ പിന്നെയാണ് ആ സ്ഥാപനവും കല്യാശ്ശേരി തറവാടും പീതാംബരൻ നായരുടെ സ്ഥാവര ജന്ഗമ വസ്തുക്കളും അന്യാധീനപ്പെട്ടു പോയത്. മക്കളുടെ കഴിവ് കേട് എന്ന് തന്നെ വേണം പറയാൻ. അച്ഛന്റെ ചെലവിൽ തിന്നും കുടിച്ചും വണ്ടികൾ വാങ്ങിയും അർമാദിച്ചു നടന്ന അവർക്ക് അദ്ദേഹത്തിന്റെ സ്ഥാപനമോ വസ്തുക്കളോ നോക്കി നടത്താനുള്ള കഴിവുണ്ടായില്ല. സൈക്കിൾ കട നന്നായി നടത്തിക്കൊണ്ടു പോകുവാൻ അവർക്കായില്ല. കൃഷിയെല്ലാം നശിച്ചതുകൊണ്ട്   നിർത്തുകയും ചെയ്തു. കിടപ്പിലായതോടെ എല്ലാം മക്കൾക്ക്‌ എഴുതി വച്ചിരുന്നു അദ്ദേഹം.

പീതാംബരൻ നായരുടെ മരണത്തോടെ സൈക്കിൾ കട നടത്തിപ്പ് പുറത്ത് നിന്നൊരാൾ ഏറ്റെടുത്തു. നിലമെല്ലാം ഓരോന്നോരോന്നായി വിൽക്കപ്പെട്ടു. ഒരു പണിയും എടുക്കാതെ കട മുറി വാടകകളിൽ നിന്നും സ്ഥലം വിറ്റ കാശു കൊണ്ടു മറ്റും ആണ് മക്കൾ ആർഭാടത്തോടെ ജീവിച്ചിരുന്നത്. തറവാട് കിട്ടിയ ഇളയ മകൻ ഹരിഹരനാണ് അമ്മിണിയമ്മയെ നോക്കേണ്ടിയിരുന്നത്. പക്ഷെ പഴയ കെട്ടിടത്തിന്റെ ഭംഗി ഭാര്യക്ക്‌ ഇഷ്ടപ്പെടാത്തത് കൊണ്ട് അത് പൊളിച്ച് പുതിയത് പണിയാൻ തുടങ്ങിരുന്നു ഹരി . ആ സമയം പീതാംബരൻ നായരും അമ്മിണിയമ്മയും അഞ്ചാമത്തെ മകനായ മാധവന്റെ വീട്ടിൽ ആയിരുന്നു. തറവാടിന്റെ തൊട്ടടുത്ത പറമ്പിൽ ആണ് മാധവന് അച്ഛൻ വീട് വച്ച് കൊടുത്തത്. കൂടാതെ മാധവന് കൊടുത്ത ഭാഗത്തിൽ വീടിന്റെ അടുത്തായി ഒരു ചെറിയ പറമ്പ് കൂടി ഉണ്ടായിരുന്നു.

വലിയൊരു സുഹൃത് വലയം ഉണ്ടായിരുന്നു മാധവന്. മാധവൻ അച്ഛന്റെ മരണ ശേഷം ആണ് കല്യാണം കഴിച്ചത്. ഉറ്റ സുഹൃത്ത് ഷബീറിന്റെ അയൽപക്കത്ത്‌ കണ്ട പെണ്ണിനെ മാധവന് ഇഷ്ടമായതിൽ പിന്നെ  ഷബീർ തന്നെ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. സുന്ദരിയായിരുന്നു മാധവന്റെ ഭാര്യ അഞ്ജലി. ആ ചുറ്റുവട്ടത്ത് തന്നെ ഏറ്റവും സുന്ദരി എന്ന് വേണേൽ പറയാം. ഫാഷൻ ഡിസൈനിംഗ് പഠിച്ച ഒരു മോഡേണ്‍ സൊസൈറ്റി ഗേൾ. അവളുടെ പുതുയുഗ ജീവിത രീതികളും വസ്ത്ര സങ്കൽപങ്ങളും അമ്മിണിയമ്മയ്ക്ക് പിടിച്ചിരുന്നില്ല. കല്യാണത്തിന് ശേഷം അഞ്ജലി വീടിന്റെ മുൻവശം  ഒരു ബോട്ടിക് (boutique) തുടങ്ങി. സന്തോഷകരമായിരുന്നു തുടക്കത്തിൽ അവരുടെ ജീവിതം. ഒരു വർഷത്തിനിടയിൽ അവർക്കൊരു ഉണ്ണി പിറക്കുകയും ചെയ്തു. ആയിടെ ആണ് മാധവന് ഗൾഫിൽ ഒരു ജോലി ശരിയായത്. ഹരിഹരന്റെ വീട് പണി ആ സമയം കൊണ്ട് കഴിഞ്ഞത് മൂലം അമ്മിണിയമ്മ അങ്ങോട്ട്‌ മാറി. അത് കാരണം വീട് വാടകയ്ക്ക് കൊടുത്ത് അഞ്ജലി സ്വന്തം വീട്ടിൽ പോയി. മാധവന്റെ നിർദേശപ്രകാരം രാവിലെ ബോട്ടികിലെക്കും വൈകുന്നേരം അവളുടെ വീട്ടിലേക്കും അഞ്ജലിയെ കൊണ്ടുചെന്നാക്കിയിരുന്നത് ഷബീർ ആയിരുന്നു.

അവധിക്കു വരുന്നതിന്റെ മുഴുവൻ ചിലവും കമ്പനി വഹിക്കും എന്നതായിരുന്നു ജോലി വാഗ്ദാന സമയത്ത് കമ്പനി പറഞ്ഞിരുന്നത്. ഒരു വർഷത്തിനു ശേഷം അവധിക്ക് ശ്രമിച്ച മാധവന് ആയിടെ ആണ് മൂന്ന് വർഷത്തിന് ശേഷമേ ഈ ആനുകൂല്യം ലഭ്യമാകൂ എന്ന് മനസ്സിലായത്‌. മാത്രമല്ല കുറേ ദിവസങ്ങൾ ഒരുമിച്ച് അവധിക്ക് പോകാൻ അനുവാദമുള്ളതും മൂന്നു വർഷത്തിൽ ഒരിക്കൽ  തന്നെ. ഭാര്യയെയും കുട്ടിയേയും കാണാൻ വേണ്ടി ജോലി രാജി വച്ച് നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങിയ മാധവനോട് അഞ്ജലി ഒരു ഉപായം പറഞ്ഞു. താനും മകനും കൂടി ഗൾഫിലേക്ക് പോരുക. അവിടെ ഒരു ബോട്ടിക് തുടങ്ങുക. അപ്പോൾ അവൾക്കും അവിടെ ജോലി ചെയ്യാം. അതിനുള്ള മുതൽമുടക്കിന് വേണ്ടി ഇവിടെ ഉള്ള വീട് പണയപ്പെടുത്തി ലോണ്‍ എടുക്കുക. അതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ലോണ്‍ തിരിച്ചടക്കാം. മാധവൻ സമ്മതിച്ചു.

ഭാര്യയെയും മകനെയും കാണാനുള്ള അങ്ങേയറ്റത്തെ ആഗ്രഹത്തോടെ വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാനെത്തിയ മാധവനെ അദ്ഭുതപ്പെടുത്തി  അവരുടെ കൂടെ ഒരാളും കൂടി ഉണ്ടായിരുന്നു. പ്രിയ സുഹൃത്ത്‌ ഷബീർ. ബോട്ടിക്കിൽ ഒരു സഹായത്തിനായി അഞ്ജലി കൊണ്ടുവന്നതാണ്. ക്രമേണ മാധവന് ഒരു കാര്യം മനസ്സിലായി. ഷബീർ കേവലം ഒരു സഹായി മാത്രം അല്ല. ബോട്ടിക്കിൽ തന്നെ തങ്ങിയിരുന്ന ഷബീറിന്റെ കൂടെ കുറേ നേരം ചിലവഴിച്ചിരുന്നു അഞ്ജലി. ഇതിന്റെ പേരിൽ അഞ്ജലിയും മാധവനും വഴക്കായി. ഒരു വർഷത്തിനുള്ളിൽ തന്നെ കാര്യങ്ങൾ വഷളായി. ഷബീറും മാധവനും തമ്മിൽ തെറ്റി. അഞ്ജലി കുട്ടിയേയും കൊണ്ട് മറ്റൊരു വീട്ടിലേക്ക് താമസം മാറി. കുട്ടിയെ പോലും കാണിക്കാതെയായി.

ആയിടെ അമ്മിണിയമ്മയ്ക്ക് സുഖമില്ലാത്ത വിവരം അറിഞ്ഞ് മാധവൻ നാട്ടിലേക്ക് പോയി. നാട്ടിലെത്തിയിട്ടാണ് മാധവൻ ഞെട്ടിക്കുന്ന ആ വാർത്ത‍ അറിയുന്നത്. വീട് മാത്രമല്ല തന്റെ പേരിലുള്ള ആ പറമ്പ് കൂടി അഞ്ജലി പണയപ്പെടുത്തിയിരുന്നു. മാത്രമല്ല ഇതു വരെ അഞ്ചിന്റെ പൈസ തിരിച്ചടച്ചിട്ടില്ല. തിരിച്ചടക്കാത്തത് മൂലം ബാങ്കിൽ നിന്ന് നോട്ടീസ് വന്നു. ഇത് കണ്ടാണ്‌ അമ്മിണിയമ്മയ്ക്ക് സുഖമില്ലാതായത്. രണ്ടു വർഷം ആ മണലാരണ്യത്തിൽ കഷ്ടപ്പെട്ട കാശെടുത്തടച്ച്‌ തത്കാലം നോട്ടിസിനു മറുപടി കൊടുത്തു. കൂനിന്മേൽ കുരു ആയി ഒരു സാധനം കൂടി കിട്ടി. വിവാഹമോചനത്തിനുള്ള നോട്ടീസ്.

തന്റെ പേരിലുള്ള സ്വത്ത് പോയി. കഷ്ടപ്പെട്ട് സമ്പാദിച്ച കാശും പോയി. സർവോപരി സമാധാവവും പോയി. ഇതിനാണ് പണ്ടുള്ളവർ പറയണത്. ഒന്ന് മാറ്റി പറയാം. "കൂട്ടുകാരന്റെ പറമ്പിലെ വേലിയിലിരിക്കുന്ന പാമ്പിനെ എടുത്തു തലയിൽ വച്ചു. അത് കൊത്തിയിട്ട്‌ കൂട്ടുകാരന്റെ പറമ്പിലേക്ക് തന്നെ തിരിച്ചു പോയി. "

Sunday, February 16, 2014

സൈഡ് ബിസിനസ്‌

കേരളത്തിലെ ഗവർമെൻറ് ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകീട്ട് 5മണി വരെ ആണ്. പക്ഷെ സാധാരണ കണ്ടു വരുന്നത് എന്താണെന്ന് വച്ചാൽ ജീവനക്കാർ ജൊലിക്കെത്തുമ്പോഴേക്കും മണി 11 കഴിയും. വൈകീട്ട് 4:30 ആകുമ്പോഴേക്കും എല്ലാരും പോകുകയും ചെയ്യും. ഓഫീസ് ജോലിക്ക് പുറമേ എല്ലാവർക്കും അവരുടേതായ സൈഡ് ബിസിനസ്‌ ഉണ്ട്. ഒരു കാലത്ത് എല്ലാരും LIC എജന്റ് ആയിരുന്നു. ഈ ഇടയായി കല്യാണ ബ്രോകർ, പൂ / ചെടി കച്ചോടം, സോളാർ ബിസിനസ്‌, ഫാഷൻ തുണി / ഉടുപ്പ് വില്പന എന്നിവയാണ് ട്രെൻഡ്.

ഈ കഥ നടന്നത് ഉത്തര കേരളത്തിലെ ഒരു സാധാരണ ഗവർമെൻറ് ഓഫീസിൽ  ആണ്. ആ സമയത്ത് എന്റെ അമ്മ അവിടെ ഹെഡ് ക്ലാർക്ക് ആയിരുന്നു. ഈ ഓഫീസിനടുത്തുള്ള ഒരു സ്കൂളിൽ ആണ് ഞാൻ പഠിച്ചു കൊണ്ടിരുന്നത്. അത് കൊണ്ട് വൈകുന്നേരം സ്കൂൾ വിട്ടതിനു ശേഷം ഞാൻ അമ്മയുടെ ഓഫീസിലേക്ക് പോകും. എന്നിട്ട് അമ്മയുടെ കൂടെ ആണ് വീട്ടിൽ പോകുന്നത്. ഓഫീസിൽ ഒരു സ്ഥിരം വിരുന്നുകാരൻ ആയതുകൊണ്ട് എല്ലാവരുമായി എനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു. ഓഫീസിന്റെ അധിപൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്നു. അദ്ധേഹത്തെ കൂടാതെ രണ്ട് പോസ്റ്റ്‌ കൂടി എന്റെ അമ്മയുടെ പോസ്റ്റിന്റെ മേലെ ആ ഓഫീസിൽ ഉണ്ടായിരുന്നു. സീനിയർ സൂപ്രണ്ട് മുഹമ്മദ്‌ കുഞ്ഞി സാറും അഡ്മിനിസ്ട്രെറ്റിവ് അസിസ്റ്റന്റ്‌ പദ്മിനി മാഡവും. ഹെഡ് ക്ലാർക്കിന്റെ മകൻ എന്ന പേരിൽ VIP ട്രീറ്റ്‌മെന്റ് എനിക്ക് ലഭിച്ചിരുന്നു. പ്യൂണ്‍ മോഹനൻ ചേട്ടന്റെ വക ചായയും കടിയും, മറ്റ് സ്റ്റാഫിന്റെ വക ഐസ്ക്രീം ഫാലുദ എന്നിവയും ഇടയ്ക്കിടയ്ക്ക് കിട്ടുമായിരുന്നു.

നമ്മുടെ സീനിയർ സൂപ്രണ്ട് (ഇനി അങ്ങോട്ട്‌ SS എന്ന് അഭിസംബോധന ചെയ്യും) ഒരു കല്യാണ ബ്രോകർ കൂടി ആണ്. ആ ഓഫീസിലെ ചില സ്റ്റാഫിന്റെ വിവാഹം ശരിയാക്കിയത് അദ്ദേഹമാണ്. UDC ലതയുടെ കല്യാണം SS ന്റെ വീടിനടുത്തുള്ള ഒരു വക്കീലുമായും ഡ്രാഫ്റ്റ്‌മാൻ അശോകന്റെ കല്യാണം SS ന്റെ ഭാര്യ പഠിപ്പിച്ച ഒരു കുട്ടിയുമായും നടത്തി. എടുത്തു പറയേണ്ടത് UDC മനോജിന്റെയും LDC സംഗീതയുടെയും വിവാഹം നടത്താൻ സഹായിച്ച അദ്ദേഹത്തിന്റെ ഇടപെടലാണ്. അതേ പറ്റി ഈ കഥയുടെ രണ്ടാമത്തെ പകുതിയിൽ പറയാം. SS ആ ഇടെയായി മറ്റൊരു UDC ആയ സുദീപിന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പറ്റിയ ഒരു കുട്ടിയെ കിട്ടിയില്ല. സുദീപിന് 30 വയസ്സാവുന്നു. അത് കൊണ്ട് തന്നെ ചേർന്ന കുട്ടിയെ കിട്ടാത്തതിൽ SS ന് നിരാശയുണ്ടായിരുന്നു. അടുത്തുള്ള ഓഫീസുകളിലേക്കും SS ന്റെ നീരാളി കൈകൾ പടർന്നിരുന്നു. അവിടെ ഉള്ള അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ വഴി ബ്രോകർ ബിസിനസ്‌ അങ്ങോട്ട്‌ കൂടി വ്യാപിപ്പിച്ചിരുന്നു അദ്ദേഹം.

LDC ആഷിഖ് അബൂബക്കർ ആയിരുന്നു ഞാനുമായി ഏറ്റവും അടുപ്പം പുലർത്തിയിരുന്നത്. അയാൾ എന്റെ അമ്മയുടെ കീഴെ ആണ് ജോലി ചെയ്തിരുന്നത്. പോരാഞ്ഞതിന് അമ്മ ഇരിക്കുന്നതിന് നേർ എതിർവശം ആയിരുന്നു ഇരിപ്പിടം. അയാൾ SS ന്റെ ഒരു അകന്ന ബന്ധുവായിരുന്നു. കുട്ടിയായിരുന്ന എന്നോട് അയാൾ അയാളുടെ ചില പ്രശ്നങ്ങളും സ്വകാര്യങ്ങൾളും ഒക്കെ പറയുമായിരുന്നു. അതിൽ മനസ്സിന് ഇത്തിരി ആശ്വാസം കിട്ടുന്നുണ്ടാവണം ആ പാവത്തിന്. സ്വകാര്യങ്ങളിൽ ഒന്നായിരുന്നു ഓഫീസിലെ മറ്റൊരു LDC ആയ സൈനയോട് അയാൾക്കുണ്ടായിരുന്ന പ്രണയം. അത് സൈനയെ അറിയിക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് സൈനയുടെ നിക്കാഹ് ഉറപ്പിക്കുന്നതിലേക്ക് എത്തിയത്. അതറിഞ്ഞ ആഷിഖ് ഒരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നു. അയാളുടെ മനസ്സിന്റെ ഭാരം കണ്ടാണ്‌ ഞാൻ ഈ കാര്യം SS നോട് പറഞ്ഞത്. കാര്യമുണ്ട്. നേരത്തേ പറഞ്ഞ മനോജ്‌ - സംഗീത കാര്യത്തിലും സംഗീതയുടെ വിവാഹം ഏകദേശം ഉറപ്പിച്ചതാണ്. പക്ഷെ മനോജിന് സംഗീതയോടുള്ള ഇഷ്ടം അറിയാമായിരുന്ന SS സംഗീതയുടെ വീട്ടിൽ സംസാരിച്ച് എല്ലാം ശരിയാക്കി. ആഷിഖിന്റെ കാര്യവും SS ശരിയാക്കുമെന്ന വിശ്വാസം ആയിരുന്നു എനിക്ക്. അത് തെറ്റിയില്ല. ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും SS അത് ശരിയാക്കി.

സർക്കാരിന്റെ പുതിയ റാങ്ക് ലിസ്റ്റിൽ നിന്ന് ആയിടെ ഒരു പുതിയ LDC ഓഫീസിൽ ജോയിൻ ചെയ്തു. പേര് മിനി. പക്ഷെ പേര് പോലെ അല്ല ആള്. നല്ല ഗുണ്ടുമണി. ഒരു ഇരുപത്തഞ്ച് വയസ്സ് പ്രായം ഉണ്ടാവും. ചുരുങ്ങിയ കാലയളവിൽ തന്നെ ആളുകളുടെ ഇടയിൽ നല്ല സമ്മതി ഉണ്ടാക്കി അവൾ. അവൾ വന്ന് ഒരു വർഷം ആകാറായ സമയത്താണ് ആ സമ്മതിയുടെ യഥാർത്ഥ ഉന്നം എല്ലാവർക്കും മനസ്സിലായത്‌. SS തന്റെ അന്തസ്സിന്റെ കാര്യമായി എടുത്തിരുന്ന  UDC സുദീപിന്റെ കല്യാണം അവൾ  ഇടപെട്ട് അവളുടെ കൂട്ടുകാരിയുമായി നടത്തി. അതൊരു തുടക്കം മാത്രമായിരുന്നു. അവിടെ കല്യാണപ്രായമായ എല്ലാർക്കും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അവൾ വഴി ആലോചനകൾ വന്നു. അടുത്ത ഒരു വർഷം അവൾ ഇടപെട്ട് ആ ഓഫീസിലും അടുത്തുള്ള ഓഫീസുകളിലുമായി ആറ് കല്യാണങ്ങൾ നടത്തി. പദ്മിനി മാഡത്തിന്റെ മകളുടെ കല്യാണവും അതിൽ ഉൾപ്പെടും. SS ന്റെ പിടിയിൽ ഒന്ന് പോലും ഒതുങ്ങിയില്ല. ആളുകൾ അവൾക്ക് ഓമനപ്പേരിട്ട് വിളിച്ചു - "മിനി മാര്യേജ് ബ്യൂറോ ആൻഡ്‌ അഫ്റ്റർ മാര്യേജ് സർവീസ്".

ഒരു കൊച്ചു പെണ്ണിനോട് തോറ്റ് മാനം പോയ SS പ്രതികാരത്തിനായി കാത്തിരിക്കുകയായിരുന്നു. ആ ഇടെ ആണ് മിനിയുടെ അച്ഛനും അമ്മയും ഒക്കെ ഓഫീസിൽ വന്നത്. ഓഫീസ് സൂപ്രണ്ട് എന്ന നിലയിൽ അവർ SS നെ പരിചയപ്പെട്ടു. ആ സംസാരത്തിന്റെ ഇടയിലെങ്ങോ മിനിക്ക് കല്യാണം നോക്കുന്നുണ്ടെന്നു അവർ SS നോട് പറഞ്ഞു. പ്രതികാരത്തിനുള്ള അവസരം വീണു കിട്ടിയ SS സമയം കളയാതെ ഉടനെ തന്നെ തന്റെ ലിസ്റ്റിൽ നിന്ന് ഒരാളെ കാണിച്ചു. ആളെ ഇഷ്ടപ്പെട്ട അച്ഛനും അമ്മയും പെണ്ണ് കാണാൻ ദിവസം തീരുമാനിച്ച് മടങ്ങി. മിനി ഇതൊന്നും അറിഞ്ഞില്ല. പെണ്ണ് കാണലും കല്യാണം ഉറപ്പിക്കലും കഴിഞ്ഞ് ക്ഷണിക്കാനായി ഓഫീസിൽ വന്ന അച്ഛനും അമ്മയും എല്ലാരോടും തുറന്നങ്ങ് പറഞ്ഞു. മിനിയുടെ കല്യാണത്തിന് കാരണഭൂതൻ SS ആണെന്ന്. അപ്പോളാണ് മിനിയും ആ സത്യം അറിഞ്ഞത്. അതെ "മിനി മാര്യേജ് ബ്യൂറോ ആൻഡ്‌ അഫ്റ്റർ മാര്യേജ് സർവീസ്" എന്ന പ്രസ്ഥാനത്തിന്റെ വിവാഹം നടത്തി ആ സൈഡ് ബിസിനസ്സിൽ SS തന്റെ വെന്നിക്കൊടി പാറിച്ചു. ഒന്നാമൻ എന്ന സ്ഥാനം അനിഷേധ്യം ഊട്ടി ഉറപ്പിച്ചു.

Saturday, November 16, 2013

ഒരു ടിപ് നഗരം - ചെന്നൈ

മണലി പെട്രോളിയം കമ്പനിയിൽ കൊടുത്ത ഞങ്ങളുടെ പെട്ടിയിൽ എന്തോ പ്രശ്നം. രാത്രിക്ക് രാത്രി വണ്ടി കേറാൻ ആവശ്യപ്പെട്ടു വിളി വന്നപ്പോൾ ഒന്നും ആലോചിക്കാൻ ഉള്ള സമയം ഉണ്ടായില്ല. ചെന്നൈ സിറ്റിയിൽ നിന്ന് വളരെ ദൂരെ ആണ് മണലി. അതും ഫാക്ടറികൾ മാത്രമായി  ഒരു വിജനമായ സ്ഥലം. അതുകൊണ്ടാണ് നഗര മധ്യത്തിൽ തന്നെ ട്രിപ്ലികേൻ അല്ലെങ്കിൽ അണ്ണാശാലൈ താമസിക്കാൻ  തീരുമാനിച്ചത് . ട്രെയിനിൽ കയറുന്നതിനു മുൻപ് ഇൻറർനെറ്റിൽ സെർച്ച്‌ ചെയ്ത് ഞാൻ കണ്ടു പിടിച്ചു - മല്ലിക റെസിഡെൻസി. കറുത്ത കണ്ണടക്കാരൻ നിയമസഭയ്ക്ക് വേണ്ടി പണിതതും തലൈവി ആശുപത്രി ആക്കിയതുമായ കെട്ടിടത്തിന്റെ അടുത്തായി വരും ഈ ഹോട്ടൽ.

ചെന്നൈ മെയിലിൽ കയറിയത് മുതൽ ചെന്നൈ എന്റെ യാത്രയെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. വൈകുന്നേരം  കയറിയ ഉടൻ തന്നെ കമ്പാർട്ട്മെന്റിൽ റെയിൽവേ പാൻട്രി സ്റ്റാഫ്‌ ഭക്ഷണത്തിന് വേണ്ടി ഓർഡർ എടുത്തിരുന്നു.  50 രൂപ പറഞ്ഞ ആ ഭക്ഷണത്തിന് ഞാനും ഓർഡർ കൊടുത്തു. രാത്രി ഭക്ഷണം കൊണ്ട് തന്ന ആൾക്ക് അതിന്റെ വില കൊടുത്തിട്ടും അയാൾ പോകാൻ കൂട്ടാക്കാഞ്ഞു നിക്കുകയായിരുന്നു. ചുറ്റും ഇരുന്നവർ 5 രൂപ ഒക്കെ അയാൾക്ക് ടിപ് ആയി കൊടുക്കുന്നു. എന്റെ കയ്യിൽ നിന്നും വാങ്ങി അയാൾ 5 രൂപ.

ചെന്നൈ സെൻട്രലിൽ നിന്ന് ഓട്ടോ പിടിച്ച് പെട്ടെന്ന് തന്നെ ഞാൻ മേലെ പറഞ്ഞ ഹോട്ടലിൽ എത്തി. ഒന്നിറങ്ങി റൂം ഉണ്ടോ എന്ന് തിരക്കി തിരിഞ്ഞു നോക്കുമ്പോളേക്കും ഓട്ടോക്കാരൻ എന്റെ ബാഗ്‌ എടുത്ത് കൊണ്ട് എന്റെ പുറകെ തന്നെ നിക്കുന്നു. പറഞ്ഞ കാശെടുത്തപ്പോളെക്കും പുള്ളി തമിഴിൽ പറഞ്ഞു കഴിഞ്ഞിരുന്നു - "ബാഗ്‌ ഒക്കെ എടുത്തു വച്ചില്ലേ സർ. ഒരു 5 രൂപ കൂടുതൽ വേണം". അയാൾക്കും കൊടുത്തു ടിപ്.

ആ സമയം കൊണ്ട് എനിക്ക് റൂം അനുവദിച്ചിരുന്നു. ഞാൻ അഡ്വാൻസ്‌ കൊടുത്തു തിരിഞ്ഞു നോക്കുമ്പോൾ എന്റെ ബാഗ്‌ കാണാനില്ല. ഓട്ടോക്കാരൻ അവിടെ തന്നെ നിപ്പുണ്ട്. ഞാൻ ബാഗിനെ പറ്റി ചോദിച്ചപ്പോൾ അയാൾ ലിഫ്റ്റിലേക്ക് ചൂണ്ടി കാണിച്ചു. റൂം ബോയ്‌ എന്റെ ബാഗെടുത്ത്‌ ലിഫ്റ്റിൽ എത്തി കഴിഞ്ഞു. ഞാൻ പിറകെ പോയി. ലിഫ്റ്റിൽ കയറുമ്പോൾ ഓട്ടോക്കാരൻ റിസപ്ഷനിൽ നിന്ന് തന്റെ കമ്മീഷൻ വാങ്ങുന്നുണ്ടായിരുന്നു. ഒരാളെ ഹോട്ടലിൽ എത്തിച്ചതിന്റെ കമ്മീഷൻ.

റൂം ബോയ്‌ ബാഗ്‌ റൂമിൽ കൊണ്ട് വച്ചു. കൂടെ ജഗ്ഗിൽ വെള്ളവും കൊണ്ടു വന്നിരുന്നു. എ.സി ഓണ്‍ ആക്കി. ടിവി ഓണ്‍ ചെയ്ത് സണ്‍ മ്യുസികിൽ നല്ല പാണ്ടി പാട്ട് വച്ചു. ബാത്ത്റൂമിൽ പോയി ഹീറ്റർ ഓണ്‍ ചെയ്തു വന്ന് ടവലും സോപും കാണിച്ചു തന്നു. ഞാൻ ബാത്ത്റൂം ഒന്ന് പോയി വൃത്തി ഉണ്ടോ എന്ന് നോക്കി. ഒന്ന് ഫ്രഷ്‌ ആയിക്കളയാം. വാതിലടയ്ക്കാൻ തിരിച്ചു വന്നപ്പോൾ ഉണ്ട് റൂം ബോയ്‌ ഒരു കൈ കൊണ്ട് വാതിൽ പിടിച്ച്  മറ്റേ കൈ കൊണ്ട് തല ചൊറിഞ്ഞ് കട്ടിളയും ചാരി നിക്കുന്നു. ഇതു വരെ ഉള്ള എക്സ്പീരിയൻസ് വച്ച് അതിന്റെ അർത്ഥം എനിക്ക് മനസ്സിലായി. അവനും കൊടുത്തു 10 രൂപ.

അടുത്ത ദിവസം രാവിലെ പോകുന്ന വഴിക്ക് പ്രാതൽ കഴിക്കാനായി ഞാൻ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി. സെൽഫ് സർവീസ് ഭാഗത്ത്‌ ഭയങ്കര തിരക്ക്. ഞാൻ സർവീസ് ഏരിയയിൽ കയറി ഇരുന്നു. ഒരു വെയിറ്റർ ഓർഡർ എടുക്കാൻ വന്നു. ഇഡലി വടയും ചായയും ഞാൻ പറഞ്ഞു. അയാൾ നടന്നു പോകുമ്പോൾ ഞാൻ ശ്രദ്ധിച്ചു. അയാൾക്ക് ഞൊണ്ടുണ്ട്. ഒരു കൈക്ക് സ്വാധീനക്കുറവും. പോളിയോ ബാധിച്ചതാവാം. കഴിച്ചു കഴിഞ്ഞ് കൈ കഴുകി വരുമ്പോളേക്കും അയാൾ ബില്ലുമായ്‌ വന്നു. അയാൾക്ക് ഒരു 5 രൂപ ടിപ് കൊടുക്കാം എന്ന് ഞാൻ മനസ്സിലോർത്തു. ഞാൻ കാശ് വെക്കുന്നത് കണ്ടു കൊണ്ട് അയാൾ എന്റെ അടുത്തു വന്നു. പോളിയോ ബാധിച്ച കൈ കുറുകെ വച്ച് എന്റെ വഴി തടഞ്ഞുകൊണ്ട്‌ അയാൾ പറഞ്ഞു - "5 രൂപയെല്ലാം പിച്ചക്കാർ കൂടെ എടുക്കറത് കെടയാത്. 10 രൂപ വെയ്ന്ഗെ".

നിർത്തി. ഇനി ഞാൻ ഈ നഗരത്തിലേക്കില്ല.

Thursday, May 16, 2013

ഒരു സാധാരണക്കാരന്റെ ദേവി സമമായ മറുപാതി

ജോസഫും ആനിയും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ തുടങ്ങിയ സൗഹൃദം ആയിരുന്നു ആദ്യം. പിന്നെ പരസ്പരം ആകൃഷ്ടരായി. അവര്‍ മാനസികമായി വളരെ അടുത്തു. പോകുന്നിടത്തെല്ലാം പ്രണയത്തിന്റെ സുഗന്ധം വിതറുന്ന, സന്തോഷവും സങ്കടങ്ങളുമെല്ലാം പരസ്പരം പങ്കുവെക്കുന്ന ഇണ കുരുവികളായിരുന്നു  അവര്‍ .ജോലി കഴിഞ്ഞ് വൈകീട്ടാണ് അവരുടെ ഫോണ്‍ സംഭാഷണങ്ങൾ മിക്കതും. ആനിയുടെ വീട്ടിലേക്ക് പോകുന്ന വഴി ഒരു സെമിത്തേരി ഉണ്ട്. അവൾക്കാണെങ്കിൽ പ്രേതങ്ങളെ വല്യ പേടിയാണ്. കൃത്യം അവിടെത്തുമ്പോള്‍ ജോസഫിന് കാള്‍ വരും. പിന്നെ വീട്ടിലെത്തുന്നത് വരെ സംസാരിച്ചു കൊണ്ടേ ഇരിക്കും. പല ദിവസങ്ങളിലും സംസാരം മധ്യരാത്രി വരെ നീളും. ചില ദിവസങ്ങളിൽ രാത്രി വെളുക്കുന്നത്‌ വരേയും.

ആനി ഒരു സ്വപ്ന ജീവി ആണ് . പല രാത്രികളിലും സ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റ് അവൾ ജോസഫിനെ വിളിക്കും. എന്നിട്ട് സ്വപ്നത്തിൽ കണ്ടത് അവനോടു പറഞ്ഞു പേടി മാറ്റും. ആനിയുടെ സ്വപ്നങ്ങളെ ഒന്നും ജോസഫ്‌ കാര്യമായെടുത്തിരുന്നില്ല. അതിൽ കാര്യമുണ്ടെന്ന് അവൻ മനസ്സിലാക്കുന്നത് വരെ. ഒരു ദിവസം ആനി ജോസഫിനോട് ഒരു സ്വപ്നം പറഞ്ഞു. സ്വപ്നത്തിൽ അവൾ ചുകന്ന നിറത്തിലുള്ള മേഘങ്ങളും അവയിൽ നിന്നും ചുവപ്പ് കലർന്ന മഞ്ഞയോടു കൂടിയ മഴയും കണ്ടു. ആ മഴത്തുള്ളികൾ മണ്ണിൽ വീണ് പുകഞ്ഞുയരുന്നതും ഇലകളിൽ വീണ് അവയെ പൊള്ളിക്കുന്നതും അവൾ കണ്ടു. ഇത് ജോസഫിനോട് പറഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ ജോസഫിന്റെ നാട്ടിൽ  കളർ മഴ പെയ്തു. ആസിഡ് കലർന്ന പോലെ ആ വെള്ളം ദേഹം പൊള്ളിക്കുന്നതായിരുന്നു.

മേലെ പറഞ്ഞ സ്വപ്നം തികച്ചും യാദ്രിശ്ചികമായി നേരിൽ സംഭവിച്ചതാകാം എന്നാണ് അവൻ ആദ്യം കരുതിയത്‌ . പക്ഷെ അല്ലെന്ന് മനസ്സിലാക്കാൻ ഒരു വൻ ദുരന്തം തന്നെ സംഭവിക്കേണ്ടി വന്നു. ഒരു ദിവസം രാത്രി പുലരാറായപ്പോൾ  ആനി ജോസഫിനെ വിളിച്ചു. അവൾ അലറി വിളിക്കുകയായിരുന്നു. ശരിക്കും ഭയന്ന് വിറച്ചിരുന്നു. തന്റെ സ്വപ്നം അവൾ അവനോടു പറഞ്ഞു. അവൾ എവിടേക്കോ യാത്ര പോയതാണ്. കടൽ കരയിൽ ഉള്ള ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ബാൽകണിയിൽ അവൾ കാറ്റു കൊള്ളാൻ വന്നു നിന്നു. അവൾ അവിടെ നിന്ന് കാറ്റു  കൊള്ളവേ ദൂരെ ഒരു വന്മതിൽ അവൾ കണ്ടു. അത് അവളോട്‌ അടുത്തടുത്ത്‌ വരികയായിരുന്നു. വളരെ അടുത്തെത്തിയപ്പോൾ അവൾക്ക് നന്നായി കാണാം. വെള്ളം കൊണ്ടൊരു വന്മതിൽ. രണ്ടാം നിലയിൽ ഉള്ള അവളുടെ രണ്ട് നില മേലേക്കുണ്ടായിരുന്നു അതിന്റെ ഉയരം. ആ വെള്ളം കൊണ്ടുള്ള മതിലിൽ ആളുകളും മരങ്ങളും വാഹനങ്ങളും നീന്തി തുടിക്കുന്നു. ആ വന്മതിൽ അവളേയും അതിലേക്ക് ആവാഹിച്ചെടുക്കുന്നു. ഈ സ്വപ്നം അവൾ പറഞ്ഞ് പതിമൂന്നാമത്തെ ദിവസം ലോകത്തിലെ  തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ ആ സുനാമി ഉണ്ടായി.

അവരുടെ വിവാഹത്തിന് ആനിയുടെ കുടുംബത്തിൽ നിന്നും എതിർപ്പുണ്ടായി. ആനി സിറോ മലബാർ വിഭാഗത്തിൽ പെട്ട പുരാതന കത്തോലിക്കാ കുടുംബത്തിൽ (പു ക കു)  നിന്നുമായിരുന്നു. ജോസഫാകട്ടെ ലത്തിൻ കത്തോലിക്കാ വിഭാഗത്തിൽ പെട്ടതും. വീട്ടുകാരുടെ എതിർപ്പവഗണിച്ച് ജോസഫിനെ വിവാഹം കഴിക്കാൻ ആനി  തയ്യാറായില്ല. അങ്ങിനെ അവർ പിരിഞ്ഞു. സുഹൃത്തുക്കളായി തുടരാം എന്നു കരുതിയെങ്കിലും ആനിക്കതിനു സാധിച്ചില്ല. അവളുടെ മനസ്സിൽ ജോസഫ് ആ പഴയ ജോസഫ് തന്നെ ആയിരുന്നു. മാനസികമായ മാറ്റം സാധ്യമാല്ലാതിരുന്നതിനാൽ അവൾ ജോസഫിനെ പാടെ അവഗണിച്ചു. അവൾ ജോലി മാറി വേറെ ഒരു നഗരത്തിലേക്ക് താമസം മാറി. അങ്ങിനെ ആ ബന്ധം അവിടെ അവസാനിച്ചു. കുറേ മാസങ്ങൾക്ക്  ശേഷം ആനിയുടെ വിവാഹവും കഴിഞ്ഞു.

വൈകാതെ തന്നെ ജോസഫും വിവാഹിതനായി. വിവാഹത്തിന് ജോസഫ് തന്റെ സുഹൃത്തും ആനിയുടെ ക്ലാസ്സ്മേറ്റും ആയിരുന്ന പ്രിയങ്കയെ വിളിച്ചിരുന്നു. പ്രിയങ്കയെ കണ്ടപ്പോൾ ആനിയെ പറ്റി ആരായുകയായിരുന്നു അവൻ ആദ്യം ചെയ്തത്. അവൾ ഇപ്പോൾ സ്വപ്‌നങ്ങൾ ഒന്നും കാണാറില്ലേ എന്ന് അവൻ പ്രിയങ്കയോട്‌ ചോദിച്ചു. കാരണം സാധാരണ സ്വപ്‌നങ്ങൾ കണ്ടാൽ വിളി പതിവുള്ളതാണ്. ജോലി മാറി പോയതിനു ശേഷം അവളുടെ വിവാഹം ഉറപ്പിക്കുന്നത് വരെ ഒരിക്കൽ പോലും അവൾ അവനെ വിളിച്ചിട്ടില്ല. കൂടെ പഠിച്ചിരുന്ന കാലത്ത് ആനി സ്വപ്നങ്ങളൊന്നും കണ്ടിരുന്നില്ലെന്ന് പ്രിയങ്ക ഓർത്തു . അവൾ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയത് ജോസഫുമായുള്ള ബന്ധമുള്ള സമയത്താണ്. ഈ ഇടയായി അവൾ സ്വപ്നങ്ങളെ കുറിച്ചൊന്നും പറയാറുമില്ല. ഈ  കഴിഞ്ഞ തവണ കണ്ടപ്പോൾ സ്വപ്‌നങ്ങൾ ഒന്നും ഇപ്പോൾ കാണാറില്ലെന്ന്  ആനി പറഞ്ഞിരുന്നതായി പ്രിയങ്ക എടുത്തു പറഞ്ഞു.

നിർമലയുമായുള്ള വിവാഹത്തിന് ശേഷം ജോസഫിന്റെ ജീവിതം അങ്ങിനെ ശാന്തമായി മുന്നോട്ടു പോയി. പൂർണ മനസ്സോടെ അവളെ സ്നേഹിക്കാൻ തുടക്കത്തിൽ ജോസഫിനായില്ല. ഒരേ മുറിയിൽ ആണ് കിടപ്പെങ്കിലും വിവാഹം കഴിഞ്ഞ് മാസങ്ങളോളം അവർ തമ്മിൽ ഒരു ശാരീരിക ബന്ധവും ഉണ്ടായില്ല. ക്രമേണ ജോസഫിന്റെ മനസ്സിൽ നിർമ്മല സ്ഥാനം പിടിച്ചു. കട്ടിലിന്റെ രണ്ടറ്റത്തുമായി കിടന്നിരുന്ന അവർ കെട്ടിപ്പിടിച്ചുറങ്ങി തുടങ്ങി. വൈകാതെ തന്നെ അവർ തമ്മിൽ ശാരീരിക ബന്ധവുമുണ്ടായി. അവർ തമ്മിൽ ബന്ധപ്പെട്ട ആ രാത്രിയിൽ ഇതു വരെ സ്വപ്‌നങ്ങൾ കാണാത്ത, ഉറങ്ങിക്കഴിഞ്ഞാൽ ബോംബ്‌ പൊട്ടിയാൽ പോലും അറിയാത്ത നിർമ്മല ഒരു സ്വപ്നം കണ്ട് പേടിച്ചെഴുന്നേറ്റു. ജോസഫിന്റെ മാറിൽ വീണു കൊണ്ട് അവൾ സ്വപ്നം വിവരിച്ചു. അവൾ ഒരു പാതയിൽ നടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആകാശത്ത് നിന്ന് ഒരു കല്ല്‌ അവളുടെ മുൻപിൽ പതിച്ചു. ആ കല്ല്‌ കത്തിപ്പിടിച്ചിരുന്നു. അവൾ രക്ഷപ്പെടാൻ വേണ്ടി തിരിഞ്ഞോടി. അവൾ എങ്ങോട്ടെല്ലാം ഓടിയോ അവിടെയെല്ലം അഗ്നിമയമായ കല്ലുകൾ വീണു കൊണ്ടിരുന്നു. നിർമ്മല ഇത് ജോസഫിനോട് പറഞ്ഞ് മൂന്നു ദിവസം കഴിഞ്ഞപ്പോൾ സൈബീരിയയിൽ ഉൽക്ക മഴ പെയ്തു.

മാസങ്ങൾക്ക് ശേഷം ഇന്നലെ അവൾ ഒരു സ്വപ്നം  കണ്ടു. അതെ. അവൾ പട്ടണത്തിനു പുറത്ത് തുറസ്സായ ഒരു ഭൂമിയിൽ നിൽക്കുകയാണ്. പട്ടണത്തിലെ കൂറ്റൻ കെട്ടിടങ്ങൾ ആടി ഉലയുന്നു. അവ വിണ്ടു കീറുകയും മറിഞ്ഞു വീഴുകയും ചെയ്യുന്നു. ആളുകൾ അവയിൽ നിന്ന് ഇറങ്ങി ഓടുന്നു. എടുത്തു ചാടുന്നു. ഭൂമി പിളരുന്നു. ഭൂതലം തിരമാലകളുടേത് പോലെ ഉയർന്ന് താഴുന്നു. ദൂരെ നിന്നും അവൾ ജോസഫിനെ കാണുന്നു. പിളർന്ന ഭൂമി അവനെ പകുതി വിഴുങ്ങിയിരിക്കുന്നു. അവൻ അവൾക്കായി കൈകൾ നീട്ടുന്നു. അവനെ ഭൂമി മുഴുവനായി വിഴുങ്ങുന്നു..... അവൾ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു.

THE END

Saturday, February 2, 2013

ഒരു പെണ്ണ് കണ്ട കഥ

"വയസ്സ് പത്തിരുപത്തിയേഴായി. ഇനിയെങ്കിലും കല്യാണം ആലോചിച്ചു തുടങ്ങിയില്ലെങ്കില്‍ നടക്കുന്ന കാര്യം ബുദ്ധിമുട്ടായിരിക്കും." - അച്ഛന്റെയും അമ്മയുടെയും ഈ വാക്കുകള്‍ കേട്ട് ഞാന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. അതെ. അങ്ങനെ ബാചലെര്‍സിന്റെ പേടിസ്വപ്നമായ മാട്രിമോണിയല്‍ പ്രൊഫൈല്‍  എനിക്കും ഉണ്ടായി. അച്ഛനും അമ്മയും കൂടെ അതില്‍ എന്നെ കുറെ പൊക്കി എഴുതിയിരിക്കുന്നു. അങ്ങിനെയെങ്കിലും പെണ്ണ് കിട്ടട്ടെ എന്ന് കരുതിക്കാണും. ഈ മാട്രിമോണിയല്‍ പ്രൊഫൈല്‍  പേടിസ്വപ്നമാകുന്നതെങ്ങിനെ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. കൂട്ടുകാരുടെ മാട്രിമോണിയല്‍ പ്രൊഫൈല്‍ കണ്ടു പിടിച്ച് ഫേസ്ബുക്കില്‍. ഷെയര്‍ ചെയ്യുക എന്നതായിരുന്നു ഇതു വരെ എന്റെ പണി. ഇനി ഇപ്പോള്‍ എന്റെ മാട്രിമോണിയല്‍ പ്രൊഫൈല്‍ കൂട്ടുകാര്‍ എങ്ങിനെ സ്വീകരിക്കും എന്ന ഒരു ഭയം. അതു  തന്നെ.

മാട്രിമോണിയല്‍ പ്രൊഫൈല്‍ ഇടേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. ഉടനെ കുറെ ആലോചനകള്‍ എത്തി (മാട്രിമോണിയല്‍ ഭാഷയില്‍ പറഞ്ഞാല്‍ EXPRESS INTEREST). എല്ലാം പണച്ചാക്കുകള്‍ . ഐശ്വര്യ റായിയെയും കത്രിന കൈഫിനെയും പോലെ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലേലും എനിക്കും ചില മിനിമം  പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അതു തൊട്ടു തീണ്ടാത്തതായിരുന്നു ഇവ. ഗുണ്ടുമണികള്‍, കണ്ടാല്‍ തന്നെ പേടി തോന്നുന്ന ചിലര്‍, വിവാഹമോചനം ആയവര്‍, എന്തിന് കുട്ടികള്‍ ഉള്ളവര്‍ വരെ. ഇവരെ കല്യാണം കഴിക്കാന്‍ തയ്യാറുള്ളവരെ വന്‍ പ്രതിഫലം കാത്തിരിക്കുന്നു. നമ്മുടെ സൈഡില്‍ നിന്ന് ഒരു നെഗറ്റീവ് ഫീഡ്ബാക്ക് കിട്ടുന്നത് വരെ അവരുടെ സൈഡില്‍ നിന്ന് ഫോളോ-അപ്പ്‌  ചെയ്തു കൊണ്ടേ ഇരിക്കും. പ്രതിഫലത്തിന്റെ നെഗോഷിയേഷന്‍ വരെ നടത്താം. അത്യാവശ്യം കാശു വേണ്ടവര്‍ ഒന്ന് കല്യാണം കഴിക്കാന്‍ തയ്യാറായാല്‍ മതി. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്ത്‌ കല്യാണം കഴിച്ചത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ് . സ്വന്തം ബിസിനസ്‌ മുങ്ങി താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ അയാള്‍ ഇത് പോലെ ഒരു കല്യാണം കഴിച്ചാണ് അത് രക്ഷിച്ചത്‌ . പത്തനംതിട്ടയിലെ ഒരു പ്ലാന്ററുടെ നല്ല ആണത്തമുള്ള മകളെ കല്യാണം കഴിച്ചതിന് പ്രതിഫലമായി അവര്‍ അയാളുടെ കടങ്ങള്‍ വീട്ടുകയും ബിസിനസ്‌ ഒരു കരക്കെത്തിക്കുകയും ചെയ്തു.

ആദ്യത്തെ പെണ്ണ് കാണലില്‍ തന്നെ ഞാന്‍ തകര്‍ന്നു. ജീന്‍സ് ആന്‍ഡ്‌ സ്ലീവ്-ലെസ്സ്  ടി -ഷര്‍ട്ട്‌ ഇട്ടു കൊണ്ടാണ് പെണ്ണ് വന്നത്. ദൈവമേ. ഭയങ്കര തുടക്കമായിരുന്നു. അങ്ങിനെ ഒരു പാട് പെണ്ണ് കണ്ടു. എനിക്കിഷ്ടമാകുമ്പോള്‍ പെണ്ണിനിഷ്ടമാവില്ല. പെണ്ണിനിഷ്ടമാവുമ്പോള്‍ എനിക്കിഷ്ടമാവില്ല. രണ്ടു പേര്‍ക്കും  ഇഷ്ടമാവുമ്പോള്‍ വീട്ടുകാര്‍ക്കിഷ്ടമാവില്ല. അല്ലെങ്കില്‍ ജാതകം ചേരില്ല. കുറെ ഇഷ്ടമായ കേസുകള്‍ ആഴത്തില്‍ ഉള്ള അന്വേഷണത്തില്‍ അലസി പോവുകയും ചെയ്തു. അങ്ങിനെ ഒന്നും ശരിയാവാതെ ഇരിക്കുന്ന എനിക്ക് ഒരേ ഒരു ആശ്വാസം റൂമില്‍ ഉള്ള കൂതറകള്‍ക്കും ഇത് പോലെ തന്നെ ഒന്നും ശരിയാവുന്നില്ല എന്നറിയുമ്പോള്‍ ആണ്. ഒരേ കമ്പനയില്‍ ജോലി ചെയ്യുകയും ഒരേ റൂമില്‍ താമസിക്കുകയും ചെയ്യുന്ന ഞങ്ങള്‍ക്കിടയില്‍ ആഴത്തില്‍ ഉള്ള ഒരു ബന്ധം തന്നെ ഉണ്ടായിരുന്നു. പണ്ടൊക്കെ ലോക കാര്യങ്ങളും കമ്പനി കാര്യങ്ങളും ആയിരുന്നു റൂമില്‍ ചര്‍ച്ചാ വിഷയങ്ങള്‍ . ഈ  ഇടയായി പെണ്ണ് കാണാന്‍ പോകുന്ന കാര്യവും പെണ്ണ് കിട്ടാത്ത ദുഖവും ഒക്കെ പരസ്പരം ഞങ്ങള്‍ ഷെയര്‍ ചെയ്യാറുണ്ട്. മാട്രിമോണിയല്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് പെണ്ണുങ്ങളെ നോക്കി ഇരിക്കല്‍ തന്നെയായി  ഈ ഇടെ ഞങ്ങളുടെ പണി. ഞങ്ങളുടെ റൂമില്‍ തന്നെ ഏറ്റവും പ്രായം കൂടിയവനും ഏറ്റവും സുന്ദരനും സുമുഖനുമായ SKL മാത്രം പക്ഷെ ഇതില്‍ ഒന്നും താത്പര്യം കാണിക്കാറില്ല. അവന് ഇപ്പോള്‍ കല്യാണം വേണ്ട എന്നാണ് പോലും. ആലപ്പുഴയില്‍ എല്ലാവരും വൈകി ആണത്രേ കല്യാണം കഴിക്കാറ്.

പതുക്കെ പതുക്കെ ഓരോരത്തരുടെയായി  മാച്ച് ശരിയായി വന്നു. ക്രമേണ ഞങ്ങളുടെ റൂം സംഭാഷണങ്ങള്‍ കുറയുകയും ഇവര്‍ ഇവരുടെ പെണ്ണുങ്ങളുമായി ഫോണ്‍ പഞ്ചാരയടി സംഭാഷണങ്ങളില്‍ മുഴുകുകയും ചെയ്തു. എനിക്കും CJP കും മാത്രം ഒന്നും ശരിയായില്ല. SKL ആണേല്‍ ഇപ്പോളും താത്പര്യമുള്ള മട്ടില്ല. ഞങ്ങള്‍ മാത്രം പഞ്ചാരയടി ഭാഗ്യമില്ലാതെ അലഞ്ഞു നടക്കുന്ന പ്രേതങ്ങളെ പോലെ ആയി. മറ്റുള്ളവരെ ആണെങ്കില്‍ ഒരു കുത്ത് റമ്മി കളിക്കാന്‍ പോലും കിട്ടാതായി. ഇവരുടെ ഒലക്കേമലെ പഞ്ചാരയടി കേട്ടിട്ട് എനിക്കും CJP കും അസൂയയായിട്ട് പാടില്ല. കല്യാണം ശരിയാവാന്‍ വേണ്ടി CJP കുരിശുപള്ളിയിലേക്ക് ആയിരം മെഴുകുതിരി നേര്‍ന്നു . ഞാനും നേര്‍ന്നു ഭഗവതിയുടെ അമ്പലത്തില്‍ നൂറു ശയനപ്രഥക്ഷിണം.

അങ്ങനെ ഇരിക്കെ ആണ് എനിക്ക് ഒരു പെണ്ണ് കാണല്‍ ഒത്തു വന്നത്. ജാതകം ചേരുന്നുണ്ട്. കുടുംബവും കൊള്ളാം. പക്ഷെ വീട് കൊല്ലത്താണ്. എറണാകുളത്ത് കിടക്കുന്ന ഞാന്‍ കൊല്ലത്തുള്ള പെണ്ണുമായി ബന്ധം ഉണ്ടാക്കിയാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ വരെ വീട്ടില്‍ ഡിസ്കഷന്‍ കഴിഞ്ഞു. പെണ്ണ് M.Tech ആണ്. നമ്മളെക്കാളും പടിപ്പുണ്ട്. പക്ഷെ ജോലിയില്‍ പ്രവേശിച്ചിട്ട് അധികം കാലം ആയിട്ടില്ല. ഒരു വര്‍ഷം കഷ്ടി. INFOSYS ഇല്‍ ആണ് ജോലി. നമ്മുടെ ആറ് വര്‍ഷത്തെ എക്സ്പീരിയന്‍സ് ആന്‍ഡ്‌ സാങ്കേതിക പരിജ്ഞാനം ഉണ്ടാവാന്‍ വഴിയില്ല. പെണ്ണ് കാണാന്‍ വേണ്ടി കാറില്‍ ആണ് കൊല്ലത്തേക്ക് പോയത്. പുതിയ കാര്‍ ഒക്കെ കണ്ട് പെണ്ണ് വീട്ടുകാര്‍ ഞെട്ടട്ടെ.

ഞങ്ങള്‍ക്ക് നല്ല ഹാര്‍ദവമായ വരവേല്‍പാണ് അവിടെ കിട്ടിയത് .അവരുടെ വീട്ടില്‍ ഒരു വശത്ത് ഞാനും അച്ഛനും അമ്മയും ചേട്ടനും ഇരുന്നു. അപ്പുറത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ഇളയച്ചനും. മേശയുടെ മേലെ കുറെ പലഹാരങ്ങള്‍ നിരത്തിയിട്ടുണ്ട്. എന്റെ കണ്ണ് അച്ചപ്പത്തില്‍ പെട്ടു. ഒരച്ചപ്പം എടുത്ത് പൊട്ടിച്ചു തിന്നു. അടുത്തത് കയ്യിലെടുക്കുകയും ചെയ്തു. അപ്പോളേക്കും പെണ്ണ് ചായയുമായി എത്തി. പെണ്ണ് കുഴപ്പമില്ല. ഫോട്ടോയില്‍ കണ്ട പോലെ തന്നെ ഉണ്ട്. ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തിട്ടില്ല. (പണ്ട് ഫോട്ടോ കണ്ടിഷ്ടപ്പെട്ട്  ഒരു പെണ്ണ് കാണാന്‍ പോയിരുന്നു. ഫോട്ടോഷോപ്പിനു ഇത്രയൊക്കെ ചെയ്യാനാകുമെന്ന് ഞാന്‍ മനസ്സിലാക്കിയത് അന്നാണ്) . എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി.

"ലഡ്ഡു എടുക്കു." -  പെണ്ണിന്റെ അമ്മാവന്‍ പറഞ്ഞു.

ഏതു  ലഡ്ഡു. ഓ ലത്. മേശപ്പുറത്തു വച്ചിരിക്കുന്ന ലഡ്ഡു. ഞാന്‍ ലഡ്ഡു എടുത്തു. എന്തിനാ കുറയ്ക്കുന്നത് . വീട്ടുകാര്‍ അങ്ങോടും ഇങ്ങോടും കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. ഞാനാണെങ്കില്‍ പെണ്ണിനെ നോക്കിക്കൊണ്ട് ലഡ്ഡു തിന്ന് ഇരിക്കുകയാണ്. അവളോട്‌ ഒന്ന് സംസാരിക്കാന്‍ പറ്റിയിരുന്നെങ്കില്‍ .

അതിനിടയില്‍ പെണ്ണിന്റെ ഇളയച്ഛന്റെ ചോദ്യം എന്നോട്. - "മാട്രിമോണിയല്‍ പ്രൊഫൈലില്‍ MNC എന്നാണല്ലോ എഴുതിയിരിക്കുന്നത്. ഏത് കമ്പനിയിലാ?"

"COFFEETECH" - ഞാന്‍ ഉത്തരം കൊടുത്തു.

"COFFEETECH? അതെവിടെയാണ്? എന്ത് കമ്പനിയാ?"

"ഹെഡ് ഓഫീസ് ബാംഗ്ലൂരില്‍ ആണ്. ഞാന്‍ എറണാകുളത്തെ ഡെവലപ്മെന്റ് ഓഫീസില്‍ ആണ് ജോലി ചെയ്യുന്നത്. കമ്പനി ഈ ഫുഡ്‌ പ്രോസസ്സിംഗ് ഇന്റെ ഓട്ടമേഷന്‍ ആണ് ചെയ്യുന്നത്."

"എറണാകുളത്ത് ഇന്‍ഫോപാര്‍ക്കില്‍ ആണോ? ഈ ഫുഡ്‌ പ്രോസസ്സിംഗ് ഇന്റെ ഓട്ടമേഷന്‍ എന്ന് വച്ചാല്‍ എന്താ?"

"ഇന്‍ഫോപാര്‍ക്കില്‍ അല്ല. ഞങ്ങള്‍ക്ക് സ്വന്തമായി ബില്‍ഡിംഗ്‌ ഉണ്ട്. അങ്കമാലി പോകുന്ന വഴിക്കാണ്. ഫുഡ്‌ പ്രോസസ്സിംഗ്  ഇന്റെ ഓട്ടമേഷന്‍ എന്ന് വച്ചാല്‍ വല്യ വല്യ ഫുഡ്‌ പ്രോസസ്സിംഗ് കമ്പനികള്‍ ഇല്ലേ - ഈസ്റ്റേണ്‍, ഹാരിസണ്‍ മലയാളം , നിറപറ - ഇവര്‍ക്ക് ആവശ്യമുള്ള മെഷീനുകള്‍ ഉണ്ടാക്കി കൊടുക്കുന്നത് ഞങ്ങളാണ് "

അടക്കം പറയുന്നു  - "ഇത് മറ്റേ അരി പോടിപ്പിക്കുന്ന മെഷീന്‍ ഉണ്ടാക്കുന്ന കമ്പനിയിലെ ആളുടെ കൂടെ ഉള്ളതാ"

പെണ്ണിന്റെ അമ്മാവന്‍ - "ഈ കമ്പനി ആ അങ്കമാലി റെയില്‍വേ സ്റ്റേഷന്റെ പുറകില്‍ ഉള്ളതല്ലേ?"

ഞാന്‍ - "അതെ. കണ്ടിട്ടുണ്ടോ?"

പെണ്ണിന്റെ അച്ഛന്‍ - "ഒരു SKL നെ അറിയുമോ?"

ഞാന്‍  - "ഉവ്വ്. എന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ്‌. "

പെണ്ണിന്റെ അച്ഛന്‍ - "അയാള്‍ ഇവിടെ പെണ്ണ് കാണാന്‍ വന്നായിരുന്നു"

ഞാന്‍ മനസ്സില്‍ - "ചെറ്റ തെണ്ടി. എല്ലാ ആഴ്ചയും വീട്ടില്‍ പോകുന്നത് അപ്പോള്‍ ഇതിനാണ്. ചോദിച്ചാലോ താത്പര്യമില്ല പോലും. നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ."

പെണ്ണിന്റെ അമ്മാവന്‍ - "എന്നാ ശരി. വിവരങ്ങള്‍ ഇനി ഫോണില്‍ കൈമാറാം."

ഞാന്‍ മനസ്സില്‍ - "അപ്പോള്‍ അത് ചീറ്റി"

ഞങ്ങള്‍ എഴുന്നേറ്റു. പെണ്ണിന്റെ അമ്മാവന്‍ കുറച്ചു നേരത്തെ വളരെ സ്നേഹത്തോടെ എടുക്കാന്‍ ആവശ്യപ്പെട്ട ലഡ്ഡു അപ്പോളും എന്റെ കയ്യില്‍ ഉണ്ടായിരുന്നു. പെണ്ണിന്റെ അമ്മാവനാനെങ്കില്‍ ഇപ്പോള്‍ അതിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അയാളെ മനസ്സില്‍ ശപിച്ചു കൊണ്ട് ലഡ്ഡു അവിടെ തന്നെ വച്ച് ഞാന്‍ പടി ഇറങ്ങി. ഇനി റൂമില്‍ എത്തിയിട്ട് ബാക്കി SKL ഇന്റെ പുറത്ത് തീര്‍ക്കാം.

Sunday, June 10, 2012

ഒരു പാതിരാകൊലപാതകത്തിന്റെ കഥ

റിസര്‍വേഷന്‍ കണ്‍ഫേം ആയത് നന്നായി. അല്ലെങ്കില്‍ കുടുങ്ങിയേനെ. രാത്രി പത്ത്  മണിക്ക് ആലുവയില്‍ നിന്നുള്ള ഗാന്ധിധാം - നാഗര്‍കോവില്‍ എക്സ്പ്രസ്സിനാണ് ഞങ്ങള്‍ ബുക്ക്‌ ചെയ്തിട്ടുള്ളത്. ബുക്ക്‌  ചെയ്തപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് ആയിരുന്നു. ഞങ്ങളുടെ ബര്‍ത്തുകള്‍ കണ്‍ഫേം ആയ s7 കോച്ചിന് മുന്‍പില്‍ ഒരു ജാഥക്കുള്ള ആളുണ്ട്. അതില്‍ കുറച്ചു പേര്‍ ഇപ്പോളും  വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന കാര്യം അടക്കിപ്പിടിച്ച് പറയുന്നതും കേള്‍ക്കാം. വണ്ടി ശരിയായ സമയത്തിനു തന്നെ വന്നു. ഞങ്ങള്‍ക്ക് കമ്പാര്‍ട്ട്മെന്റിന്റെ ഏകദേശം നടുവിലായി രണ്ട് അപ്പര്‍ ബര്‍ത്തുകളും ഒരു മിഡില്‍ ബര്‍ത്തും ഒരു ലോവര്‍ ബര്‍ത്തും ആണ് കിട്ടിയത്. എന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു കൂതറ സുഹൃത്തുക്കള്‍ വണ്ടിയില്‍ കയറിയ ഉടന്‍ തന്നെ അപ്പര്‍ ബര്‍ത്തുകളില്‍ സ്ഥാനം പിടിച്ചു. മൂന്നാമന്‍ മിഡില്‍ ബര്‍ത്ത് വേണം എന്ന് നിര്‍ബന്ധം പറഞ്ഞപ്പോള്‍ ഞാന്‍ താഴത്തെ ബര്‍ത്തില്‍ കിടക്കാമെന്ന് സമ്മതിച്ചു.

വെയിറ്റിംഗ് ലിസ്റ്റ്  ആയ ആളുകള്‍ ടിക്കറ്റ്‌ ചെക്കറെ അന്വേഷിച്ച് തലങ്ങും വിലങ്ങും നടപ്പാണ്. എത്ര പെട്ടെന്ന് ബര്‍ത്ത് കണ്‍ഫേം ആകുന്നോ അത്രയും പെട്ടെന്ന് ഉറങ്ങാമല്ലോ. ലൈറ്റുകള്‍ ഒക്കെ അണഞ്ഞു തുടങ്ങിയിരുന്നു. പത്തു മിനിറ്റിനുള്ളില്‍ തന്നെ ടിക്കറ്റ്‌ ചെക്കര്‍ എത്തി. പുള്ളിയുടെ പുറകെ തന്നെ വെയിറ്റിംഗ് ലിസ്റ്റ്  ആളുകളുടെ ബഹളം. ടിക്കറ്റ്‌ ചെക്കര്‍ അവരോടായി പറഞ്ഞു - "നിങ്ങള്‍ എന്നെ ജോലിയെടുക്കാന്‍ അനുവദിക്കൂ. കണ്‍ഫേം ആയ ടിക്കറ്റുകള്‍ ചെക്ക്‌ ചെയ്താലേ എത്ര ഒഴിവുകളുണ്ടെന്ന് അറിയാന്‍ സാധിക്കൂ. ഒഴിവുകള്‍ക്കനുസരിച്ചേ നിങ്ങള്‍ക്ക് ബര്‍ത്ത് അനുവദിക്കാനാകൂ. s6 s7 കോച്ചുകളില്‍ മാത്രമേ ഒഴിവുകള്‍ ഉണ്ടാകൂ. എറണാകുളം കഴിഞ്ഞും ആളില്ലെങ്കില്‍ നിങ്ങള്‍ കയറി കിടന്നോളൂ. ഞാന്‍ വരുമ്പോള്‍ ചെക്ക്‌ ചെയ്തോളാം". ഇത് കേട്ടതോടെ ആളുകള്‍ പിരിഞ്ഞു പോയി. അവര്‍ ഇപ്പോള്‍ തന്നെ ഒഴിഞ്ഞ ബര്‍ത്തുകള്‍ അന്വേഷിക്കാന്‍ തുടങ്ങി. കിട്ടിയവര്‍ തത്കാലത്തേക്ക് സ്ഥാനം പിടിക്കുകയും ചെയ്തു. ഞങ്ങളുടെ ടിക്കറ്റ്‌ ചെക്ക്‌ ചെയ്തു കഴിഞ്ഞതോടെ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

എറണാകുളം സ്റ്റേഷന്‍ എത്തിയപ്പോള്‍ തന്നെ ഉറക്കം ഞെട്ടി. അവിടുന്ന് ട്രെയിനില്‍ കയറുന്നവരുടെ ബഹളം. ആ ബഹളം ഒന്നടങ്ങി വണ്ടി ഓടി തുടങ്ങിയപ്പോള്‍ വെയിറ്റിംഗ് ലിസ്റ്റ് കാരുടെ ബഹളം. എവിടെയെങ്കിലും ഒരു ഒഴിവു കണ്ടാല്‍ അപ്പൊ ചോദ്യമാണ് - "ഇവിടെ ആളുണ്ടോ?". മിഡില്‍ ബര്‍ത്തില്‍ കിടന്നിരുന്ന എന്റെ സുഹൃത്ത്‌ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ രണ്ട് മൂന്ന് പേര് വന്നു എന്നെ വിളിച്ചുണര്‍ത്തി ചോദിച്ചു. അവസാനം ഞാന്‍ ഒരു ബാഗ്‌ എടുത്ത് അവിടെ വച്ചു. പിന്നെ ചോദിക്കില്ലാലോ. ഒട്ടു മുക്കാല്‍ പേര്‍ക്കും ബര്‍ത്ത് കിട്ടിയെങ്കിലും പലര്‍ക്കും പലയിടത്തായാണ് കിട്ടിയത്. ഭര്‍ത്താവ് ഒരിടത്ത് ഭാര്യ വേറൊരിടത്ത് കുട്ടികള്‍ മറ്റൊരിടത്തും. ബന്ധുക്കാര്‍ എവിടെയാണെന്ന് അറിഞ്ഞ് വച്ച് എല്ലാവരും താന്താങ്കള്‍ക്ക് കിട്ടിയ സ്ഥലങ്ങളിലേക്ക്  പോയി. കോട്ടയം എത്തുന്നതിനു മുന്‍പ് തന്നെ ആ ബഹളവും അടങ്ങി. സമയം പാതിരാവാകാറായി കാണും. ഞാന്‍ ഉറക്കത്തിലേക്കു നീങ്ങി.

ഒരു സ്ത്രീയുടെ ബഹളം കേട്ട് ഞാന്‍ ഞെട്ടി എഴുന്നേറ്റു. കള്ളന്‍ കള്ളന്‍ എന്നാണ് അവര്‍ ഒച്ചയെടുക്കുന്നത്. എന്റെ വലത്ത് രണ്ടാമത്തെ ക്യുബിക്കളില്‍ നിന്നാണ്. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ എത്തിച്ചു നോക്കിയപ്പോള്‍ കുറേ പേര്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഇറങ്ങി ഓടുന്നത് കണ്ടു. സ്റ്റേഷന്‍ ഏതാണെന്ന്  ഞാന്‍ ജനല്‍ തുറന്നു നോക്കി. തിരുവല്ല. കാര്യമെന്താണെന്നറിയാന്‍ ഞാന്‍ ആ ഭാഗത്തേക്ക് ചെന്നു. തന്റെ പേഴ്സ് ആരോ പിടിച്ചു വലിക്കുന്നതായി തോന്നി ഞെട്ടി എഴുന്നേറ്റ ആ സ്ത്രീ ആരെയോ തന്റെ അടുത്ത് കാണുകയും ബഹളം വെക്കുകയും ആണുണ്ടായത്. കള്ളന്‍ പുറത്തേക്കോടുകയും അയാളെ പിടിക്കാനായി ചിലര്‍ പിറകെ ഓടുകയും ചെയ്തതാണ് ഞാന്‍ കണ്ടത്. ഈ ബഹളത്തിനിടയില്‍ പെട്ടെന്ന് വണ്ടി നീങ്ങി തുടങ്ങി. അവിടെ കൂടി നിന്ന ആളുകള്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. കള്ളനെ പിടിച്ചോ എന്ന് നോക്കാനായി ഞാനും പുറത്തേക്കിറങ്ങി.

രണ്ട്  കമ്പാര്‍ട്ട്മെന്റ്  അകലെ ആളും അനക്കവും കാണാം. ഞാന്‍ അങ്ങോട്ട്‌ ചെന്നു. ആളുകള്‍ കൂടി നില്‍ക്കുകയാണ്. ഞാന്‍ കള്ളനെ ഒരു നോക്ക് കാണാനായി നടുവില്‍ ഇടിച്ചു കയറി. നടുവില്‍ കിടക്കുന്നത് ഒരു 13-14 വയസ്സ് തോന്നിക്കുന്ന പയ്യനാണ്. ആളുകള്‍ അവനെ തല്ലി ചതച്ചിട്ടുണ്ട്. അവനെ ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സുഹൃത്ത്‌ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ ബര്‍ത്തിന് വേണ്ടി എന്നെ വിളിച്ചുണര്‍ത്തിയവരില്‍ ഇവനും ഇവന്റെ അമ്മാവനും ഉണ്ടായിരുന്നു. ഭാഷ തമിഴ്  ആയിരുന്നു. ഇവന് s6 ഇല്‍ ആണ് അവസാനം ബര്‍ത്ത് കിട്ടിയത്. അവന്റെ അമ്മാവന് ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ തന്നെ എന്റെ ഇടത്തേക്ക് രണ്ടാമത്തെ ക്യുബിക്കിളിലും. അവന്‍ അവന്റെ അമ്മാവനോട് വന്ന്‌ പറഞ്ഞിട്ട് പോകുന്നത് ഞാന്‍ കണ്ടതാണ്. അവന്റെ അമ്മാവനോട് ഇക്കാര്യം പറയാനായി ഞാന്‍ തിരിഞ്ഞു. അപ്പോളാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു സംസാരം കേട്ടത് - "അവന്‍ മരിച്ചെന്നാ തോന്നുന്നത്". ഞാന്‍ ഞെട്ടി തിരിഞ്ഞു. ഒരാള്‍ അവന്റെ മൂക്കില്‍ കൈ വച്ച് ശ്വാസം നോക്കി കൊണ്ട് പറഞ്ഞു - "അതെ മരിച്ചു".

കമ്പാര്‍ട്ട്മെന്റില്‍ തിരിച്ചെത്തിയപ്പോഴേക്കും റെയില്‍വേ പോലീസ് എത്തിയിരുന്നു. ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച അവര്‍ കള്ളനെ കാണാന്‍ ഇറങ്ങി. ഞാന്‍ ആ പയ്യന്റെ അമ്മാവനെ കാണാന്‍ ഉള്ളില്‍ കയറി. മരിച്ചുവെന്ന് പറഞ്ഞില്ല. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ആളാണെന്നു തോന്നുന്നു എന്ന് പറഞ്ഞു. അദ്ദേഹം അതന്വേഷിക്കാന്‍ അങ്ങോട്ട്‌ പോയി. തിരിച്ച് എന്റെ ബര്‍ത്തില്‍ എത്തിയ ഞാന്‍ സംഭവിച്ചതിന്റെ ഏകദേശ രൂപം ആലോചിച്ചു. ഏകദേശം താഴെ പറയുന്ന പോലെ ആയിരിക്കാം സംഭവിച്ചത്.

പയ്യന്‍ അമ്മാവന്റെ അടുത്തേക്ക് വന്നു കാണും. അമ്മാവന്റെ ബര്‍ത്ത് മറന്നു പോയ അവന്‍ തെറ്റിദ്ധരിച്ചായിരിക്കും ആ സ്ത്രീയുടെ ബര്‍ത്തില്‍ എത്തിയത്. അവന്റെ അമ്മാവന്റെ ബര്‍ത്ത് കമ്പാര്‍ട്ട്മെന്റിന്റെ ഒരറ്റത്ത് നിന്നും രണ്ടാമത്തെ ക്യുബിക്കളില്‍ സൈഡ് ലോവറും ആ സ്ത്രീയുടേതു മറ്റേ അറ്റത്ത്‌ നിന്നും രണ്ടാമത്തെ ക്യുബിക്കളില്‍ സൈഡ് ലോവറും ആണ്. പോരാഞ്ഞ് അവര്‍ ഒരേ പോലത്തെ പുതപ്പുപയോഗിച്ചിരുന്നു. ആ സ്ത്രീ എഴുന്നേറ്റു കഴിഞ്ഞ ശേഷമായിരിക്കും അത് തന്റെ അമ്മാവനല്ല എന്ന് അവന്‍ മനസ്സിലാക്കിയിരിക്കുക. അപ്പോളേക്കും ആ സ്ത്രീ ബഹളം വെക്കുകയും ആളുകള്‍ ഉണരുകയും ചെയ്തിരിക്കും. അവന് ഒരു വിശദീകരണം നല്‍കാന്‍ പോലും പറ്റി കാണില്ല. അപ്പോളേക്കും അവനെ ആളുകള്‍ തുരത്തുകയും അവന്‍ ഓടുകയും ചെയ്തു കാണും. ആരെയെങ്കിലും തല്ലാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ എന്തിനാണെന്ന് കൂടി നോക്കാതെ തല്ലുന്ന ആള്‍ക്കാരാണല്ലോ നമ്മള്‍ . ഒരു കൊച്ചു പയ്യനെന്നു കൂടി നോക്കാതെ, സുരക്ഷിതമെന്നോ മര്‍മ്മത്തെന്നോ നോക്കാതെ അടിച്ചു തകര്‍ത്തു കാണും. പോലീസുകാര്‍ തന്നെ ഉരുട്ടി കൊള്ളുന്ന നമ്മുടെ നാട്ടില്‍ നമ്മള്‍ ഒന്ന് തല്ലി കൊല്ലുന്നത് ഒരു തെറ്റാണോ?

ദൂരെ നിന്നും ആ  അമ്മാവന്‍ പുലമ്പുന്നത് എനിക്ക് കുറെ ദിവസങ്ങള്‍ക്കു കേള്‍ക്കാമായിരുന്നു -
"கொன்னு போட்டிட்டன்களே பாவிங்களா"

Saturday, March 24, 2012

ഉറക്കം ഉറക്കേന ശാന്തികൃഷ്ണ

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചെന്നൈയിലെ ഒരാഴ്ചത്തെ ജോലി അവസാനിപ്പിച്ച് അവിടെ നിന്നും ബാംഗളൂര്‍ക്ക് കയറിയത്. വോള്‍വോ മള്‍ടി അക്സല്‍ ബസില്‍ ഉള്ള യാത്ര ആയതു കൊണ്ട് മര്യാദക്ക് ഉറങ്ങാനും പറ്റിയില്ല. ബാംഗ്ലൂര്‍ . എന്റെ പഴയ തട്ടകം. കൊച്ചിയിലേക്ക് സ്ഥലം മാറി വരുന്നതിനു മുന്‍പ് രണ്ട് മൂന്ന് വര്‍ഷം വിലസിയ നഗരമാണ്. ഇങ്ങനെ അപൂര്‍വ്വം ചില യാത്രകളില്‍ ആണ് അവിടെ ഇപ്പോളും ഉള്ള എന്റെ പഴയ സുഹൃത്തുക്കളെ കാണാന്‍ ഉള്ള അവസരം കിട്ടുന്നത്. അവിടെ പോകുമ്പോളൊക്കെയും ഞാന്‍ താമസിക്കുന്നത് എന്റെ ക്ളാസ്മേറ്റ്‌സിന്റെ കൂടെയാണ്. അവരുടെ കൂടെ ഞാന്‍ വളരെ അധികം എന്‍ജോയ്  ചെയ്യാറുണ്ട്. അവിടെ അത്യാവശ്യം വെടി പറയാനും കൂടെ മദ്യപിക്കാനും പുറത്തു പോയി ലാവിഷായി ഭക്ഷണം കഴിക്കാനും ചുറ്റാന്‍ പോകാനും ഒക്കെ അവരുണ്ടാവും. 

രാവിലെ അഞ്ചരക്ക് മടിവാളയില്‍ ഞാന്‍ വന്നിറങ്ങി. അവിടെ നിന്നും 15 മിനിട്ട് നടക്കണം BTM ലേയൌട്ടില്‍ ഉള്ള  എന്റെ ക്ളാസ്മേറ്റ്‌സിന്റെ റൂം എത്താന്‍ . അവര്‍ എഴുന്നേറ്റിട്ടുണ്ടാവുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. പക്ഷെ ഞാന്‍ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച എന്നെ അമ്പരിപ്പിച്ചു. എല്ലാവരും എഴുന്നേറ്റ് ട്രൌസറും ടി-ഷര്‍ട്ടും ഷൂസും ഒക്കെ ഇട്ട് ഓടാന്‍ റെഡി ആയി നിക്കുന്നു. മൈ ഗോഡ്. ഭൂമി കുലുങ്ങിയാല്‍ എഴുന്നേക്കാത്ത ഈ കൂതറകള്‍ക്ക് ഇതെന്തു പറ്റി. കാരണം മനസ്സിലാക്കിയ എനിക്ക് വെറും വയറ്റില്‍ കുലുങ്ങി കുലുങ്ങി ചിരിക്കേണ്ടി വന്നു. കൂട്ടത്തില്‍ ഒരു മണ്ടനെ കഴിഞ്ഞ തവണ കാണാന്‍ പോയ പെണ്ണ് വേണ്ടെന്നു പറഞ്ഞു പോലും. കാരണം? അവന് ഗര്‍ഭിണികളുടെത് പോലെ ഭയങ്കര വയറാണത്രെ. ഹ ഹ ഹ. ഇനി ഇപ്പൊ ഈ ഓടാന്‍ പോകുന്നതില്‍ വല്ല കാര്യോം ഉണ്ടോ? ഓടാന്‍ പോയി  തിരിച്ചെത്തിയാല്‍ അതിന്റെ ക്ഷീണം തീരുന്നത് വരെ തിന്നും. ഉച്ചക്കാണെങ്കില്‍ പിസയോ മറ്റോ. രാത്രി ബിയറും തന്തൂരി ചിക്കനും. ഇതൊന്നും പോരഞ്ഞിട്ട് ഇടയ്ക്കിടയ്ക്ക് കോറയ്ക്കാന്‍ വല്ല മിക്സ്‌ചറും ചിപ്സും. വയറ് കുറഞ്ഞത്‌ തന്നെ. 

തുടരെ തുടരെ ഉള്ള യാത്രകള്‍ എന്നെ വളരെ ക്ഷീണിതനാക്കിയിരുന്നു. റൂമില്‍ ചെന്ന് കയറിയ ഉടന്‍ ഞാന്‍ കയറി കിടന്നു. വളരെ പെട്ടെന്ന് തന്നെ ഞാന്‍ ഉറങ്ങി പോയി. നല്ല ഉറക്കത്തിലായിരിക്കുമ്പോളാണ് എനിക്ക് എന്റെ പഴയ കമ്പനിയിലെ സുഹൃത്തുക്കളില്‍ നിന്ന് ഫോണ്‍ വന്നത്. ബാംഗ്ലൂരില്‍ ശനിയാഴ്ച എത്തുമെന്ന് ഞാന്‍ അവരെ അറിയിച്ചിരുന്നു. ഇന്ന് അവരുടെ റൂമിലേക്ക്‌ വരുമോ എന്നവര്‍ ചോദിച്ചു. ഞാന്‍ വരുകയാണെങ്കില്‍ മറ്റുള്ളവരെയും വിളിച്ചു ഒരു ലഞ്ച് ആകാം എന്നായിരുന്നു അവരുടെ ഐഡിയ. ഞാന്‍ എതിര് നിന്നില്ല. ഒരു രണ്ടു മണിക്കൂര്‍ കൊണ്ട് മൈസൂര്‍ റോഡിലുള്ള അവരുടെ റൂമില്‍ എത്താം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ വച്ചു. 'കി കി' - എന്റെ ഫോണ്‍ വിശന്നു കരഞ്ഞു തുടങ്ങിയിരിക്കുന്നു. വന്ന ഉടനെ ചാര്‍ജ് ചെയ്യാന്‍ വെക്കണം എന്ന് കരുതിയതാണ്. ഉറങ്ങാനുള്ള ആവേശത്തില്‍ അത് മറന്നു. ഇനി പല്ല് തേച്ച് കുളിച്ച് ഒക്കെ ഇറങ്ങുന്നത് വരെ ചാര്‍ജ് ചെയ്യാം. ദുഷ്ടന്മാര്‍ ഒന്‍പതു മണിയാകുമ്പോളേക്കും വിളിച്ചെഴുന്നേല്‍പ്പിച്ചിരിക്കുന്നു. "@#$%^&*" - (പച്ച മലയാളത്തില്‍ ഉള്ള തെറി. നിങ്ങള്‍ക്ക് ഊഹിക്കാം)

പത്തു മണിയാകുമ്പോളേക്കും റെഡി ആയി ഞാന്‍ അവിടുന്നിറങ്ങി. ഫോണിന്റെ ബാറ്ററി ഒരു കട്ടയേ കയറിയുള്ളൂ. പതിനൊന്നരക്ക് ഞാന്‍ മൈസൂര്‍ റോഡില്‍ ഉള്ള അവരുടെ റൂമില്‍ എത്തി. അവിടെ എല്ലാരും എത്തിയിരുന്നു. സന്തോഷകരമായ രണ്ടു മണിക്കൂര്‍ ചിലവഴിച്ച് ലഞ്ചും കഴിഞ്ഞ് ഞാന്‍ തിരിച്ചു. അവരുടെ റൂമില്‍ നിന്ന് ഇറങ്ങുമ്പോളാണ് എന്റെ മാനേജറുടെ ഫോണ്‍ കാള്‍ വന്നത്. ഞാന്‍ മറ്റു ജോലികളില്‍ തിരക്കിലായിരുന്നത് കൊണ്ട് ഞാന്‍ പോകേണ്ടിയിരുന്ന മിഡില്‍ ഈസ്റ്റ്‌ സൈറ്റില്‍ അദ്ദേഹം പോകാന്‍ തീരുമാനിക്കുകയായിരുന്നു.  അന്ന് രാത്രിയായിരുന്നു വിമാനം. അവിടുത്തെ ജോലിയോടനുബന്ധിച്ച സംഭവങ്ങളുടെ ഒരു ഏകദേശരൂപം ഞങ്ങള്‍ ഡിസ്കസ് ചെയ്തു. ആ ഫോണ്‍ കാള്‍ കഴിഞ്ഞതോടെ എന്റെ ഫോണ്‍ വീണ്ടും 'കി കി' എന്ന് കരയാന്‍ തുടങ്ങി.

മൈസൂര്‍ റോഡില്‍ നിന്നും ബനശങ്കേരിയിലേക്ക് എനിക്കൊരു ബസ്‌ കിട്ടി. ബനശങ്കേരിയില്‍  എത്തിയാല്‍ പിന്നെ BTM ലേയൌട്ടിലേക്ക് ബസ്‌ കിട്ടാന്‍ എളുപ്പമാണ്. സമയം ഉച്ച തിരിഞ്ഞു രണ്ടു മണി. ബസ്‌ നയന്ദഹള്ളി സിഗ്നലില്‍ എത്തി നില്‍ക്കുന്നു. അവിടെ പൊരിഞ്ഞ ബ്ളോക്ക് ആണ്. ഹോണ്‍ അടിയും പൊടി പടലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലൂടെ ബസ്‌ ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുകയാണ്. തനിക്കു നല്ല വിശപ്പുണ്ടെന്നു എന്റെ ഫോണ്‍ എന്നെ 'കി കി' ശബ്ദത്തിലൂടെ വീണ്ടും അറിയിച്ചു. കുന്തം. ഉറക്കക്ഷീണം എന്നെ വിഴുങ്ങി ഉച്ചസ്ഥായിയില്‍ നില്‍ക്കുകയാണ്. ഒന്ന് മയങ്ങിയാലും ഒന്നും തന്നെ വരാന്‍ പോകുന്നില്ല. ബസ്‌ ബനശങ്കേരി എത്തുമ്പോഴേക്കും ഒരു മണിക്കൂറെങ്കിലും കഴിയും. പോരാഞ്ഞ് ബനശങ്കേരി അവസാന സ്റ്റോപ്പ്‌ അല്ലെ. അവിടെ എത്തിയാല്‍  ഉറങ്ങുന്നോരെ ഒക്കെ വിളിച്ചെഴുന്നെല്പിച്ച് കണ്ടക്ടര്‍ ഇറക്കി വിട്ടോളും. ഞാന്‍ ഒന്ന് മയങ്ങാന്‍ തന്നെ തീരുമാനിച്ചു.

മുന്നിലത്തെ സീറ്റില്‍ തലയിടിച്ച് ഞെട്ടിയുണരുകയാണുണ്ടായത്. ബസ്‌ ബ്രേക്ക്‌ ഇട്ടതാണ്. ഞാന്‍ പുറത്തേക്കു നോക്കി. എവിടെ എത്തി? ബനശങ്കേരി സെക്കന്റ്‌ സ്റ്റേജ്. ഇനി ഒരു രണ്ടു സ്റ്റോപ്പ്‌ കാണും  ബനശങ്കേരി ബസ്‌ സ്റൊപ്പിലേക്ക്. ഞാന്‍ ഒന്ന് ഞെളിഞ്ഞെഴുന്നേറ്റു. അടുത്തുള്ള കുറച്ചു പേര്‍ എന്നെ തന്നെ തുറിച്ചു നോക്കുകയാണ്. ബസില്‍ ഇരുന്നു ഞെളിഞ്ഞത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലേ ആവോ. കര്‍ണാടകത്തില്‍ അതൊരു മോശമായ കാര്യമാണോ?

"तुम पिए हुए हो क्या?" (നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ?) - തൊട്ടടുത്തിരിക്കുന്ന സഹയാത്രികന്‍ എന്നോട് ചോദിച്ചു.

ഹിന്ദി. വോ തോ മേരെ ദായെ ഹാത്ത് കാ ഖേല്‍ ഹേ... പന്ത്രണ്ടാം ക്ളാസ്സില്‍ ഹിന്ദിയില്‍ 150/150   വാങ്ങിച്ച എന്നോടാണ് കളി.

"नहीं" (ഇല്ല) - ഞാന്‍ മറുപടി പറഞ്ഞു.

അപ്പോളാണ് ഞാന്‍ കണ്ടത്. എന്റെ ഫോണ്‍ ഉണ്ട് അയാളുടെ കയ്യില്‍ ഇരിക്കുന്നു. ഞാന്‍ എന്റെ പോക്കറ്റില്‍ തപ്പി ഉറപ്പിച്ചു. അതെ. അത് എന്റെ ഫോണ്‍ ആണ്. ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അത് എന്റെ കയ്യില്‍ ആണ് ഉണ്ടായിരുന്നത്. ഉറക്കത്തില്‍ വീണു പോയി കാണും.

"मेरा फ़ोन" (എന്റെ ഫോണ്‍ ) - ഞാന്‍ അയാളോട് ചോദിച്ചു.

കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞു കളിപ്പിച്ച് അയാള്‍ എനിക്ക് ഫോണ്‍ തന്നു. അത് സ്വിച്ച് ഓഫ്‌ ആയിപ്പോയിരുന്നു. നേരത്തെ അതിന്റെ കരച്ചില്‍ കണ്ടപ്പോളേ എനിക്ക് തോന്നിയതാണ് പെട്ടെന്ന് തന്നെ വെടി തീരുമെന്ന്. കുറച്ചു സമയത്തിനുള്ളില്‍ തന്നെ ബനശങ്കേരി ബസ്‌ സ്റ്റോപ്പ്‌ വന്നു. അവിടുന്ന് BTM ലേയൌട്ടിലേക്ക് ബസ്‌ പിടിച്ചു. നാല് മണിയാകുമ്പോളേക്കും  ഞാന്‍ റൂമിന്റെ മുന്‍പില്‍ എത്തി.

ഞാന്‍ ഡോര്‍ ബെല്‍ അടിച്ചു. ഹരി ആണ് വാതില്‍ തുറന്നത്. അവന്റെ മുഖത്ത് പറയാനാവാത്ത ഒരു ഭാവമാണ് ഉണ്ടായിരുന്നത്. "നമ്മുടെ നായകന്‍ എത്തി" - അവന്‍ വിളിച്ചു പറഞ്ഞു. ഞാന്‍ അകത്തേക്ക് എത്തിച്ചു നോക്കി. എല്ലാരും ഫോണില്‍ ആണ്. എന്താ പ്രശ്നം ആവോ. ചിന്തു ഓടി വന്നു. "എടാ അന്‍സാബെ, അവന്‍ എത്തി. നീ ഇങ്ങോട്ട് വാ" - ചിന്തു ഫോണില്‍ പറഞ്ഞു. എല്ലാരും ഫോണ്‍ വച്ച് എന്റെ നേരെ ആക്രോശത്തോടെ ഓടി അടുത്തു. എനിക്ക് കിട്ടേണ്ട വക എന്തോ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. മനസ്സില്ലാ മനസ്സോടെ ഞാന്‍ എന്റെ പുറം കാണിച്ചു നിന്ന് കൊടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു. സത്യത്തില്‍ എന്താ പ്രശ്നം? എല്ലാവരും ഞെട്ടി ( :-o ). കാര്യം എന്താണെന്ന് എനിക്കറിയില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്റെ ഫോണ്‍ വാങ്ങി നോക്കി. അത് വരുന്ന വഴിക്ക് സ്വിച്ച് ഓഫ്‌ ആയെന്നു ഞാന്‍ അവരോടു പറഞ്ഞു. അപ്പോളേക്കും അന്‍സാബും സകീറും എത്തി.

ഇനി ഫ്ളാഷ് - ബാക്ക്

നമുക്ക് ഒരു രണ്ടു മണിക്കൂര്‍ മുന്‍പിലേക്ക് സഞ്ചരിക്കാം. ഞാന്‍ കയറിയ ബസ്‌ നയന്ദഹള്ളി സിഗ്നലിനടുത്ത്. ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു കഴിഞ്ഞിരിക്കുന്നു. ഉറങ്ങുമ്പോള്‍ എന്റെ ഫോണ്‍ എന്റെ കയ്യിലിരിക്കുകയായിരുന്നു. ഉറക്കത്തിനിടയില്‍ എപ്പോളോ ഫോണ്‍ എന്റെ കയ്യില്‍ നിന്ന് താഴെ വീണു. എന്റെ തൊട്ടടുത്തിരുന്ന സഹയാത്രികന്‍ ഫോണ്‍ താഴെ നിന്ന് എടുത്തു. അയാള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഒരാഴ്ചത്തെ ക്ഷീണം ഉറങ്ങി തീര്‍ക്കുകയായിരുന്ന  ഞാന്‍ അയാളുടെ വിളികള്‍ക്കൊന്നും പ്രതികരിച്ചില്ല. അയാള്‍ തട്ടി വിളിച്ചിട്ട് പോലും പ്രതികരിച്ചില്ല എന്ന് വേണം കരുതാന്‍ . കൂടാതെ ഉറക്കം തൂങ്ങി ഞാന്‍ അയാളുടെ മേലെ വീഴുകേം ചെയ്തിരിക്കണം. എന്തായാലും എന്തൊക്കെ ഉണ്ടായി എന്നെനിക്കറിയില്ല. പക്ഷെ ഞാന്‍ ബോധം കെട്ടതാണെന്ന് അയാള്‍ സംശയിച്ചു. വേറെ വഴി ഇല്ലാതെ അയാള്‍ എന്റെ ഫോണ്‍ എടുത്തു നോക്കി. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ആരെയെങ്കിലും കിട്ടിയാല്‍ കാര്യം അറിയിക്കാം എന്ന് അയാള്‍ കരുതിയിരിക്കണം. ഞാന്‍ അവസാനം ഡയല്‍ ചെയ്ത നമ്പറിലേക്ക് അയാള്‍ വിളിച്ചു. അതെ. എന്റെ മാനേജറുടെ നമ്പര്‍ .  "Helo. I am his co-passenger. He has fainted" - മുഴുവന്‍ പറയാന്‍ എന്റെ ഫോണ്‍ അനുവദിച്ചില്ല. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ലവന്‍ സ്വിച്ച് ഓഫ്‌ ആയി. ഭയന്ന് പോയ എന്റെ മാനേജര്‍ എന്റെ ഫോണ്‍ നമ്പറില്‍ തിരിച്ചു വിളിക്കാന്‍ ശ്രമിച്ചു. സ്വിച്ച് ഓഫ്‌ .

അന്ന് രാത്രി  മിഡില്‍ ഈസ്റ്റ്‌ പോകാന്‍ തയാറെടുത്തുകൊണ്ടിരുന്ന അദ്ദേഹം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. കൊച്ചിയിലിരിക്കുന്ന അദ്ദേഹം ബാംഗ്ലൂരില്‍ ഉള്ള എന്നെ എങ്ങിനെ കണ്ടു പിടിക്കാനാണ്. അങ്ങിനെ അദ്ദേഹം ബാംഗ്ലൂരില്‍ ഉള്ള അന്‍സാബിനെയും സകീറിനെയും വിവരം അറിയിച്ചു. എന്റെ സുഹൃത്തുക്കളെ അറിയാമായിരുന്ന  അന്‍സാബ് അവരെയും വിവരം അറിയിച്ചു. അങ്ങിനെ എല്ലാരും കൂടി അന്വേഷണം തുടങ്ങി. എവിടെയെന്ന് വച്ചാണ് അന്വേഷിക്കുക. ഞങ്ങളുടെ ഒരു ക്ളാസ്മേറ്റ്‌ BSNL ഇല്‍ ആണ് ജോലി ചെയ്യുന്നത്. അവനെ വിളിച്ചു കാര്യം പറഞ്ഞു. എന്റെ ഫോണ്‍ VODAFONE ആയതിനാല്‍ അവനു ഒന്നും ചെയ്യാനാവില്ലെന്ന് അവന്‍ പറഞ്ഞു. പിന്നെ ഞങ്ങളുടെ ഡല്‍ഹിയില്‍ ഉള്ള സുഹൃത്ത്‌ വഴി VODAFONE ഇല്‍ ജോലി ചെയ്യുന്ന ഒരാളുടെ സഹായം തേടി. ആദ്യമൊക്കെ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ പോലീസില്‍ അറിയിക്കണം എന്നൊക്കെ പറഞ്ഞെങ്കിലും അവസാനം എന്റെ സുഹൃത്തുക്കളുടെ വിഷമ സ്ഥിതി കണ്ടു അയാള്‍ സഹായിച്ചു. സ്വിച്ച് ഓഫ്‌ ആകുമ്പോള്‍ ഞാന്‍ ബനശങ്കേരി സെക്കന്റ്‌ സ്റ്റേജില്‍ ആയിരുന്നു. അവര്‍ കണ്ണില്‍ കണ്ട നമ്പരുകളില്‍ ഒക്കെ വിളിച്ചു അന്വേഷിച്ചു. എന്റെ ലാപ്‌ടോപും ഡയറിയും ഒക്കെ തുറന്നു കിട്ടിയ ഫോണ്‍ നമ്പറില്‍ ഒക്കെ വിളിച്ചന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. ഇങ്ങനെ ഫോണ്‍ വിളികള്‍ തുടരുമ്പോള്‍ ആണ് ഞാന്‍ കയറി ചെല്ലുന്നത്. പിന്നെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാമല്ലോ. എന്റെ അദ്ഭുതം അതല്ല. ഇങ്ങനെ ആരെയെങ്ങിലും വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കില്‍ ഫോണ്‍ തിരിച്ചു തരുമ്പോള്‍ എന്റെ സഹയാത്രികനായ ആ കോന്തന് എന്നോട് പറഞ്ഞൂടെ. ചെറ്റ.

ഒരു ചെറിയ ഉറക്കം ഇത്രയും വല്യ സംഭവം ഉണ്ടാക്കിയത് ഓര്‍ത്ത് ഞാന്‍ ഉള്ളില്‍ ചിരിക്കുമ്പോള്‍ ഒരു വലിയ ഉറക്കത്തിന്റെ കഥ എനിക്കോര്‍മ വന്നു. ഈ കഥയും ബാംഗ്ലൂരില്‍ വച്ചാണ് സംഭവിച്ചത്. ഒരു ജോലി അവശ്യം കഴിഞ്ഞു വൈകുന്നേരം ഒരു അഞ്ചു മണിക്ക് മജെസ്റികില്‍ നിന്ന് മടിവാളയിലേക്ക്  ഞാന്‍ 356 ബസില്‍ കയറി. ബസില്‍ ഉറങ്ങി പോയ ഞാന്‍ മടിവാള ഇറങ്ങുന്നതിനു പകരം അവസാന സ്റ്റോപ്പ്‌ ആയ ചന്ദാപുര ആണ് ഇറങ്ങിയത്‌ . ഓ സാരമില്ല. ഒരു ഉറക്കമൊക്കെ സാധാരണമാണ്. തിരിച്ചു മടിവാളയിലേക്ക് കയറിയാല്‍ പോരേ. സമയം ആറര കഴിഞ്ഞിരുന്നു. ഞാന്‍ അവിടെ നിന്ന് തിരിച്ചു ഒരു മജെസ്റിക് ബസ്‌ പിടിച്ചു. ഇത്തവണയും ഉറക്കം കാരണം മടിവാള ഇറങ്ങാന്‍ പറ്റിയില്ല. പക്ഷെ അവസാന സ്റ്റോപ്പ്‌ ആയ മജെസ്റിക് എത്തുന്നതിനു മുന്‍പ് ഞാന്‍ ഉണര്‍ന്നു. സ്ഥലം കോര്‍പറേഷന്‍ സര്‍ക്കിള്‍ . സമയം എട്ട് . ഇനിയും എനിക്ക് വയ്യ. ഞാന്‍ BTM ലേയൌട്ട് ലാസ്റ്റ് സ്റ്റോപ്പ്‌ ആയിട്ടുള്ള 25A ബസ്‌ കാത്ത് നിന്ന് അതില്‍ കയറി. വിചാരിച്ച പോലെ തന്നെ അതിലും ഞാന്‍ ഉറങ്ങി പോയെങ്ങിലും എന്റെ സ്റ്റോപ്പ്‌ അവസാനത്തെതായത് കാരണം തെറ്റിയില്ല. അങ്ങിനെ ഏഴു മണിക്ക് മുന്‍പ് റൂമില്‍ എത്തേണ്ട ഞാന്‍ ഒന്‍പതു മണിക്ക് റൂമില്‍ എത്തി.

വീണ്ടും ഉറക്കം.

Wednesday, January 18, 2012

യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ (Yeswanthpur - Kannur Express)

ഒരാഴ്ചത്തെ സൈറ്റ് ജോലികള്‍ അവസാനിപ്പിച്ച് ഒരു ദിവസത്തെ വിശ്രമവും കഴിഞ്ഞ് നാട്ടിലേക്ക് പോവാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍ . എട്ട് മണിക്ക് യശ്വന്ത്പൂരില്‍ നിന്നാണ് ട്രെയിന്‍ . യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്. ബാംഗളൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകാന്‍ പറ്റുന്ന ഏക ട്രെയിന്‍ ആണ് അത്. ബി ടി എം ലേയൌട്ടില്‍ നിന്ന് യശ്വന്ത്പൂര്‍ വരെ എത്താന്‍ രണ്ടു മണിക്കൂര്‍ ഞാന്‍ കണക്ക് കൂട്ടി. അതനുസരിച്ച് ഒരു 5.45 നു ഞാന്‍ ബി ടി എം ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും മജെസ്റിക് ബസ്‌ കയറി. അന്നൊരു വ്യാഴാഴ്ച സുദിനം ആയിരുന്നു. അടുത്ത ദിവസമാണെങ്കില്‍ മകര സംക്രാന്തിയുടെ അവധിയും. എല്ലാ മാരണങ്ങളും സ്വദേശങ്ങളിലേക്ക് മൂന്നു ദിവസത്തെ അവധിക്കായി യാത്രയാവുകയാണെന്നറിയാന്‍ എനിക്ക് റോഡിലെ പൊരിഞ്ഞ ബ്ളോക്കും ഒരു കടയിലെ "ಸಂಕ್ರಾಂತಿ ಹಬ್ಬದ ಶುಭಾಶಯಗಳು" ബോര്‍ഡും കാണേണ്ടി വന്നു. 

ജയനഗര്‍ എത്തിയപ്പോളേക്കും സമയം ഏഴിനോടടുത്തിരുന്നു. ഇനി മജെസ്റിക് എത്തി അവിടുന്ന് യശ്വന്ത്പൂര്‍ ബസ്‌ കയറി റെയില്‍വേ സ്റ്റേഷനില്‍ സമയത്തിന് എത്താന്‍ സാധിക്കില്ലെന്ന് എനിക്കുറപ്പായി. അത് കൊണ്ട് അവിടെ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. ഇറങ്ങിയ സ്ഥലത്താണെങ്കില്‍ ഒറ്റ ഓട്ടോ പോലും ഇല്ല. 2nd ബ്ളോക്കിലേക്ക് നടക്കുന്ന വഴിയില്‍ ഒരു ഓട്ടോ കിട്ടി. ഓട്ടോയില്‍ കയറിയ എനിക്ക് ഓര്‍മ വന്നത് "Jab We Met" സിനിമ ആണ്. ഓട്ടോകാരന്‍ ഞാന്‍ കയറിയ ഉടനെ പൂജ തുടങ്ങി. ഓട്ടോയില്‍ ഉള്ള നൂറു ദൈവങ്ങളുടെ പടത്തില്‍ തൊട്ടു വന്ദിച്ച് ഒരു പ്രാര്‍ത്ഥന ഒക്കെ ചൊല്ലി അങ്ങിനെ അങ്ങിനെ.... ആ സിനിമയില്‍ ഉള്ളത് പോലെ ഒരു മണിയടിയുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. എല്ലാം കഴിഞ്ഞ് ഓട്ടോ ഓടിക്കുന്നതാകട്ടെ വളരെ പതുക്കെയും. പോരാത്തതിന് മുടിഞ്ഞ ട്രാഫിക്കും.

എട്ടു മണിക്കുള്ള വണ്ടി പിടിക്കാനാണ് ഞാന്‍ ഓട്ടോ കയറിയതെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു. നാളെ രാവിലെ ഉള്ള വണ്ടിക്ക് ഇന്നെന്തിനാ പോകുന്നത് എന്നാണ് അയാള്‍ എന്നോട് മറുപടിയായി ചോദിച്ചത്. അയാള്‍ കളിയാക്കിയതാണെന്നാണ് ഞാന്‍ കരുതിയത്‌ . പക്ഷെ അല്ല. ഇന്ന് എട്ടു മണിക്കുള്ള വണ്ടിക്കാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ സഡന്‍ ബ്രേക്ക്‌ ഇട്ട് വണ്ടി നിര്‍ത്തി. ഒരു പുച്ഛം കലര്‍ന്ന ഭാവത്തില്‍ എന്നെ നോക്കി. നടക്കില്ല.

അയാളുടെ കാലു പിടിക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഞാന്‍ . അയാളോട് താഴ്ന്ന സ്വരത്തില്‍ കെഞ്ചിയും മീറ്റര്‍ ചാര്‍ജിന്റെ ഇരട്ടി കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌തും യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്രയും വേഗത്തില്‍ എത്തിക്കാമെന്ന് അയാളെക്കൊണ്ട് സമ്മതിപ്പിച്ചു. പിന്നെ ഒരു പോക്കായിരുന്നു. ഏതൊക്കെ ഊടു വഴിയിലൂടെ പോയെന്നോ എത്ര സിഗ്നല്‍ തെറ്റിച്ചെന്നോ അറിയില്ല. എട്ടു മണിക്ക് അഞ്ചു മിനിട്ടുള്ളപ്പോള്‍ യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ മുന്‍പില്‍ എത്തി. സന്തോഷത്തോടെ അയാള്‍ പറഞ്ഞ കാശും കൊടുത്ത് ഒരു നന്ദിയും പറഞ്ഞ് ഞാന്‍ സ്റ്റേഷന്റെ അകത്തേക്ക് ഓടി.

ദേ നില്‍ക്കുന്നു യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ തന്നെ. എനിക്ക് സമാധാനമായി. ഒരു ബോട്ടില്‍ വെള്ളം വാങ്ങി S6 കമ്പാര്‍ട്ട്മെന്റില്‍ എന്റെ സീറ്റില്‍ കയറി ഇരുന്നു. കമ്പാര്‍ട്ട്മെന്റിന്റെ ഉള്ളില്‍ ലൈറ്റ് പോലും ഇട്ടിട്ടില്ല. സ്റ്റുപിഡ് റെയില്‍വേ പീപ്പിള്‍ . കുറച്ചു പേര്‍ അവിടേം ഇവിടേം ഇരിക്കുന്നുണ്ട്‌ എന്നല്ലാതെ ഹോളിഡേക്കുള്ള തിരക്കൊന്നും ട്രെയിനില്‍ കാണാനില്ല. എട്ടു മണി കഴിഞ്ഞ് അഞ്ചു മിനിറ്റ് ആയി. തൊട്ടപ്പുറത്തെ പ്ളാറ്റ്ഫോര്‍മില്‍ നിന്ന് ഏതോ ട്രെയിന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു മെല്ലെ നീങ്ങി തുടങ്ങി. ഉടനെ തന്നെ ഞങ്ങളുടെ ട്രെയിനും പുറപ്പെടെണ്ടാതാണ്. സമയമായല്ലോ. പക്ഷെ 8.15 ആയിട്ടും ട്രെയിന്‍ നീങ്ങുന്നില്ല. കാരണം അന്വേഷിക്കാന്‍ വേണ്ടി ഞാന്‍ പുറത്തിറങ്ങി. അപ്പോള്‍ വിളിച്ചു പറയാന്‍ തുടങ്ങി. "Train no 6517 Yeswantpur-Kannur Express via Mysore will leave from platform 1 at 8:35PM". മൈസൂര്‍ വഴിയോ??? ഹെന്റമ്മേ. അപ്പൊ എന്റെ ട്രെയിനോ?

അവിടെ ഉള്ള "Nandini" ഷോപ്പില്‍ അന്വേഷിച്ചു. അതെ. യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌ രണ്ടെണ്ണം ഉണ്ട്. ഞാന്‍ കയറേണ്ട വണ്ടി 6527 ആണ് കുറച്ചു നേരം മുന്‍പ് തൊട്ടപ്പുറത്തെ പ്ളാറ്റ്ഫോര്‍മില്‍ നിന്ന് പോയത്. നായിന്റെ മക്കള്‍ റെയില്‍വേ 8.35 ന് പോകേണ്ട മറ്റേ വണ്ടി 7.30 ആകുമ്പോള്‍ തന്നെ ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ കൊണ്ടിട്ടിരിക്കുന്നു. ഏകദേശം ഒരേ സമയത്ത് ഒരേ പേരുള്ള രണ്ടു വണ്ടി. അതും ലേറ്റ് ആയി പോകേണ്ട വണ്ടി ഒന്നാമത്തെ പ്ളാറ്റ്ഫോര്‍മില്‍ .

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, ട്രെയിന്‍ നമ്പര്‍ 6527, 6517 എന്നിവ ഒരേ സമയത്ത് യശ്വന്ത്പൂര്‍ സ്റ്റേഷനില്‍ വ്യത്യസ്ത പ്ളാറ്റ്ഫോര്‍മില്‍ ഇരിക്കുമെന്നുള്ളതിനാല്‍ മാറി പോവാതിരിക്കാന്‍ സൂക്ഷിക്കുക.

Wednesday, November 30, 2011

ഒരു തെറി വിപ്ളവം

നേരം വൈകി. എട്ടു മണിക്കാണ് ട്യൂഷന്‍ തുടങ്ങുന്നത്. ഇപ്പൊ തന്നെ 8:05 കഴിഞ്ഞു. ഞാന്‍ സൈക്കിളിന്റെ  വേഗം കൂട്ടി. പത്താം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് ഇത്തിരി ഉത്തരവാദിത്തം ഒക്കെ വേണ്ടേ. കുരിയാല്‍ ഇടയിലേക്ക് പ്രവേശിച്ച് കഴിഞ്ഞപ്പോള്‍ ഒരു കാര്‍ പെട്ടെന്ന് എന്നെ ഓവര്‍ടേക്ക്  ചെയ്തു. പ്രിയങ്കയുടെ കാര്‍ ആണ്. ചുകന്ന മാരുതി 800. പ്രിയങ്കയെ പറ്റി പറയുകയാണെങ്കില്‍ ആയിരങ്ങളുടെ സ്വപ്ന സുന്ദരി, ഞങ്ങളുടെ ട്യൂഷന്‍ ബാച്ചിലെ സൌന്ദര്യ റാണി എന്നൊക്കെ പറയാം. എന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ധൈര്യം കാണിച്ച ആ കാറിനെ അങ്ങിനെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. ചെറിയ വഴിയിലൂടെ അതികം വേഗമില്ലാതെ പോകുന്ന കാറിന്റെ അടുത്ത് വരെ എത്താന്‍ എന്റെ സൈക്കിളിനായി. പക്ഷെ ഓവര്‍ടേക്ക് ചെയ്യാന്‍ സാധിച്ചില്ല. അപ്പോളേക്കും രാജു സാറിന്റെ വീടിനു മുന്‍പില്‍ കാര്‍ എത്തിയിരുന്നു. കുരിയാല്‍ ഇടയില്‍ നിന്ന് രാജു സാറിന്റെ വീട്ടിലേക്കു പ്രവേശിക്കുന്ന വഴിയിലേക്ക് ഞാന്‍ ആദ്യം കയറി. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രിയങ്ക കാറില്‍ നിന്നിറങ്ങുകയായിരുന്നു. അവളുടെ നേരെ ഒരു പുഞ്ചിരി എറിഞ്ഞ് ഞാന്‍ മുന്‍പോട്ടു നീങ്ങി. വഴിയരികില്‍ ഉള്ള തിണ്ണയില്‍ ഗീത ചേച്ചി ഇരിപ്പുണ്ട്. ഗീത ചേച്ചി എന്നെ ഒന്ന് നോക്കി. പിന്നെ അവരുടെ ചെഷ്ടകളിലേക്ക് തിരിഞ്ഞു. 

ഈ ചേഷ്ട എന്നൊക്കെ പറയുമ്പോള്‍ ഗീത ചേച്ചി എന്താണ് അവിടെ ചെയ്യുന്നതെന്ന ചോദ്യം സ്വാഭാവികമായും നിങ്ങള്‍ക്ക് ഉണ്ടാവാം. ഗീത ചേച്ചി മനസ്സിന്റെ സമനില തെറ്റിയ ഒരു സ്ത്രീ ആണ്. സമനില തെറ്റാനുള്ള കാരണങ്ങളായി  പല കഥകളും അവിടെ പറഞ്ഞു കേട്ടിട്ടുണ്ട്. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയില്ല. ആരും നോക്കാനില്ലാത്ത അവര്‍ അവിടെ അടഞ്ഞു കിടക്കുന്ന പീടികയുടെ തിണ്ണയിലാണ് കഴിച്ചു കൂട്ടിയിരുന്നത്. അവരുടെ അവസ്ഥയില്‍ പാവം തോന്നി അവിടെ ഉള്ളവരാണ് അവര്‍ക്ക് ഭക്ഷണവും മറ്റും കൊടുത്തു കൊണ്ടിരുന്നത്. ചിലപ്പോള്‍ ചില ശബ്ദങ്ങള്‍ ഉണ്ടാക്കും, ചിലപ്പോള്‍ ചിരിക്കും, ചിലപ്പോള്‍ അലറി കരയും, ചിലപ്പോള്‍ അവരുടെ സ്വന്തമായ ലോകത്ത് എന്തൊക്കെയോ ചേഷ്ടകള്‍ കാണിച്ചിരിക്കും. അല്ലാതെ അവരെ കൊണ്ട് ഒരു പ്രശ്നവും അവിടെ ഉള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല.

ട്യൂഷന്‍ കഴിഞ്ഞു നേരെ സ്കൂളില്‍ പോകേണ്ടതാണ്. അത് കൊണ്ട് തന്നെ ഞങ്ങള്‍ എല്ലാരും യൂണിഫോം ഇട്ടു കൊണ്ടാണ് വരാറ്. പ്രിയങ്കയുടെ സ്കൂള്‍ യൂണിഫോം ഊട്ടിയിലെ ഒക്കെ കോണ്‍വെന്റ് സ്കൂളിലേതു പോലെയാണ്. സ്കര്‍ട്ട്, ഷര്‍ട്ട്‌, ടൈ, ഷര്‍ട്ടിനോട് പറ്റി നില്‍ക്കുന്ന ഒരു ഓവര്‍കോട്ട്. അന്നാണെങ്കില്‍ പ്രിയങ്ക ഇട്ടു വന്നത് അവളുടെ ഒരു പഴയ യൂണിഫോം ആണെന്ന് തോന്നുന്നു. പ്രായത്തില്‍ കവിഞ്ഞ ശരീര വളര്‍ച്ച ഉണ്ടായിരുന്നു പ്രിയങ്കക്ക്. ഒരു 20-22 വയസ്സുള്ള യുവതിയുടെ ശരീര പുഷ്ടി. അത് കൊണ്ട് തന്നെ ആ പഴയ യൂണിഫോം അവള്‍ക്ക് വളരെ ചെറുത്‌ പോലെ തോന്നി. ഇറക്കം കുറഞ്ഞ സ്കര്‍ട്ടും ഇറുകിയ മാറിടവും.

"നായിന്റെ മോളെ"
പുറകില്‍ നിന്നൊരലര്‍ച്ച കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.

"!@%#&^&*() മോളെ". അടുത്തത് വേശ്യ എന്നര്‍ത്ഥമുള്ള നല്ല നാടന്‍ തെറി.
ഗീത ചേച്ചി പ്രിയങ്കയുടെ മുന്‍പില്‍ വന്നു അലറുകയാണ്. മുന്‍പില്‍ പെടിച്ചിരണ്ടു സതംഭിച്ചു നില്ക്കുന്ന പ്രിയങ്ക.

ഗീത ചേച്ചി അവളോട്‌ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. കൃത്യമായ വിവരണം തരാന്‍ എനിക്കാഗ്രഹമില്ല. ചുരുക്കം ഇങ്ങനെ.
"ആണുങ്ങളെ മയക്കാന്‍ വേണ്ടി ഓരോന്ന് കാണിച്ചിറങ്ങിക്കോളും"

പ്രിയങ്ക വിതുമ്പി. പൊട്ടിക്കരഞ്ഞു. ഞാന്‍ ഓടിച്ചെന്ന് പ്രിയങ്കയുടെയും ഗീത ചേച്ചിയുടെയും ഇടയില്‍ നിന്ന് അവരെ പിരിച്ചു. പ്രിങ്കയോട് ഉള്ളിലോട്ട് നടക്കാന്‍ പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് ഉള്ളിലോട്ട് ഓടിപ്പോയി. ട്യൂഷന്‍ തുടങ്ങിയിരുന്നത് കൊണ്ടും കടകള്‍ ഒന്നും തുറന്നിരുന്നില്ല എന്നത് കൊണ്ടും ഈ സംഭവങ്ങള്‍ക്കെല്ലാം ഞാന്‍ മാത്രമായിരുന്നു സാക്ഷി. ഉള്ളില്‍ ചെന്നപ്പോള്‍ പ്രിയങ്ക അവിടെ ഇരുന്നു പോട്ടിക്കരയുകയാണ്.

"ഇതൊന്നും കാര്യമാക്കണ്ട" - ഞാന്‍ പറഞ്ഞു. "വാ ക്ളാസ്സ് തുടങ്ങി. കയറാം. വെറുതെ ഓരോന്ന് ആലോചിച്ചിരുന്ന് മുഷിയണ്ട". ഇത്രയും പറഞ്ഞ് ഞാന്‍ ക്ളാസ്സില്‍ കയറി.

രാജു സാറിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാം. ഞാന്‍ വാതിലിനടുത്തെത്തി ഉള്ളിലോട്ട് നോക്കി. ഒരു സീറ്റ്‌ സാറിന്റെ തൊട്ടടുത്തും ഒരെണ്ണം നടുവിലേക്കായും ഒരെണ്ണം പെണ്‍കുട്ടികളുടെ അടുത്തും ഉണ്ടായിരുന്നു. സര്‍ എനിക്ക് ക്ളാസ്സില്‍ ഒരു ഫൈവ് സ്റ്റാര്‍ പദവി ചാര്‍ത്തി തന്നിട്ടുണ്ട്. എന്തിനാണാവോ. ഞാന്‍ നടുവിലുള്ള സീറ്റില്‍ ഇരിക്കാനായി പോയപ്പോള്‍ രാജു സാറിന്റെ ശബ്ദം.
"Oh Rajeev, my dear boy. Why you are going there? Come this side. This seat i kept especially for you."
ഏതു സീറ്റ്‌. പുള്ളിയുടെ തൊട്ടടുത്തുള്ള സീറ്റ്‌. ഹെന്റമ്മോ.
"Or you want to sit near the girls? I will let only you to do that. Near whom you want to sit? Karthika, Dhanya, Ramya....."
ഇനിയും നിന്നാല്‍ പുള്ളി മാനം കളയും എന്നുള്ളത് കൊണ്ട് ഞാന്‍ വേഗം പുള്ളിയുടെ അടുത്തുള്ള സീറ്റില്‍ ചെന്നിരുന്നു. കുറച്ചു കൂടി പഞ്ചാര വാക്കുകള്‍ പുള്ളി വാരിയെറിഞ്ഞു. ക്ളാസ്സ് മുഴുവന്‍ അത് കേട്ട് സന്തോഷിച്ച് ചിരിച്ചു. ദൈവമേ.

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു പ്രിയങ്ക വന്നു കയറി. മുഖമൊക്കെ കഴുകിയിട്ടുണ്ട്‌. ചെന്ന് പുറകില്‍ പെണ്‍കുട്ടികളുടെ അടുത്തിരുന്നു. പക്ഷെ പിന്നെയും അവളുടെ ചെറിയ തേങ്ങല്‍ ഞാന്‍ കേട്ടു കൊണ്ടേയിരുന്നു. ക്ളാസ്സ് കഴിയുന്നത്‌ വരെ. പാവം. പിന്നെ ഒരിക്കലും അവള്‍ ആ ചെറിയ കുട്ടിക്കുപ്പായം ഇട്ടു വന്നിട്ടില്ല. വസ്ത്രധാരണ രീതിയെ കുറിച്ച് അവളില്‍ തന്നെ ഒരു ബോധം ഉണര്‍ത്താന്‍ ആ സംഭാവത്തിനായി എന്ന് വേണമെങ്കില്‍ പറയാം.

Tuesday, November 22, 2011

Rebuild Mullapperiyaar Dam - Save Kerala

08 Dec 2011

What will happen if Mullapperiyaar Dam breaks?

1. A minimum of 50000 people will die. And if Idukki dam couldn't contain the water and breaks, minimum 15 lac will die.
2. Kerala will virtually become two parts.
3. If Idukki dam breaks the whole Kerala will be in dark for years.
4. All types of contagious diseases will spread in the affected areas.
5. Tamil Nadu will be cornered.
6. A region based economic war will start between TN and Kerala.
7. No Tamilian will be ever welcome again in Kerala.
8. No dam will be ever allowed to built in India for hydro electric power nor for irrigation.
9. Tamil Nadu will no longer get water from Periyaar
10. There will be crisis in TN and Kerala. Tens of thousands of people will lose their properties. Kerala will feel it difficult to build infrastructure again in affected areas. The financial capital of Kerala, Cochin, will be no more. No water to TN means not much agriculture in TN which will end up in less import of food items to Kerala. If more people die in Kerala, less consumption of food based goods from TN resulting in loss to farmers in TN.


26 Nov 2011

A total of 22 earthquakes had already occurred in last 8 months in the vicinity of Mullapperiyaar Dam. Two of them measuring near 4 in Richter scale. Dam which is already leaking all around can take a quake which measures around 5? Do we have much time? Still you need time to start your protests?

Whose mistake it is? Is it the mistake of the Travancore kingdom who signed a treaty to lease the dam to British for 999 years under British pressure. Or is it the mistake of Tamil Nadu who tells that the lease agreement is still valid even 50 years after the British left the country. Or is it the fault of Kerala Government who refuses to give more water to Tamil Nadu where intense shortage of water for daily usage and agriculture is there. Kerala is a state with abundant water resources are there and they dont use the wanter from Mullapperiyaar dam as such for any purpose. 

Whoever be the owner of the mistake, should millions of people in 4 districts in Kerala die?


22 Nov 2011

ഇനിയെങ്കിലും ഉണരൂ 

ആവശ്യത്തിനും അനാവശ്യത്തിനും ഹര്‍ത്താല്‍ നടത്തുന്ന കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോട് ഒരു അഭ്യര്‍ത്ഥന. ഈ വെള്ളിയാഴ്ച നമ്മുടെ കേരളത്തെ രക്ഷിക്കാന്‍ വേണ്ടി, മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനു വേണ്ടി, ഇത് വരെ കേരളം കണ്ടിട്ടില്ലാത്ത രീതിയില്‍ നമുക്ക് സ്തംഭിപ്പിക്കാം. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സാമൂഹ്യ സംഘടനകളും നമ്മളുടെ ഈ ആഹ്വാനത്തില്‍ പങ്കു ചേരട്ടെ.


We should wake up atleast now

For a common cause. To save kerala. We, the people of Kerala who do harthals for each and everything should unite. Let this Friday be a Harthal announced from the peoples side. Let political parties and other social organisations join us this time. 


Rebuild Mullapperiyaar Dam - Save Kerala


Tuesday, November 8, 2011

രണ്ടില്‍ പിഴച്ചാല്‍ മൂന്ന്. മൂന്നിലും പിഴച്ചാലോ...?

കോഴിക്കോട് നഗരത്തിലെ അറിയപ്പെടുന്ന ഒരു വസ്ത്രാലയത്തിന്റെ ഉടമയാണ് കൃഷ്ണന്‍ നായര്‍ . വിനീതന്‍ സല്‍സ്വഭാവി. ധാരാളം സുഹൃത്തുക്കള്‍ . നഗരത്തില്‍ ബസ്‌ സ്റ്റാന്റ് പരിസരത്ത് ഉള്ള കടയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. അതെ. ആള് ധനികന്‍ തന്നെ. നഗര പ്രാന്തത്തില്‍ തന്നെ ഉള്ള നായര്‍ തറവാട്ടിലെ ഇളയ സന്തതി. ഭാര്യ ലക്ഷ്മി.

തങ്ങളുടെ മൂത്ത രണ്ടു സന്തതികള്‍ പെണ്ണായത് കൊണ്ട് ഒരു ആണ്‍കുട്ടിക്ക് വേണ്ടി ഒന്ന് കൂടി ശ്രമിച്ചാലെന്താ എന്ന് കൃഷ്ണനും ലക്ഷ്മിയും ആലോചിച്ചിരുന്നു. ഒരു ആണ്‍ സന്തതി വേണമെന്ന് അത്രക്കും കൊതി ആയിരുന്നു രണ്ടു പേര്‍ക്കും. അതിനു ശ്രമിക്കുകേം ചെയ്തു. പക്ഷെ വീണ്ടും അവര്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉണ്ടായത്. ആണ്‍കുട്ടി എന്ന സ്വപ്നം മനസ്സിലിട്ടു താലോലിച്ചിരുന്ന ലക്ഷ്മി ഇതോടെ ആ സ്വപ്നം വേണ്ടെന്നു വച്ചു. ലക്ഷ്മിയെ വളരെ അധികം സ്നേഹിച്ചിരുന്ന കൃഷ്ണന്‍ അവളുടെ ആ തീരുമാനത്തോട് യോജിച്ചു. 

വര്‍ഷങ്ങള്‍ പലതു കടന്നു പോയി. അങ്ങിനെ ഇരിക്കെയാണ് ലക്ഷ്മി വീണ്ടും ഗര്‍ഭിണി ആയത്. ആ സമയത്ത് ആദ്യത്തെ കുട്ടിക്ക് പതിനൊന്നും രണ്ടാമത്തെ കുട്ടിക്ക് എട്ടും മൂന്നാമത്തെ കുട്ടിക്ക് അഞ്ചും വയസ്സായിരുന്നു. ഈ ഗര്‍ഭത്തിനു പിന്നില്‍ ഒരു കഥയുണ്ട്. തനിക്ക് ഒരു ആണ്‍കുട്ടി വേണമെന്ന ആഗ്രഹം കൂട്ടുകാര്‍ക്കിടയില്‍ കൃഷ്ണന്‍ പങ്കു വെച്ചിരുന്നു. അങ്ങിനെ ഒരു ഒത്തുകൂടലില്‍ ഒരാണ്‍കുട്ടി ജനിക്കാത്തതില്‍ വളരെയേറെ ദുഃഖം പ്രകടിപ്പിച്ച കൃഷ്ണനോട് ഒന്ന് കൂടി ശ്രമിക്കാനായി സുഹൃത്തുക്കള്‍ ഉപദേശിച്ചു. ആണ്‍കുട്ടി ജനിക്കാനായി പല മരുന്നുകളും അവര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ ചില ആയുര്‍വേദ മരുന്നുകളും വിദേശ മരുന്നുകളുമൊക്കെ പെടും. അവരുടെ സംസാരത്തില്‍ നിന്ന് പ്രതീക്ഷ ഉള്‍കൊണ്ട കൃഷ്ണന്‍ ഈ വക സാധനങ്ങളെല്ലാം പരീക്ഷിച്ചു. മനസില്ലാ മനസ്സോടെ ആണെങ്കിലും ഭര്‍ത്താവിന്റെ ആഗ്രഹത്തിന് ലക്ഷ്മിയും സമ്മതം മൂളി. ഈ വാര്‍ത്ത‍ പക്ഷെ സുഹൃത്തുക്കളില്‍ ഒതുങ്ങി നിന്നില്ല. മൂന്നു തവണ പരാജയപ്പെട്ട കൃഷ്ണന്‍ മുപ്പത്തിയെട്ടാം വയസ്സില്‍ വീണ്ടും ഒരു ആണ്‍കുഞ്ഞിനു ശ്രമിക്കുന്നെന്ന് വീട്ടിലും നാട്ടിലും പാട്ടായി.

ആണ്‍കുഞ്ഞുണ്ടായില്ലെങ്കില്‍ മാനം പോകുമെന്ന് മനസ്സിലാക്കിയ കൃഷ്ണന്‍ നായര്‍ പ്രസവം രഹസ്യമായൊരിടത്ത് നടത്താന്‍ തീരുമാനിച്ചു. ലക്ഷ്മിയെ മൈസൂര്‍ ഉള്ള ഒരു ആശുപത്രിയില്‍ പ്രസവത്തിനായി കൊണ്ടുപോയി. പക്ഷെ കൃഷ്ണന്‍ നായരുടെ ആ പ്രവര്‍ത്തിയും ഫലം കണ്ടില്ല.  ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആ പേറിന്റെ ദിനത്തില്‍ നാട്ടില്‍ എങ്ങും വാര്‍ത്ത‍ പറന്നു.

"അതെ. കൃഷ്ണന്‍ നായര്‍ക്ക് വീണ്ടും പെണ്‍കുഞ്ഞ്. "

Thursday, September 22, 2011

പട്ടി ഇട്ടു തിന്നേം ഇല്ല, പൂച്ചയെ കൊണ്ട് തീറ്റിക്കേം ഇല്ല

ഈ തലവാചകം കണ്ട് നിങ്ങള്‍ എന്താണാലോചിക്കുന്നതെന്ന് എനിക്കൂഹിക്കാം. ഇത്രേം വലിയ തലവാചകം എന്തിനായിരുന്നു? പിന്നെ അതിന് ഈ കഥയുമായുള്ള ബന്ധം എന്താണ്? ഈ കഥ മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും; തലവാചകം ഈ കഥയ്ക്ക്‌ ഇണങ്ങിയതാണെന്ന്.

എന്റെ ആദ്യത്തെ ജോലിസ്ഥലത്തെ കുറിച്ച് പറയാം. അവിടെ രണ്ടേ രണ്ടു മലയാളികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി കന്നഡികരും ഹിന്ദിക്കാരും മറ്റു ഭാഷക്കാരും. പോരാഞ്ഞതിന് ഞാന്‍ ജോലി ചെയ്യുന്ന വിഭാഗത്തില്‍ മറ്റു ഭാഷക്കാര്‍ മാത്രം. അവിടെ നിന്നാണ് ഞാന്‍ കന്നഡ സംസാരിക്കാന്‍ പഠിച്ചത്. പഠിക്കേണ്ടി വന്നു എന്ന് വേണമെങ്കില്‍ പറയാം. കന്നഡ മാത്രമല്ല. ജീവിതമെന്തെന്ന് പഠിച്ചതും ഏതവസ്ഥയിലും എങ്ങിനെ ജീവിക്കാം എന്ന് പഠിച്ചതും അവിടെ വച്ച് തന്നെ. നാലായിരം രൂപ മാത്രം ശമ്പളം വാങ്ങി ബാംഗളൂര്‍ പോലെ ഉള്ള ഒരു വന്‍ നഗരത്തില്‍ കുറെ ജീവനുകള്‍ ജീവിക്കുന്നുണ്ടെന്ന തിരിച്ചറിവും അവിടെ വച്ച് തന്നെ.

കര്‍ണാടകത്തിലെ ഏറ്റവും വലിയ സമുദായമാണ് ലിംഗായത്ത്. നമ്മുടെ യെദ്യുരപ്പ സ്വാമികളുടെ സമുദായമെ. ആ സമുദായത്തിലെ സിദ്ധാര്‍ഥ്, രഞ്ജിത  എന്നിവരും ഞാനും. ഞങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്.  സിദ്ധുവിന് രഞ്ജിതയെ ഇഷ്ടമായിരുന്നു. ഒരേ സമുദായം. രണ്ടു പേരും നല്ല കുടുംബങ്ങളില്‍ നിന്നുള്ളവരും. കല്യാണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നു സിദ്ധു കരുതി. പക്ഷെ രഞ്ജിതയ്ക്ക് ഇഷ്ടം ഇല്യാസിനെ ആയിരുന്നു. ഞങ്ങളുടെ കൂടെ തന്നെ ജോലിക്ക് ചേര്‍ന്നതാണെങ്കിലും കമ്പനിയുടെ ഡയറക്ടര്‍മാറില്‍ ഒരാളുടെ ബന്ധു ആയതു കൊണ്ട് ഉയര്‍ന്ന ജോലി, ശമ്പളം. കൂടാതെ കാശുള്ള വീട്ടില്‍ നിന്നായത്‌ കൊണ്ട് വരുന്നത് കാറില്‍ . ഈ വക ആടംബരങ്ങളാണ് രഞ്ജിതയെ ഇല്യാസിലേക്ക് അടുപ്പിച്ചത്. അവള്‍ ഒരു ആഡംബര പ്രിയയായിരുന്നു.

മലയാളി ആയ എന്നോട് അത്ര അടുപ്പം കാണിച്ചിരുന്നില്ലെങ്കിലും  സിദ്ധുവിനോട് ഇല്യാസിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ രഞ്ജിതയോട് തന്റെ മനസ്സില്‍ ഉള്ളത് തുറന്നു പറയുന്നത് ഇല്യാസിനോട് ചെയുന്ന തെറ്റായിരിക്കുമെന്ന് പാവം സിദ്ധു കരുതി. കാന്റീനില്‍ ഒന്നിച്ചിരുന്നുള്ള അവരുടെ ചിരിയും കളിയും സിദ്ധുവിനെ പലപ്പോഴും വിഷമിപ്പിച്ചിരുന്നു. കമ്പനിയിലെ തന്റെ സ്വാധീനം വച്ച് ഇല്യാസ് പലപ്പോഴും ഞങ്ങളുടെ വിഭാഗത്തില്‍ വന്നിരിക്കുകയും രഞ്ജിതയോട് സംസാരിച്ചു സമയം കളയുകയും ചെയ്യുക പതിവായിരുന്നു. അപൂര്‍വ്വം ചില സമയങ്ങളില്‍ ഡ്യൂട്ടി ടൈം വകവെക്കാതെ രഞ്ജിതയെ വിളിച്ച് പുറത്തു പോകുന്നതും കാണാം.

ഇല്യാസിന് രഞ്ജിതയോട് പ്രേമവും പ്രീതിയും(കന്നഡ) കുന്തവും ഒന്നും ഉണ്ടായിരുന്നില്ല. അവന്‌ അവള്‍ വെറും നേരമ്പോക്കായിരുന്നു. കൂട്ടുകാരോട് പൊങ്ങച്ചം പറയാനുള്ള ഒരു കാരണവും. സിദ്ധുവിന് അവളോടുള്ള ഇഷ്ടം ഇല്യാസിന് അറിയാമായിരുന്നു. എന്നിട്ടും അതിനെ മാനിക്കാനും അവന്‍ തയ്യാറായില്ല. ഒരു പെണ്ണിനെ അതും ആരും കൊതിക്കുന്ന ഒരു സുന്ദരിയെ മുട്ടിയുരുമ്മിയിരിക്കുന്ന സുഖം അവന്റെ തലയ്ക്കു പിടിച്ചിരുന്നു. കൂടെ താന്നു കൊടുക്കാനുള്ള മടിയും.

അവര്‍ തമ്മില്‍ ഉള്ള കൊഞ്ചി കുഴയല്‍ സഹിക്കവയ്യാതെ സിദ്ധു അവിടെ നിന്ന് രാജി വച്ചു പോയി. വേറെ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുംബോളും ഞാന്‍ വഴി അവന്‍ രഞ്ജിതയുടെ കാര്യങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രേമത്തിന്റെ പേരില്‍ മുതലെടുക്കാന്‍ ശ്രമിച്ച ഇല്യാസുമായി രഞ്ജിത തെറ്റുന്നത്. അതോടെ അവള്‍ ജോലി അവസാനിപ്പിച്ച് പോകുകയും ചെയ്തു. അതികം വൈകാതെ തന്നെ അവളുടെ കല്യാണ വാര്‍ത്ത ഞങ്ങളെ തേടി എത്തി. ഇത്തവണയും കൊമ്പത്ത് തന്നെയായിരുന്നു പിടി. ഒരു ഗ്രാമം മുഴുവന്‍ തങ്ങളുടെ പേരില്‍ ഉള്ള ഒരു വല്യ കുടുംബത്തിലേക്കാണ്‌ അവള്‍ വിവാഹം കഴിഞ്ഞു പോകാന്‍ പോകുന്നത്. സിദ്ധുവിനും ഉണ്ടായിരുന്നു ഒരു കല്യാണ കുറി.

നേരത്തെ പറഞ്ഞ തലവാചകത്തിന്റെ കൂടെ ഒരു വരിയും കൂടി ചേര്‍ത്താല്‍ നമുക്ക് ഈ കഥയ്ക്ക്‌ ഒരു ഉപസംഹാരം ഉണ്ടാക്കാം. "പട്ടി ഇട്ടു തിന്നേം ഇല്ല, പൂച്ചയെ കൊണ്ട് തീറ്റിക്കേം ഇല്ല, അവസാനം കാക്ക കൊത്തിക്കൊണ്ടു പോകേം ചെയ്ത്"

Wednesday, March 16, 2011

ഒരു രാത്രി

ലാസ്റ്റ് സ്റ്റോപ്പ്‌. അവള്‍ക്ക് ഇറങ്ങേണ്ട ബസ്‌ സ്റ്റോപ്പ്‌ എത്തി. ബസില്‍ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഭയങ്കര ക്ഷീണമുണ്ടായിരുന്നു. ഇന്ന് ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ വൈകി. കുറച്ച് പണി ഉണ്ടായിരുന്നു. നാളെ റിലീസ് ചെയ്യേണ്ട സാധനത്തില്‍ ഒരു ബഗ്. ടെസ്റ്റിംഗ് ടീം ബഗ് ഇട്ടത് വൈകുന്നേരം അഞ്ചു മണിക്ക്. അതൊന്നു അനലൈസ് ചെയ്ത് പ്രശ്നം കണ്ടു പിടിച്ചപ്പോളേക്കും സമയം ഏഴ്. പിന്നെ ഒരു ചെയ്ത്തായിരുന്നു. ശരിയായെന്നു തോന്നിയപ്പൊ തന്നെ ചെക്ക്‌-ഇന്‍ ചെയ്തു. ആ വിവരം ടീം ലീടിനെയും ടെസ്റ്റിംഗ് ടീമിനെയും മെയില്‍ ചെയ്തറിയിച്ചു ഇറങ്ങി. പത്തു മണിക്കൂര്‍ ജോലി കഴിഞ്ഞു ഒരു മണിക്കൂര്‍ ബസ്‌ യാത്ര. പാതി ഉറക്കത്തില്‍ ബാഗും പിടിച്ച് ബസില്‍ നിന്നിറങ്ങി.

ബസ്‌ സ്റ്റോപ്പിന്റെ അടുത്തൂടെ തന്നെ റൂമിലേക്ക്‌ ഒരു കുറുക്കു വഴി ഉണ്ട്. നേര്‍വഴിക്കു പോകുവാണേല്‍ 15 മിനിറ്റ് നടക്കണം. കുറുക്കു വഴിയിലൂടെ ആണേല്‍ 3 മിനിറ്റ് മതി. തൊട്ടടുത്തുള്ള വീട്ടിലെ വെളിച്ചം അവിടെ അടിക്കുന്നത് കാരണം നടക്കാന്‍ എളുപ്പമായിരുന്നു. പക്ഷെ ഇന്ന് അവിടെ ലൈറ്റ് ഇല്ല. ആ വീട്ടുകാര്‍ ഉറങ്ങിയെന്നു തോന്നുന്നു. സമയം 9PM ആയല്ലോ. എങ്ങിനെയെങ്കിലും ഒന്ന് റൂമില്‍ എത്തിക്കിട്ടിയാല്‍ മതി. ഒന്ന് പെട്ടെന്ന് നടന്നാല്‍ മതിയല്ലോ. അതിലൂടെ തന്നെ പോവാന്‍ അവള്‍ തീരുമാനിച്ചു. 

അരവിന്ദിനെ ഇന്ന് വിളിച്ചിട്ടില്ല. തിരക്ക് കാരണം വിട്ടു പോയി. അവനു ദേഷ്യം കാണും. നിങ്ങള്‍ ശരിയായി തന്നെ മനസ്സിലാക്കിയിരിക്കുന്നു. അരവിന്ദ് അവളെ കെട്ടാന്‍ പോകുന്ന പയ്യന്‍ ആണ്.  അരവിന്ദിനെ ഡയല്‍ ചെയ്തു അവള്‍ ആ കുറുക്കു വഴിയെ നടന്നു. "ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ ....". ഡയല്‍ ടോണിന്റെ മാധുര്യം ആസ്വദിച്ചുകൊണ്ട്‌ അവള്‍ മുന്നോട്ടു നീങ്ങി. "ഹലോ..". അരവിന്ദിന്റെ കരുത്തുള്ള ശബ്ദം അവളെ പുളകം കൊള്ളിച്ചു. അവള്‍ക്ക് തിരിച്ചെന്തെങ്കിലും പറയാനാവുന്നതിനു മുന്‍പ് സമീപത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരാള്‍ ചാടി വീണ് അവളുടെ കൈക്ക് കയറി പിടിച്ചു. ആ നടുക്കത്തില്‍ മൊബൈല്‍ അവളുടെ കയ്യില്‍ നിന്ന് താഴെ വീണ് പൊട്ടി ചിതറി. അവള്‍ ഭയന്ന് നിലവിളിച്ചു. 

എന്ത് ചെയ്യണമെന്നു അവള്‍ക്ക് ഒരു നിശ്ചയമില്ല. നിലവിളി കേള്‍കാന്‍ ചുറ്റുവട്ടത്താരുമില്ല. അയാളുടെ ബലിഷ്ടമായ കൈകളില്‍ നിന്ന് കുതറി മാറാന്‍ അവള്‍ ശ്രമിച്ചുവെങ്കിലും പറ്റിയില്ല. പെട്ടെന്ന് അയാള്‍ അവളുടെ ഇടതു കയ്യില്‍ ഉള്ള പിടി വിട്ടു തന്റെ വലതു കൈ കൊണ്ട് അവളുടെ അരക്കെട്ട് ചുറ്റി പിടിച്ചു. വെപ്രാളത്തില്‍ അവള്‍ തന്റെ ഇടതു കയ്യിലെ കൂര്‍ത്ത നഖങ്ങള്‍ അയാളുടെ മുഖത്തിലേക്ക് ആഴ്ന്നിറക്കി. വേദന മൂലം അയാളുടെ പിടി അഴിഞ്ഞു. അവള്‍ അയാളെ തള്ളി മാറ്റി സര്‍വ്വ ശക്തിയുമെടുത്ത് അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. ആ അടിയില്‍ അയാള്‍ താഴെ വീണു പോയി. അവള്‍ക്ക് ആ ശക്തി എവിടുന്നു കിട്ടി എന്ന് അവള്‍ക്ക് മനസ്സിലായില്ല. അയാള്‍ ആ സ്ഥിതിയില്‍ നിന്ന് സ്വബോധം വീണ്ടെടുക്കുന്നതിന് മുന്‍പ് അവള്‍ ഓടി. തിരിഞ്ഞു നോക്കാതെ ഓടി. 

റൂമിലെത്തി വാതിലടച്ച്‌ അവള്‍ കുറെ നേരം കരഞ്ഞു. മനസ്സ് ഒന്നാറും വരെ. ഇരുട്ടത്ത്‌ തന്നെ കയറി പിടിച്ച അയാളോട് അവള്‍ക്ക് പുച്ചവും അറപ്പും തോന്നി. ഒരാശ്വാസം കിട്ടാന്‍ അരവിന്ദുമായി സംസാരിക്കാന്‍ അവള്‍ ആഗ്രഹിച്ചു. അരവിന്ദ് ഇതറിയുമ്പോള്‍ എന്ത് വിചാരിക്കുമെന്നോര്‍ത്ത് അവളുടെ മനസ്സ് ഭയന്നു. രണ്ടും കല്പിച്ച് തന്റെ റൂംമേറ്റ്‌ ന്റെ ഫോണ്‍ എടുത്തു അരവിന്ദിനെ വിളിച്ച് നടന്നത് പറഞ്ഞു. ഉടനെ തന്നെ അരവിന്ദ് സ്ഥലത്തെത്തി. ആ കുറുക്കു വഴിയില്‍ നിന്ന് അവളുടെ ഫോണും ചെരുപ്പുകളും അവനു കിട്ടി. അവള്‍ പ്രതീക്ഷിച്ചത് അവന്റെ ചോദ്യം ചെയ്യല്‍ ആയിരുന്നെങ്കിലും അങ്ങനെ അല്ല സംഭവിച്ചത്. അവളെ നന്നായി മനസ്സിലാക്കിയിരുന്ന അരവിന്ദിന് ആ സംഭവത്തെ കുറിച്ച് കൂടുതല്‍ ചോദിക്കുന്നത് അവളെ വേദനിപ്പിക്കുമെന്ന് അറിയാമായിരുന്നു. അവന്‍ തന്റെ സാന്നിധ്യം കൊണ്ട് അവളെ ആശ്വസിപ്പിക്കുക മാത്രം ചെയ്തു. അവളുടെ മനസ്സ് ഒന്നടങ്ങി എന്ന് മനസ്സിലായപ്പോള്‍ അവന്‍ അവിടെ നിന്നിറങ്ങി. ആ ഒരിക്കലും മറക്കാനാവാത്ത രാത്രി ഭയാനകമായിരുന്നെങ്കിലും അവള്‍ക്ക് ഒരു കാര്യം മനസ്സിലായി. ദുര്‍ബലയായ സ്ത്രീ എന്നാണ് പേരെങ്കിലും അവള്‍ക്ക് ഒരു ആണിനെ എതിരിടാനുള്ള ശക്തി ഉണ്ട്. ആ രാത്രി അവള്‍ പഠിച്ചതും ആ ഒരു പാഠമാണ്. 

Wednesday, March 9, 2011

വിനോദയാത്രക്കിടയിലെ വനിതാ പോലീസ് വിനോദം

സിക്കിം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഞങ്ങളുടെ വിനോദയാത്രാ ലക്‌ഷ്യം. ഹിമാലയവും മഞ്ഞും തണുപ്പും കാഴ്ചകളും ആഘോഷിക്കാന്‍ കല്‍കട്ടയില്‍ നിന്നു രാവിലെ ഞങ്ങള്‍ ഗാങ്ങ്ടോക് എത്തി. ഉച്ചക്ക് തന്നെ പുറപ്പെട്ട്  Yungthang Valley യുടെ അടുത്തുള്ള ഞങ്ങളുടെ താമസസ്ഥലത്തേക്ക് പോകാനായിരുന്നു പ്ളാന്‍ . രാത്രി അവിടെ തങ്ങി രാവിലെ മഞ്ഞു മലകളും Valley യും മറ്റു സ്ഥലങ്ങളും  പോകാമെന്ന് ഞങ്ങള്‍ വിചാരിച്ചു. 

ഉച്ചക്ക് മുന്നേ ഗാങ്ങ്ടോകില്‍ കഴിയാവുന്ന സ്ഥലങ്ങള്‍ എല്ലാം കറങ്ങാന്‍ തീരുമാനിച്ച് ഞങ്ങള്‍ ഇറങ്ങി. ആദ്യം തന്നെ നല്ല ഒരു ഹോട്ടല്‍ നോക്കി കയറുകയാണ് ചെയ്തത്. സിക്കിമ്മിലെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ . ചിക്കന്‍ മോമോയും വെജ് മോമോയും സൂപ്പര്‍ ആയിരുന്നു. ശേഷം കറങ്ങാനും ഷോപ്പിങ്ങിനും ആയി ഞങ്ങള്‍ പ്രസിദ്ധമായ എം.ജി.റോഡില്‍ എത്തിച്ചേര്‍ന്നു.


എം.ജി.റോഡ്‌(ഗാന്ധി മാര്‍ഗ്) ഞങ്ങള്‍ ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ലാത്ത സ്ഥലമാണ്. ഷോപ്പിങ്ങിന് പ്രസിദ്ധമായ അവിടെ ഞങ്ങള്‍ എല്ലാ കടയിലും കയറി സ്വന്തക്കാര്‍ക്കായി എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയായിരുന്നു. കൂടെ അവിടെയും ഇവിടെയും ഒക്കെ നിന്നു ഫോട്ടോ എടുപ്പും. അങ്ങിനെ ഒരു ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ കാണിച്ച ആങ്ങ്യം രണ്ടു പേര്‍ക്ക് മാത്രം ഇഷ്ടപ്പെട്ടില്ല. കോളേജ് പിള്ളേര്‍ ആയ ബൈച്ചുങ്ങിനും ടെലാനിനും. തങ്ങളുടെ നാട്ടില്‍ ആ ആങ്ങ്യത്തിനു മോശം അര്‍ത്ഥമാണ് ഉള്ളതെന്ന അവരുടെ അഭിപ്രായത്തിന്മേല്‍ അവരോടു മാപ്പ് പറഞ്ഞു ഞങ്ങള്‍ പോകാന്‍ ആഞ്ഞു. അവര്‍ ഞങ്ങളെ തടഞ്ഞു. അവരുടെ നാട്ടില്‍ മാപ്പപെക്ഷിക്കുന്നത് ചുമ്മാ നാവു കൊണ്ട് പറഞ്ഞല്ല പ്രത്യുത ബിയര്‍ വാങ്ങി കൊടുത്താണത്രെ. എന്നാല്‍ അങ്ങിനെ മാപ്പപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് അവരെ കവച്ച് ഞങ്ങള്‍ മുന്‍പോട്ടു നടന്നു.

ഞാനും AC യും വീണ്ടും ഷോപ്പിങ്ങിനായി കടകള്‍ കയറി ഇറങ്ങി തുടങ്ങി. അപ്പോഴാണ്‌ LK യുടെ നിലവിളി കേള്‍ക്കുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ LK താഴെ കിടക്കുന്നു. ടെലാനിന്‍ അവന്റെ മേലെയും. ബൈച്ചുങ് ദൂരെ നിന്നും ഓടി PH ന്റെ നേരെ വരുന്നു. ചാടി അവന്റെ പുറത്തൊരു ചവിട്ട്. അതാ കിടക്കുന്നു PH ഉം താഴെ. എരുന്തു പിള്ളേര്‍ ആണെങ്കിലും പറന്നടി ആണ്. ഇവരെ രക്ഷിക്കാന്‍ ചെന്ന PC കും കിട്ടി കണക്കിന്. ഞങ്ങള്‍ അങ്ങോട്ട്‌ ഓടി എത്തുമ്പോളേക്കും ഇവരെ തള്ളി മാറ്റി LK യും PH ഉം PC യും ഒരു മരുന്ന് കടയില്‍ അഭയം പ്രാപിച്ചു. എന്നിട്ടും അവര്‍ വിടാന്‍ ഭാവമില്ല. പുറകെ ചെന്ന് മരുന്ന് കടയില്‍ കയറാന്‍ ശ്രമിച്ച അവരെ രണ്ടു പേരെയും മഫ്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ പിടിച്ചു. 

ഞങ്ങളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. ഒരു SI യും മൂന്നു constables ഉം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. constables ഇല്‍ രണ്ടു പേര്‍ വനിതകള്‍ . വനിതകള്‍ എന്ന് പറഞ്ഞാല്‍ എന്റെ പൊന്നേ രണ്ടു സുന്ദരി കുട്ടികള്‍ . ഒരു 27-28 പ്രായം വരും. കല്യാണം കഴിഞ്ഞതാണോ എന്നറിയില്ല. ഞങ്ങള്‍ പരാതി എഴുതിക്കൊണ്ടിരുന്നപ്പോള്‍ മഫ്ടിയില്‍ ഉള്ള പോലീസുകാര്‍ തന്നെ ബൈച്ചുങ്ങിനെയും ടെലാനിനെയും വൈദ്യ പരിശോധനക്ക് കൊണ്ട് പോയി. അവര്‍ നേരത്തേ മദ്യപിചിട്ടുണ്ടായിരുന്നു. ആ ഒരു പ്രധാന കാരണവും, PC യുടെ ചുണ്ടുകളിലെ മുറിവും, PH ന്റെ കണ്ണിനു താഴെ ഉള്ള ചതവും, LK യുടെ കയ്യിലെ വേദനയും കേസ് തികച്ചും ഞങ്ങള്‍ക്ക് അനുകൂലമായി തീര്‍ത്തു. ടൂറിസ്റുകളെ ആക്രമിച്ചു എന്നായിരുന്നു കേസ്. വനിതാ പോലീസുകാര്‍ക്ക് എന്തുണ്ടായി എന്ന് ഉത്സാഹത്തോടെ വിവരിച്ചു കൊടുക്കുമ്പോള്‍ LK യുടെ കയ്യിലെ വേദന എവിടെ പോയെന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ബൈച്ചുങ്ങിനെയും ടെലാനിനെയും തിരികെ കൊണ്ട് വന്നതിനു ശേഷം ഞങ്ങളെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. 

തിരിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടത് ദയനീയ ചിത്രമാണ്. വനിതാ പോലീസുകാര്‍ ശരിക്കും ആഘോഷിക്കുകയാണ്. ബൈച്ചുങ്ങിനെയും ടെലാനിനെയും imaginary chair ഇല്‍ കൈ നീട്ടി ഇരുത്തിയിരിക്കുന്നു. ഒരു പോലീസുകാരി അവരുടെ മുന്‍പിലും മറ്റെയാള്‍ പുറകിലും ഇരിക്കുന്നു. മുന്‍പിലിരിക്കുന്ന പോലീസുകാരി നീട്ടി പിടിച്ചിരിക്കുന്ന കയ്യിലെ കൊട്ടിനിട്ട് സ്കെയില്‍ കൊണ്ട് അടിക്കുന്നു. വേദന കൊണ്ട് കൈ വലിച്ചാലോ ഇരിപ്പോന്നു മാറിയാലോ പുറകില്‍ ഇരിക്കുന്നയാള്‍ ലാത്തി കൊണ്ട് പുറത്തടിക്കുന്നു. ഞങ്ങള്‍ക്ക് സഹതാപം തോന്നിയെങ്കിലും ഒന്നും പറയാന്‍ പോയില്ല. അടി കൊള്ളുമ്പോള്‍ ഇങ്ങനെ കൊള്ളണം എന്നായിരുന്നു LK യുടെ അഭിപ്രായം. സിക്കിം ഇന്ത്യയിലെ തന്നെ ഏറ്റവും കുറ്റകൃത്യം കുറഞ്ഞ സംസ്ഥാനം ആയതു ഇങ്ങനെയാണോ? ഇവിടുത്തെ സുന്ദരി കുട്ടികളായ വനിതാ പോലീസുകാര്‍ മുഴുവന്‍ ഇത്ര ഭീകരികള്‍  ആണോ? 

നന്നേ ക്ഷീണിച്ചിരുന്നു. ഇനി Yungthang Valley ക്ക് അടുത്തുള്ള ഹോട്ടലിലെക്കുള്ള യാത്ര വയ്യ. അതുകൊണ്ട് സ്റ്റേഷനില്‍ നിന്നിറങ്ങി ഞങ്ങള്‍ നേരെ ഗാങ്ങ്ടോകില്‍ തന്നെ ഒരു ഹോട്ടലിലേക്ക് പോയി. അടുത്ത ദിവസം രാവിലെ തന്നെ പോയി ആ പിള്ളേരുടെ പേരിലുള്ള കേസ് ഞങ്ങള്‍ പിന്‍വലിച്ചു. അവരുടെ ഭാവി എന്തിനു തുലക്കണം. അതിനു ശേഷം ഞങ്ങടെ യാത്ര തുടര്‍ന്നു. യാത്രക്കുടനീളവും അതിനു ശേഷവും ഞങ്ങള്‍ക്ക് ചിരിക്കാനുള്ള ഒരു അനുഭവമായി ഇത്. 

Sunday, February 27, 2011

ശ്രീ വളയനാട് ദേവി ക്ഷേത്രം

സാമൂതിരി സ്വരൂപത്തിന്റെ ഉപാസനാ ദേവിയാണ് വളയനാട് ഭഗവതി. ഐതിഹ്യം ഇങ്ങനെയാണ്. ബദ്ധ ശത്രുക്കള്‍ ആയിരുന്നു സാമൂതിരിയും വള്ളുവകോനാതിരിയും. അവര്‍ തമ്മില്‍ ഉള്ള യുദ്ധത്തില്‍ ഒരിക്കല്‍ സാമൂതിരി തോറ്റു. സൈനിക ബലത്തില്‍ വളരെ മുന്‍പിലായിട്ടും താന്‍ തോറ്റത് ദേവി കൃപ കോനാതിരിക്കുണ്ടായത് കൊണ്ടാണെന്ന് സാമൂതിരി മനസ്സിലാക്കി. അത് കൊണ്ട് ദേവിയെ തപസ്സു ചെയ്തു പ്രീതിപ്പെടുത്താന്‍ സാമൂതിരി തീരുമാനിച്ചു. സാമൂതിരിയുടെ തപസ്സില്‍ പ്രീതി പൂണ്ട ദേവി അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു. തന്റെ രാജ്യത്തേക്ക് വരണമെന്ന സാമൂതിരിയുടെ അഭ്യര്‍ത്ഥന പ്രകാരം ദേവി വളയനാട്ടു പ്രതിഷ്ഠിച്ചു.




ക്ഷേത്രോത്സവം മകര മാസത്തെ കാര്‍ത്തിക നാളില്‍ കൊടിയേറുന്നു. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ആറാട്ടോടെ സമാപിക്കുന്നു. ഈ വര്‍ഷം അതായതു 2011 ഇല്‍ ഫെബ്രുവരി 12 നു കൊടിയേറി 19 നു ആറാട്ടോടെ സമാപിച്ചു. ചില ഫോട്ടോകളും ദൃശ്യങ്ങളും താഴെ ചേര്‍ക്കുന്നു.














ഒരു ഗോവിന്ദപുരം/വളയനാട് നിവാസി എന്ന നിലയില്‍ എല്ലാവരെയും ഞാന്‍ ശ്രീ വളയനാട് ക്ഷേത്ര സന്ദര്‍ശനത്തിനു സ്വാഗതം ചെയ്യുന്നു. ക്ഷേത്രം ഗൂഗിള്‍ മാപ് ഇല്‍ മാര്‍ക്ക്‌ ചെയ്തിരിക്കുന്നത് താഴെ ചേര്‍ക്കുന്നു. 



View Untitled in a larger map

My Expeditions

Popular Posts