കോഴിക്കോട് നഗരത്തിലെ അറിയപ്പെടുന്ന ഒരു വസ്ത്രാലയത്തിന്റെ ഉടമയാണ് കൃഷ്ണന്‍ നായര്‍ . വിനീതന്‍ സല്‍സ്വഭാവി. ധാരാളം സുഹൃത്തുക്കള്‍ . നഗരത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് ഉള്ള കടയില്‍ തിരക്കൊഴിഞ്ഞ നേരമില്ല. അതെ. ആള് ധനികന്‍ തന്നെ. നഗര പ്രാന്തത്തില്‍ തന്നെ ഉള്ള നായര്‍ തറവാട്ടിലെ ഇളയ സന്തതി. ഭാര്യ ലക്ഷ്മി.
തങ്ങളുടെ മൂത്ത രണ്ടു സന്തതികള്‍ പെണ്ണായത് കൊണ്ട് ഒരു ആണ്‍കുട്ടിക്ക് വേണ്ടി ഒന്ന് കൂടി ശ്രമിച്ചാലെന്താ എന്ന് കൃഷ്ണനും ലക്ഷ്മിയും ആലോചിച്ചിരുന്നു. ഒരു ആണ്‍ സന്തതി വേണമെന്ന് അത്രക്കും കൊതി ആയിരുന്നു രണ്ടു പേര്‍ക്കും. അതിനു ശ്രമിക്കുകേം ചെയ്തു. പക്ഷെ വീണ്ടും അവര്‍ക്ക് ഒരു പെണ്‍കുട്ടിയാണ് ഉണ്ടായത്. ആണ്‍കുട്ടി എന്ന സ്വപ്നം മനസ്സിലിട്ടു താലോലിച്ചിരുന്ന ലക്ഷ്മി ഇതോടെ ആ സ്വപ്നം വേണ്ടെന്നു വച്ചു. ലക്ഷ്മിയെ വളരെ അധികം സ്നേഹിച്ചിരുന്ന കൃഷ്ണന്‍ അവളുടെ ആ തീരുമാനത്തോട് യോജിച്ചു.
വര്‍ഷങ്ങള്‍ പലതു കടന്നു പോയി. അങ്ങിനെ ഇരിക്കെയാണ് ലക്ഷ്മി വീണ്ടും ഗര്‍ഭിണി ആയത്. ആ സമയത്ത് ആദ്യത്തെ കുട്ടിക്ക് പതിനൊന്നും രണ്ടാമത്തെ കുട്ടിക്ക് എട്ടും മൂന്നാമത്തെ കുട്ടിക്ക് അഞ്ചും വയസ്സായിരുന്നു. ഈ ഗര്‍ഭത്തിനു പിന്നില്‍ ഒരു കഥയുണ്ട്. തനിക്ക് ഒരു ആണ്‍കുട്ടി വേണമെന്ന ആഗ്രഹം കൂട്ടുകാര്‍ക്കിടയില്‍ കൃഷ്ണന്‍ പങ്കു വെച്ചിരുന്നു. അങ്ങിനെ ഒരു ഒത്തുകൂടലില്‍ ഒരാണ്‍കുട്ടി ജനിക്കാത്തതില്‍ വളരെയേറെ ദുഃഖം പ്രകടിപ്പിച്ച കൃഷ്ണനോട് ഒന്ന് കൂടി ശ്രമിക്കാനായി സുഹൃത്തുക്കള്‍ ഉപദേശിച്ചു. ആണ്‍കുട്ടി ജനിക്കാനായി പല മരുന്നുകളും അവര്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ ചില ആയുര്‍വേദ മരുന്നുകളും വിദേശ മരുന്നുകളുമൊക്കെ പെടും. അവരുടെ സംസാരത്തില്‍ നിന്ന് പ്രതീക്ഷ ഉള്‍കൊണ്ട കൃഷ്ണന്‍ ഈ വക സാധനങ്ങളെല്ലാം പരീക്ഷിച്ചു. മനസില്ലാ മനസ്സോടെ ആണെങ്കിലും ഭര്‍ത്താവിന്റെ ആഗ്രഹത്തിന് ലക്ഷ്മിയും സമ്മതം മൂളി. ഈ വാര്‍ത്ത പക്ഷെ സുഹൃത്തുക്കളില്‍ ഒതുങ്ങി നിന്നില്ല. മൂന്നു തവണ പരാജയപ്പെട്ട കൃഷ്ണന്‍ മുപ്പത്തിയെട്ടാം വയസ്സില്‍ വീണ്ടും ഒരു ആണ്‍കുഞ്ഞിനു ശ്രമിക്കുന്നെന്ന് വീട്ടിലും നാട്ടിലും പാട്ടായി.
ആണ്‍കുഞ്ഞുണ്ടായില്ലെങ്കില്‍ മാനം പോകുമെന്ന് മനസ്സിലാക്കിയ കൃഷ്ണന്‍ നായര്‍ പ്രസവം രഹസ്യമായൊരിടത്ത് നടത്താന്‍ തീരുമാനിച്ചു. ലക്ഷ്മിയെ മൈസൂര്‍ ഉള്ള ഒരു ആശുപത്രിയില്‍ പ്രസവത്തിനായി കൊണ്ടുപോയി. പക്ഷെ കൃഷ്ണന്‍ നായരുടെ ആ പ്രവര്‍ത്തിയും ഫലം കണ്ടില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആ പേറിന്റെ ദിനത്തില്‍ നാട്ടില്‍ എങ്ങും വാര്‍ത്ത പറന്നു.
"അതെ. കൃഷ്ണന്‍ നായര്‍ക്ക് വീണ്ടും പെണ്‍കുഞ്ഞ്. "
ആണ്‍കുഞ്ഞുണ്ടായില്ലെങ്കില്‍ മാനം പോകുമെന്ന് മനസ്സിലാക്കിയ കൃഷ്ണന്‍ നായര്‍ പ്രസവം രഹസ്യമായൊരിടത്ത് നടത്താന്‍ തീരുമാനിച്ചു. ലക്ഷ്മിയെ മൈസൂര്‍ ഉള്ള ഒരു ആശുപത്രിയില്‍ പ്രസവത്തിനായി കൊണ്ടുപോയി. പക്ഷെ കൃഷ്ണന്‍ നായരുടെ ആ പ്രവര്‍ത്തിയും ഫലം കണ്ടില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആ പേറിന്റെ ദിനത്തില്‍ നാട്ടില്‍ എങ്ങും വാര്‍ത്ത പറന്നു.
"അതെ. കൃഷ്ണന്‍ നായര്‍ക്ക് വീണ്ടും പെണ്‍കുഞ്ഞ്. "
No comments:
Post a Comment