നേരം വൈകി. എട്ടു മണിക്കാണ് ട്യൂഷന്‍ തുടങ്ങുന്നത്. ഇപ്പൊ തന്നെ 8:05 കഴിഞ്ഞു. ഞാന്‍ സൈക്കിളിന്റെ വേഗം കൂട്ടി. പത്താം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് ഇത്തിരി ഉത്തരവാദിത്തം ഒക്കെ വേണ്ടേ. കുരിയാല്‍ ഇടയിലേക്ക് പ്രവേശിച്ച് കഴിഞ്ഞപ്പോള്‍ ഒരു കാര്‍ പെട്ടെന്ന് എന്നെ ഓവര്‍ടേക്ക് ചെയ്തു. പ്രിയങ്കയുടെ കാര്‍ ആണ്. ചുകന്ന മാരുതി 800. പ്രിയങ്കയെ പറ്റി പറയുകയാണെങ്കില്‍ ആയിരങ്ങളുടെ സ്വപ്ന സുന്ദരി, ഞങ്ങളുടെ ട്യൂഷന്‍ ബാച്ചിലെ സൌന്ദര്യ റാണി എന്നൊക്കെ പറയാം. എന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ധൈര്യം കാണിച്ച ആ കാറിനെ അങ്ങിനെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായില്ല. ചെറിയ വഴിയിലൂടെ അതികം വേഗമില്ലാതെ പോകുന്ന കാറിന്റെ അടുത്ത് വരെ എത്താന്‍ എന്റെ സൈക്കിളിനായി. പക്ഷെ ഓവര്‍ടേക്ക് ചെയ്യാന്‍ സാധിച്ചില്ല. അപ്പോളേക്കും രാജു സാറിന്റെ വീടിനു മുന്‍പില്‍ കാര്‍ എത്തിയിരുന്നു. കുരിയാല്‍ ഇടയില്‍ നിന്ന് രാജു സാറിന്റെ വീട്ടിലേക്കു പ്രവേശിക്കുന്ന വഴിയിലേക്ക് ഞാന്‍ ആദ്യം കയറി. തിരിഞ്ഞു നോക്കിയപ്പോള്‍ പ്രിയങ്ക കാറില്‍ നിന്നിറങ്ങുകയായിരുന്നു. അവളുടെ നേരെ ഒരു പുഞ്ചിരി എറിഞ്ഞ് ഞാന്‍ മുന്‍പോട്ടു നീങ്ങി. വഴിയരികില്‍ ഉള്ള തിണ്ണയില്‍ ഗീത ചേച്ചി ഇരിപ്പുണ്ട്. ഗീത ചേച്ചി എന്നെ ഒന്ന് നോക്കി. പിന്നെ അവരുടെ ചെഷ്ടകളിലേക്ക് തിരിഞ്ഞു.
ഈ ചേഷ്ട എന്നൊക്കെ പറയുമ്പോള്‍ ഗീത ചേച്ചി എന്താണ് അവിടെ ചെയ്യുന്നതെന്ന ചോദ്യം സ്വാഭാവികമായും നിങ്ങള്‍ക്ക് ഉണ്ടാവാം. ഗീത ചേച്ചി മനസ്സിന്റെ സമനില തെറ്റിയ ഒരു സ്ത്രീ ആണ്. സമനില തെറ്റാനുള്ള കാരണങ്ങളായി പല കഥകളും അവിടെ പറഞ്ഞു കേട്ടിട്ടുണ്ട്. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അറിയില്ല. ആരും നോക്കാനില്ലാത്ത അവര്‍ അവിടെ അടഞ്ഞു കിടക്കുന്ന പീടികയുടെ തിണ്ണയിലാണ് കഴിച്ചു കൂട്ടിയിരുന്നത്. അവരുടെ അവസ്ഥയില്‍ പാവം തോന്നി അവിടെ ഉള്ളവരാണ് അവര്‍ക്ക് ഭക്ഷണവും മറ്റും കൊടുത്തു കൊണ്ടിരുന്നത്. ചിലപ്പോള്‍ ചില ശബ്ദങ്ങള്‍ ഉണ്ടാക്കും, ചിലപ്പോള്‍ ചിരിക്കും, ചിലപ്പോള്‍ അലറി കരയും, ചിലപ്പോള്‍ അവരുടെ സ്വന്തമായ ലോകത്ത് എന്തൊക്കെയോ ചേഷ്ടകള്‍ കാണിച്ചിരിക്കും. അല്ലാതെ അവരെ കൊണ്ട് ഒരു പ്രശ്നവും അവിടെ ഉള്ളവര്‍ക്ക് ഉണ്ടായിരുന്നില്ല.
ട്യൂഷന്‍ കഴിഞ്ഞു നേരെ സ്കൂളില്‍ പോകേണ്ടതാണ്. അത് കൊണ്ട് തന്നെ ഞങ്ങള്‍ എല്ലാരും യൂണിഫോം ഇട്ടു കൊണ്ടാണ് വരാറ്. പ്രിയങ്കയുടെ സ്കൂള്‍ യൂണിഫോം ഊട്ടിയിലെ ഒക്കെ കോണ്‍വെന്റ് സ്കൂളിലേതു പോലെയാണ്. സ്കര്‍ട്ട്, ഷര്‍ട്ട്, ടൈ, ഷര്‍ട്ടിനോട് പറ്റി നില്‍ക്കുന്ന ഒരു ഓവര്‍കോട്ട്. അന്നാണെങ്കില്‍ പ്രിയങ്ക ഇട്ടു വന്നത് അവളുടെ ഒരു പഴയ യൂണിഫോം ആണെന്ന് തോന്നുന്നു. പ്രായത്തില്‍ കവിഞ്ഞ ശരീര വളര്‍ച്ച ഉണ്ടായിരുന്നു പ്രിയങ്കക്ക്. ഒരു 20-22 വയസ്സുള്ള യുവതിയുടെ ശരീര പുഷ്ടി. അത് കൊണ്ട് തന്നെ ആ പഴയ യൂണിഫോം അവള്‍ക്ക് വളരെ ചെറുത് പോലെ തോന്നി. ഇറക്കം കുറഞ്ഞ സ്കര്‍ട്ടും ഇറുകിയ മാറിടവും.
"നായിന്റെ മോളെ"
പുറകില്‍ നിന്നൊരലര്‍ച്ച കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി.
"!@%#&^&*() മോളെ". അടുത്തത് വേശ്യ എന്നര്‍ത്ഥമുള്ള നല്ല നാടന്‍ തെറി.
ഗീത ചേച്ചി പ്രിയങ്കയുടെ മുന്‍പില്‍ വന്നു അലറുകയാണ്. മുന്‍പില്‍ പെടിച്ചിരണ്ടു സതംഭിച്ചു നില്ക്കുന്ന പ്രിയങ്ക.
ഗീത ചേച്ചി അവളോട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു. കൃത്യമായ വിവരണം തരാന്‍ എനിക്കാഗ്രഹമില്ല. ചുരുക്കം ഇങ്ങനെ.
"ആണുങ്ങളെ മയക്കാന്‍ വേണ്ടി ഓരോന്ന് കാണിച്ചിറങ്ങിക്കോളും"
പ്രിയങ്ക വിതുമ്പി. പൊട്ടിക്കരഞ്ഞു. ഞാന്‍ ഓടിച്ചെന്ന് പ്രിയങ്കയുടെയും ഗീത ചേച്ചിയുടെയും ഇടയില്‍ നിന്ന് അവരെ പിരിച്ചു. പ്രിങ്കയോട് ഉള്ളിലോട്ട് നടക്കാന്‍ പറഞ്ഞു. അവള്‍ കരഞ്ഞു കൊണ്ട് ഉള്ളിലോട്ട് ഓടിപ്പോയി. ട്യൂഷന്‍ തുടങ്ങിയിരുന്നത് കൊണ്ടും കടകള്‍ ഒന്നും തുറന്നിരുന്നില്ല എന്നത് കൊണ്ടും ഈ സംഭവങ്ങള്‍ക്കെല്ലാം ഞാന്‍ മാത്രമായിരുന്നു സാക്ഷി. ഉള്ളില്‍ ചെന്നപ്പോള്‍ പ്രിയങ്ക അവിടെ ഇരുന്നു പോട്ടിക്കരയുകയാണ്.
"ഇതൊന്നും കാര്യമാക്കണ്ട" - ഞാന്‍ പറഞ്ഞു. "വാ ക്ളാസ്സ് തുടങ്ങി. കയറാം. വെറുതെ ഓരോന്ന് ആലോചിച്ചിരുന്ന് മുഷിയണ്ട". ഇത്രയും പറഞ്ഞ് ഞാന്‍ ക്ളാസ്സില്‍ കയറി.
രാജു സാറിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാം. ഞാന്‍ വാതിലിനടുത്തെത്തി ഉള്ളിലോട്ട് നോക്കി. ഒരു സീറ്റ് സാറിന്റെ തൊട്ടടുത്തും ഒരെണ്ണം നടുവിലേക്കായും ഒരെണ്ണം പെണ്‍കുട്ടികളുടെ അടുത്തും ഉണ്ടായിരുന്നു. സര്‍ എനിക്ക് ക്ളാസ്സില്‍ ഒരു ഫൈവ് സ്റ്റാര്‍ പദവി ചാര്‍ത്തി തന്നിട്ടുണ്ട്. എന്തിനാണാവോ. ഞാന്‍ നടുവിലുള്ള സീറ്റില്‍ ഇരിക്കാനായി പോയപ്പോള്‍ രാജു സാറിന്റെ ശബ്ദം.
"Oh Rajeev, my dear boy. Why you are going there? Come this side. This seat i kept especially for you."
ഏതു സീറ്റ്. പുള്ളിയുടെ തൊട്ടടുത്തുള്ള സീറ്റ്. ഹെന്റമ്മോ.
"Or you want to sit near the girls? I will let only you to do that. Near whom you want to sit? Karthika, Dhanya, Ramya....."
ഇനിയും നിന്നാല്‍ പുള്ളി മാനം കളയും എന്നുള്ളത് കൊണ്ട് ഞാന്‍ വേഗം പുള്ളിയുടെ അടുത്തുള്ള സീറ്റില്‍ ചെന്നിരുന്നു. കുറച്ചു കൂടി പഞ്ചാര വാക്കുകള്‍ പുള്ളി വാരിയെറിഞ്ഞു. ക്ളാസ്സ് മുഴുവന്‍ അത് കേട്ട് സന്തോഷിച്ച് ചിരിച്ചു. ദൈവമേ.
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു പ്രിയങ്ക വന്നു കയറി. മുഖമൊക്കെ കഴുകിയിട്ടുണ്ട്. ചെന്ന് പുറകില്‍ പെണ്‍കുട്ടികളുടെ അടുത്തിരുന്നു. പക്ഷെ പിന്നെയും അവളുടെ ചെറിയ തേങ്ങല്‍ ഞാന്‍ കേട്ടു കൊണ്ടേയിരുന്നു. ക്ളാസ്സ് കഴിയുന്നത് വരെ. പാവം. പിന്നെ ഒരിക്കലും അവള്‍ ആ ചെറിയ കുട്ടിക്കുപ്പായം ഇട്ടു വന്നിട്ടില്ല. വസ്ത്രധാരണ രീതിയെ കുറിച്ച് അവളില്‍ തന്നെ ഒരു ബോധം ഉണര്‍ത്താന്‍ ആ സംഭാവത്തിനായി എന്ന് വേണമെങ്കില്‍ പറയാം.

Web Design Training Coimbatore
ReplyDelete