സിക്കിം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഞങ്ങളുടെ വിനോദയാത്രാ ലക്‌ഷ്യം. ഹിമാലയവും മഞ്ഞും തണുപ്പും കാഴ്ചകളും ആഘോഷിക്കാന്‍ കല്‍കട്ടയില്‍ നിന്നു രാവിലെ ഞങ്ങള്‍ ഗാങ്ങ്ടോക് എത്തി. ഉച്ചക്ക് തന്നെ പുറപ്പെട്ട് Yungthang Valley യുടെ അടുത്തുള്ള ഞങ്ങളുടെ താമസസ്ഥലത്തേക്ക് പോകാനായിരുന്നു പ്ളാന്‍ . രാത്രി അവിടെ തങ്ങി രാവിലെ മഞ്ഞു മലകളും Valley യും മറ്റു സ്ഥലങ്ങളും പോകാമെന്ന് ഞങ്ങള്‍ വിചാരിച്ചു.
ഉച്ചക്ക് മുന്നേ ഗാങ്ങ്ടോകില്‍ കഴിയാവുന്ന സ്ഥലങ്ങള്‍ എല്ലാം കറങ്ങാന്‍ തീരുമാനിച്ച് ഞങ്ങള്‍ ഇറങ്ങി. ആദ്യം തന്നെ നല്ല ഒരു ഹോട്ടല്‍ നോക്കി കയറുകയാണ് ചെയ്തത്. സിക്കിമ്മിലെ വിഭവങ്ങള്‍ ആസ്വദിക്കാന്‍ . ചിക്കന്‍ മോമോയും വെജ് മോമോയും സൂപ്പര്‍ ആയിരുന്നു. ശേഷം കറങ്ങാനും ഷോപ്പിങ്ങിനും ആയി ഞങ്ങള്‍ പ്രസിദ്ധമായ എം.ജി.റോഡില്‍ എത്തിച്ചേര്‍ന്നു.
എം.ജി.റോഡ്(ഗാന്ധി മാര്‍ഗ്) ഞങ്ങള്‍ ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ലാത്ത സ്ഥലമാണ്. ഷോപ്പിങ്ങിന് പ്രസിദ്ധമായ അവിടെ ഞങ്ങള്‍ എല്ലാ കടയിലും കയറി സ്വന്തക്കാര്‍ക്കായി എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയായിരുന്നു. കൂടെ അവിടെയും ഇവിടെയും ഒക്കെ നിന്നു ഫോട്ടോ എടുപ്പും. അങ്ങിനെ ഒരു ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ കാണിച്ച ആങ്ങ്യം രണ്ടു പേര്‍ക്ക് മാത്രം ഇഷ്ടപ്പെട്ടില്ല. കോളേജ് പിള്ളേര്‍ ആയ ബൈച്ചുങ്ങിനും ടെലാനിനും. തങ്ങളുടെ നാട്ടില്‍ ആ ആങ്ങ്യത്തിനു മോശം അര്‍ത്ഥമാണ് ഉള്ളതെന്ന അവരുടെ അഭിപ്രായത്തിന്മേല്‍ അവരോടു മാപ്പ് പറഞ്ഞു ഞങ്ങള്‍ പോകാന്‍ ആഞ്ഞു. അവര്‍ ഞങ്ങളെ തടഞ്ഞു. അവരുടെ നാട്ടില്‍ മാപ്പപെക്ഷിക്കുന്നത് ചുമ്മാ നാവു കൊണ്ട് പറഞ്ഞല്ല പ്രത്യുത ബിയര്‍ വാങ്ങി കൊടുത്താണത്രെ. എന്നാല്‍ അങ്ങിനെ മാപ്പപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു കൊണ്ട് അവരെ കവച്ച് ഞങ്ങള്‍ മുന്‍പോട്ടു നടന്നു.
ഞാനും AC യും വീണ്ടും ഷോപ്പിങ്ങിനായി കടകള്‍ കയറി ഇറങ്ങി തുടങ്ങി. അപ്പോഴാണ് LK യുടെ നിലവിളി കേള്‍ക്കുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ LK താഴെ കിടക്കുന്നു. ടെലാനിന്‍ അവന്റെ മേലെയും. ബൈച്ചുങ് ദൂരെ നിന്നും ഓടി PH ന്റെ നേരെ വരുന്നു. ചാടി അവന്റെ പുറത്തൊരു ചവിട്ട്. അതാ കിടക്കുന്നു PH ഉം താഴെ. എരുന്തു പിള്ളേര്‍ ആണെങ്കിലും പറന്നടി ആണ്. ഇവരെ രക്ഷിക്കാന്‍ ചെന്ന PC കും കിട്ടി കണക്കിന്. ഞങ്ങള്‍ അങ്ങോട്ട് ഓടി എത്തുമ്പോളേക്കും ഇവരെ തള്ളി മാറ്റി LK യും PH ഉം PC യും ഒരു മരുന്ന് കടയില്‍ അഭയം പ്രാപിച്ചു. എന്നിട്ടും അവര്‍ വിടാന്‍ ഭാവമില്ല. പുറകെ ചെന്ന് മരുന്ന് കടയില്‍ കയറാന്‍ ശ്രമിച്ച അവരെ രണ്ടു പേരെയും മഫ്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ പിടിച്ചു.
ഞങ്ങളെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. ഒരു SI യും മൂന്നു constables ഉം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. constables ഇല്‍ രണ്ടു പേര്‍ വനിതകള്‍ . വനിതകള്‍ എന്ന് പറഞ്ഞാല്‍ എന്റെ പൊന്നേ രണ്ടു സുന്ദരി കുട്ടികള്‍ . ഒരു 27-28 പ്രായം വരും. കല്യാണം കഴിഞ്ഞതാണോ എന്നറിയില്ല. ഞങ്ങള്‍ പരാതി എഴുതിക്കൊണ്ടിരുന്നപ്പോള്‍ മഫ്ടിയില്‍ ഉള്ള പോലീസുകാര്‍ തന്നെ ബൈച്ചുങ്ങിനെയും ടെലാനിനെയും വൈദ്യ പരിശോധനക്ക് കൊണ്ട് പോയി. അവര്‍ നേരത്തേ മദ്യപിചിട്ടുണ്ടായിരുന്നു. ആ ഒരു പ്രധാന കാരണവും, PC യുടെ ചുണ്ടുകളിലെ മുറിവും, PH ന്റെ കണ്ണിനു താഴെ ഉള്ള ചതവും, LK യുടെ കയ്യിലെ വേദനയും കേസ് തികച്ചും ഞങ്ങള്‍ക്ക് അനുകൂലമായി തീര്‍ത്തു. ടൂറിസ്റുകളെ ആക്രമിച്ചു എന്നായിരുന്നു കേസ്. വനിതാ പോലീസുകാര്‍ക്ക് എന്തുണ്ടായി എന്ന് ഉത്സാഹത്തോടെ വിവരിച്ചു കൊടുക്കുമ്പോള്‍ LK യുടെ കയ്യിലെ വേദന എവിടെ പോയെന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ബൈച്ചുങ്ങിനെയും ടെലാനിനെയും തിരികെ കൊണ്ട് വന്നതിനു ശേഷം ഞങ്ങളെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി.
തിരിച്ച് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ടത് ദയനീയ ചിത്രമാണ്. വനിതാ പോലീസുകാര്‍ ശരിക്കും ആഘോഷിക്കുകയാണ്. ബൈച്ചുങ്ങിനെയും ടെലാനിനെയും imaginary chair ഇല്‍ കൈ നീട്ടി ഇരുത്തിയിരിക്കുന്നു. ഒരു പോലീസുകാരി അവരുടെ മുന്‍പിലും മറ്റെയാള്‍ പുറകിലും ഇരിക്കുന്നു. മുന്‍പിലിരിക്കുന്ന പോലീസുകാരി നീട്ടി പിടിച്ചിരിക്കുന്ന കയ്യിലെ കൊട്ടിനിട്ട് സ്കെയില്‍ കൊണ്ട് അടിക്കുന്നു. വേദന കൊണ്ട് കൈ വലിച്ചാലോ ഇരിപ്പോന്നു മാറിയാലോ പുറകില്‍ ഇരിക്കുന്നയാള്‍ ലാത്തി കൊണ്ട് പുറത്തടിക്കുന്നു. ഞങ്ങള്‍ക്ക് സഹതാപം തോന്നിയെങ്കിലും ഒന്നും പറയാന്‍ പോയില്ല. അടി കൊള്ളുമ്പോള്‍ ഇങ്ങനെ കൊള്ളണം എന്നായിരുന്നു LK യുടെ അഭിപ്രായം. സിക്കിം ഇന്ത്യയിലെ തന്നെ ഏറ്റവും കുറ്റകൃത്യം കുറഞ്ഞ സംസ്ഥാനം ആയതു ഇങ്ങനെയാണോ? ഇവിടുത്തെ സുന്ദരി കുട്ടികളായ വനിതാ പോലീസുകാര്‍ മുഴുവന്‍ ഇത്ര ഭീകരികള്‍ ആണോ?
നന്നേ ക്ഷീണിച്ചിരുന്നു. ഇനി Yungthang Valley ക്ക് അടുത്തുള്ള ഹോട്ടലിലെക്കുള്ള യാത്ര വയ്യ. അതുകൊണ്ട് സ്റ്റേഷനില്‍ നിന്നിറങ്ങി ഞങ്ങള്‍ നേരെ ഗാങ്ങ്ടോകില്‍ തന്നെ ഒരു ഹോട്ടലിലേക്ക് പോയി. അടുത്ത ദിവസം രാവിലെ തന്നെ പോയി ആ പിള്ളേരുടെ പേരിലുള്ള കേസ് ഞങ്ങള്‍ പിന്‍വലിച്ചു. അവരുടെ ഭാവി എന്തിനു തുലക്കണം. അതിനു ശേഷം ഞങ്ങടെ യാത്ര തുടര്‍ന്നു. യാത്രക്കുടനീളവും അതിനു ശേഷവും ഞങ്ങള്‍ക്ക് ചിരിക്കാനുള്ള ഒരു അനുഭവമായി ഇത്.
Enthokke vannalum vayil nottathinu oru kuravumilla
ReplyDeleteAthinokkeyalle anonymouse nammal tour nu pokunne
ReplyDelete"Incidents portrayed in my blog are either my story, or the stories i witnessed and some are from my imagination"
ReplyDeleteWhat about this story?
Definitely mine Babu
DeleteRajive,The female police story seems to be fantasy and imagination. I have visited Gangtok last year just before the quack.There are only countable people in sikkim and they are very friendly also.The number of female cops are limited and I couldn't see even one.I do agree that Sikkim woman are enjoying equal status in the society.Especially when we compare with adjacent states.In Darjeeling(WB),we couldn't see even a single woman driver.
ReplyDeleteBabu... We saw female constables in police station. The police in Mafti were male
DeleteOK....dear,I don't want to question ur integrity. I have gone thr' almost all ur powerful postings.You are quite proficient in writing stories as real.As a reader,I often fail to distinguish between reality and imagination.So please don't confuse readers like me.You may mention about it and if possible,post such stories separately.
ReplyDeletePlease continue with ur mighty pen.Best wishes....
Thank You very much Babu. Readers like you and your comments are boosting in lots of confidence in writers like me. Hope I can keep your expectations further in my posts.
DeleteRegarding the separation of reality and imagination, i really dont want to separate out. Both are stories. :-P