സാമൂതിരി സ്വരൂപത്തിന്റെ ഉപാസനാ ദേവിയാണ് വളയനാട് ഭഗവതി. ഐതിഹ്യം ഇങ്ങനെയാണ്. ബദ്ധ ശത്രുക്കള്‍ ആയിരുന്നു സാമൂതിരിയും വള്ളുവകോനാതിരിയും. അവര്‍ തമ്മില്‍ ഉള്ള യുദ്ധത്തില്‍ ഒരിക്കല്‍ സാമൂതിരി തോറ്റു. സൈനിക ബലത്തില്‍ വളരെ മുന്‍പിലായിട്ടും താന്‍ തോറ്റത് ദേവി കൃപ കോനാതിരിക്കുണ്ടായത് കൊണ്ടാണെന്ന് സാമൂതിരി മനസ്സിലാക്കി. അത് കൊണ്ട് ദേവിയെ തപസ്സു ചെയ്തു പ്രീതിപ്പെടുത്താന്‍ സാമൂതിരി തീരുമാനിച്ചു. സാമൂതിരിയുടെ തപസ്സില്‍ പ്രീതി പൂണ്ട ദേവി അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടു. തന്റെ രാജ്യത്തേക്ക് വരണമെന്ന സാമൂതിരിയുടെ അഭ്യര്‍ത്ഥന പ്രകാരം ദേവി വളയനാട്ടു പ്രതിഷ്ഠിച്ചു.
ക്ഷേത്രോത്സവം മകര മാസത്തെ കാര്‍ത്തിക നാളില്‍ കൊടിയേറുന്നു. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ആറാട്ടോടെ സമാപിക്കുന്നു. ഈ വര്‍ഷം അതായതു 2011 ഇല്‍ ഫെബ്രുവരി 12 നു കൊടിയേറി 19 നു ആറാട്ടോടെ സമാപിച്ചു. ചില ഫോട്ടോകളും ദൃശ്യങ്ങളും താഴെ ചേര്‍ക്കുന്നു.
ഒരു ഗോവിന്ദപുരം/വളയനാട് നിവാസി എന്ന നിലയില്‍ എല്ലാവരെയും ഞാന്‍ ശ്രീ വളയനാട് ക്ഷേത്ര സന്ദര്‍ശനത്തിനു സ്വാഗതം ചെയ്യുന്നു. ക്ഷേത്രം ഗൂഗിള്‍ മാപ് ഇല്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത് താഴെ ചേര്‍ക്കുന്നു.
View Untitled in a larger map
2012 ഇല്‍ ഫെബ്രുവരി 1 നു കൊടിയേറി 8 നു ആറാട്ടോടെ സമാപിക്കുന്നു. എല്ലാവര്‍ക്കും സ്വാഗതം.
ReplyDelete