മണലി പെട്രോളിയം കമ്പനിയിൽ കൊടുത്ത ഞങ്ങളുടെ പെട്ടിയിൽ എന്തോ പ്രശ്നം. രാത്രിക്ക് രാത്രി വണ്ടി കേറാൻ ആവശ്യപ്പെട്ടു വിളി വന്നപ്പോൾ ഒന്നും ആലോചിക്കാൻ ഉള്ള സമയം ഉണ്ടായില്ല. ചെന്നൈ സിറ്റിയിൽ നിന്ന് വളരെ ദൂരെ ആണ് മണലി. അതും ഫാക്ടറികൾ മാത്രമായി ഒരു വിജനമായ സ്ഥലം. അതുകൊണ്ടാണ് നഗര മധ്യത്തിൽ തന്നെ ട്രിപ്ലികേൻ അല്ലെങ്കിൽ അണ്ണാശാലൈ താമസിക്കാൻ തീരുമാനിച്ചത് . ട്രെയിനിൽ കയറുന്നതിനു മുൻപ് ഇൻറർനെറ്റിൽ സെർച്ച് ചെയ്ത് ഞാൻ കണ്ടു പിടിച്ചു - മല്ലിക റെസിഡെൻസി. കറുത്ത കണ്ണടക്കാരൻ നിയമസഭയ്ക്ക് വേണ്ടി പണിതതും തലൈവി ആശുപത്രി ആക്കിയതുമായ കെട്ടിടത്തിന്റെ അടുത്തായി വരും ഈ ഹോട്ടൽ.
ചെന്നൈ മെയിലിൽ കയറിയത് മുതൽ ചെന്നൈ എന്റെ യാത്രയെ സ്വാധീനിച്ചു തുടങ്ങിയിരുന്നു. വൈകുന്നേരം കയറിയ ഉടൻ തന്നെ കമ്പാർട്ട്മെന്റിൽ റെയിൽവേ പാൻട്രി സ്റ്റാഫ് ഭക്ഷണത്തിന് വേണ്ടി ഓർഡർ എടുത്തിരുന്നു. 50 രൂപ പറഞ്ഞ ആ ഭക്ഷണത്തിന് ഞാനും ഓർഡർ കൊടുത്തു. രാത്രി ഭക്ഷണം കൊണ്ട് തന്ന ആൾക്ക് അതിന്റെ വില കൊടുത്തിട്ടും അയാൾ പോകാൻ കൂട്ടാക്കാഞ്ഞു നിക്കുകയായിരുന്നു. ചുറ്റും ഇരുന്നവർ 5 രൂപ ഒക്കെ അയാൾക്ക് ടിപ് ആയി കൊടുക്കുന്നു. എന്റെ കയ്യിൽ നിന്നും വാങ്ങി അയാൾ 5 രൂപ.
ചെന്നൈ സെൻട്രലിൽ നിന്ന് ഓട്ടോ പിടിച്ച് പെട്ടെന്ന് തന്നെ ഞാൻ മേലെ പറഞ്ഞ ഹോട്ടലിൽ എത്തി. ഒന്നിറങ്ങി റൂം ഉണ്ടോ എന്ന് തിരക്കി തിരിഞ്ഞു നോക്കുമ്പോളേക്കും ഓട്ടോക്കാരൻ എന്റെ ബാഗ് എടുത്ത് കൊണ്ട് എന്റെ പുറകെ തന്നെ നിക്കുന്നു. പറഞ്ഞ കാശെടുത്തപ്പോളെക്കും പുള്ളി തമിഴിൽ പറഞ്ഞു കഴിഞ്ഞിരുന്നു - "ബാഗ് ഒക്കെ എടുത്തു വച്ചില്ലേ സർ. ഒരു 5 രൂപ കൂടുതൽ വേണം". അയാൾക്കും കൊടുത്തു ടിപ്.
ആ സമയം കൊണ്ട് എനിക്ക് റൂം അനുവദിച്ചിരുന്നു. ഞാൻ അഡ്വാൻസ് കൊടുത്തു തിരിഞ്ഞു നോക്കുമ്പോൾ എന്റെ ബാഗ് കാണാനില്ല. ഓട്ടോക്കാരൻ അവിടെ തന്നെ നിപ്പുണ്ട്. ഞാൻ ബാഗിനെ പറ്റി ചോദിച്ചപ്പോൾ അയാൾ ലിഫ്റ്റിലേക്ക് ചൂണ്ടി കാണിച്ചു. റൂം ബോയ് എന്റെ ബാഗെടുത്ത് ലിഫ്റ്റിൽ എത്തി കഴിഞ്ഞു. ഞാൻ പിറകെ പോയി. ലിഫ്റ്റിൽ കയറുമ്പോൾ ഓട്ടോക്കാരൻ റിസപ്ഷനിൽ നിന്ന് തന്റെ കമ്മീഷൻ വാങ്ങുന്നുണ്ടായിരുന്നു. ഒരാളെ ഹോട്ടലിൽ എത്തിച്ചതിന്റെ കമ്മീഷൻ.
റൂം ബോയ് ബാഗ് റൂമിൽ കൊണ്ട് വച്ചു. കൂടെ ജഗ്ഗിൽ വെള്ളവും കൊണ്ടു വന്നിരുന്നു. എ.സി ഓണ്‍ ആക്കി. ടിവി ഓണ്‍ ചെയ്ത് സണ്‍ മ്യുസികിൽ നല്ല പാണ്ടി പാട്ട് വച്ചു. ബാത്ത്റൂമിൽ പോയി ഹീറ്റർ ഓണ്‍ ചെയ്തു വന്ന് ടവലും സോപും കാണിച്ചു തന്നു. ഞാൻ ബാത്ത്റൂം ഒന്ന് പോയി വൃത്തി ഉണ്ടോ എന്ന് നോക്കി. ഒന്ന് ഫ്രഷ് ആയിക്കളയാം. വാതിലടയ്ക്കാൻ തിരിച്ചു വന്നപ്പോൾ ഉണ്ട് റൂം ബോയ് ഒരു കൈ കൊണ്ട് വാതിൽ പിടിച്ച് മറ്റേ കൈ കൊണ്ട് തല ചൊറിഞ്ഞ് കട്ടിളയും ചാരി നിക്കുന്നു. ഇതു വരെ ഉള്ള എക്സ്പീരിയൻസ് വച്ച് അതിന്റെ അർത്ഥം എനിക്ക് മനസ്സിലായി. അവനും കൊടുത്തു 10 രൂപ.
അടുത്ത ദിവസം രാവിലെ പോകുന്ന വഴിക്ക് പ്രാതൽ കഴിക്കാനായി ഞാൻ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി. സെൽഫ് സർവീസ് ഭാഗത്ത് ഭയങ്കര തിരക്ക്. ഞാൻ സർവീസ് ഏരിയയിൽ കയറി ഇരുന്നു. ഒരു വെയിറ്റർ ഓർഡർ എടുക്കാൻ വന്നു. ഇഡലി വടയും ചായയും ഞാൻ പറഞ്ഞു. അയാൾ നടന്നു പോകുമ്പോൾ ഞാൻ ശ്രദ്ധിച്ചു. അയാൾക്ക് ഞൊണ്ടുണ്ട്. ഒരു കൈക്ക് സ്വാധീനക്കുറവും. പോളിയോ ബാധിച്ചതാവാം. കഴിച്ചു കഴിഞ്ഞ് കൈ കഴുകി വരുമ്പോളേക്കും അയാൾ ബില്ലുമായ് വന്നു. അയാൾക്ക് ഒരു 5 രൂപ ടിപ് കൊടുക്കാം എന്ന് ഞാൻ മനസ്സിലോർത്തു. ഞാൻ കാശ് വെക്കുന്നത് കണ്ടു കൊണ്ട് അയാൾ എന്റെ അടുത്തു വന്നു. പോളിയോ ബാധിച്ച കൈ കുറുകെ വച്ച് എന്റെ വഴി തടഞ്ഞുകൊണ്ട് അയാൾ പറഞ്ഞു - "5 രൂപയെല്ലാം പിച്ചക്കാർ കൂടെ എടുക്കറത് കെടയാത്. 10 രൂപ വെയ്ന്ഗെ".
നിർത്തി. ഇനി ഞാൻ ഈ നഗരത്തിലേക്കില്ല.