"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Tuesday, October 20, 2015

ഒരു ഗോവൻ ജല്പനം

Disclaimer - The following post contains descriptions related to sex and might be inappropriate for certain audiences

ഇക്കഴിഞ്ഞ വർഷമാണ്‌ അവന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോളോ, ഒരു കുഞ്ഞിന്റെ അച്ഛനാണ് അവൻ. ഒരു കുഞ്ഞ് വന്നതോടെ അവന്റെ ഉത്തരവാദിത്തങ്ങൾ വർധിച്ചു. ഇപ്പോഴത്തെ  ജോലിയിൽ കിട്ടുന്ന ശമ്പളം മതിയാവാതെ വന്നു. ഉയർന്ന ശമ്പളത്തിനായി അവൻ വേറെ ജോലി നോക്കി തുടങ്ങി. അങ്ങിനെയിരിക്കെ ആണ് അങ്ങ് ഗോവയിൽ നിന്ന് അവന് ഒരു വിളി വന്നത്. വലിയ കമ്പനി ആണ്. നേർ അഭിമുഖത്തിനായി എത്താൻ വിമാനമാർഗം ടിക്കറ്റ്‌ ഒക്കെ എടുത്തു കൊടുത്തിരിക്കുന്നു. അവിടെ താമസിക്കാൻ  ഹോട്ടലും എടുത്ത്  കൊടുത്തിട്ടുണ്ട്‌. മാത്രമല്ല വഴി നീളെ ഉള്ള ചെലവുകൾ എല്ലാം കമ്പനി മടക്കി നൽകും. എന്താ ല്ലേ. സായിപ്പിന്റെ കമ്പനി ആണ്. അങ്ങിനെയൊക്കെ ഉണ്ടാവും.

ഗോവയിലേക്ക് വിമാനം കയറാൻ ഏകദേശം ഉച്ചയോടടുപ്പിച്ച് അവൻ കൊച്ചി എയർപോർട്ടിൽ എത്തി. അതും ടാക്സിയിൽ. കാശ് ആരാൻറെയാവുമ്പോൾ അഹങ്കാരത്തിന് എന്തിനാ കുറവ്. വിമാനം കയറാൻ അതികം ആളെ കാണുന്നില്ല. ഗോവയിൽ ഈ ഇടെ ആരും പോകാറില്ലേ? ആകെ കുറച്ച് സായിപ്പന്മാരും മദാമ്മമാരും കൊച്ചി കണ്ട് കഴിഞ്ഞ് ഗോവയ്ക്ക് പോണുണ്ട്. പിന്നെ കുറെ പുതു മോടികളും. ഹണിമൂണിനായിരിക്കും. വേറെ പറയാൻ മാത്രം ആളില്ല. കയറിയ ശേഷമാണ് അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. ഇത് അവൻ ഇതിന് മുൻപ് പോയിട്ടുള്ള 180 ആളെ കൊള്ളുന്ന വല്യ വിമാനമല്ല. ആകെ 80 പേർക്കോ മറ്റോ കയറാൻ സാധിക്കുന്ന ചെറിയ വിമാനം ആണ്. വിമാനത്തിലാണെങ്കിൽ സീറ്റുകൾ ഒഴിവുണ്ട് താനും.

വൈകീട്ട് ഗോവ എയർപോർട്ടിൽ എത്തി. ടാക്സി വിളിക്കാൻ ക്യൂ നിൽക്കുമ്പോൾ ആണ് ആരോ അവന്റെ ഹോട്ടലിലേക്ക് തന്നെ ടാക്സി പറയുന്നത് അവൻ കേട്ടത്. അവൻ വന്ന വിമാനത്തിൽ തന്നെ ഉണ്ടായിരുന്ന ഒരു സായിപ്പും മദാമ്മയും ആയിരുന്നു അത്. ടാക്സി പിടിച്ച് ഹോട്ടലിൽ എത്തി. സായിപ്പും മദാമ്മയും അവന് മുൻപേ എത്തി ലോബിയിൽ ഇരിക്കുന്നു. അവരുടെ മുറിയുടെ  തൊട്ടപ്പുറത്താണ് അവന് മുറി കിട്ടിയത്. ഒരു റൂം ബോയ്‌ അവരെ ഒരുമിച്ച് റൂമുകളിലേക്ക് കൊണ്ടുപോയി. റൂം കണ്ടപ്പോൾ അവന് കമ്പനിയെ പറ്റിയുള്ള മതിപ്പെല്ലാം പോയി. ഒരു കുടുസ് മുറി. പക്ഷെ പരിഷ്കാരം ഉണ്ട്. മുറിയിൽ ഒരു ഡബിൾ ബെഡ് ഉണ്ട്. അതിന്റെ വീതി കഴിച്ചാൽ പിന്നെ അവന് നിൽക്കാൻ ഉള്ള ഇടമേ റൂമിന്റെ വീതിയിൽ ഉള്ളു. റൂമിന്റെ നീളത്തിലാണെങ്കിൽ ബെഡിന്റെ നീളം കഴിച്ചാൽ ഉള്ള സ്ഥലത്ത് ഒരു കസേര ഇട്ടിട്ടുണ്ട്. ചുവരിനോട് ഉറപ്പിച്ചൊരു മേശയും അതിനു മേലെ ഒരു ടിവിയും ഉണ്ട്. അതിന്റെ വശത്തൂടെ ആണ് കുളിമുറിയിലേക്കുള്ള വാതിൽ. മുറിയെക്കാളും കുടുസ്സാണ് കുളിമുറി. ഒന്ന് കുനിഞ്ഞാൽ ചന്തി ചുവരിനിടിക്കും. മുറികളുടെ ശബ്ദക്രമീകരണം ആണ് അടുത്ത പ്രശ്നം. കുറ്റമറ്റതൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അടുത്ത മുറികളിലെ ടിവിയുടെയും മറ്റും ശബ്ദം ഇത്ര ഉയർന്ന് കേൾക്കുന്നത് അലോസരം തന്നെയാണ്.

അടുത്ത ദിവസം രാവിലെ 9 മണിക്ക് ആണ് അഭിമുഖത്തിനുള്ള നേരം നിശ്ചയിച്ചിരിക്കുന്നത്. അവൻ നേരത്തെ കിടക്കാൻ തീരുമാനിച്ചു. പുറത്ത് പോയി അത്താഴം കഴിച്ച് തിരിച്ചെത്തി. ഭാര്യയെ ഫോണിൽ വിളിച്ച് കുറച്ച് നേരം കത്തി വച്ചു. അത് കഴിഞ്ഞ് കിടന്നുറങ്ങി. അഭിനിവേശത്തോട് കൂടിയ ആക്രോശങ്ങൾ കേട്ടാണ് അവൻ ഞെട്ടി എഴുന്നേറ്റത്. നേരം ഇപ്പഴും പുലർന്നിട്ടില്ല. ഏകദേശം പാതിരാ ആയിക്കാണും. ശബ്ദങ്ങൾ സായിപ്പിന്റെയും മദാമ്മയുടെയും മുറിയിൽ നിന്നാണ്. അവിടെ അവർ രതിനിർവേദം കളിക്കുവാ. സ്വരാക്ഷരമാല മാറി മാറി കേൾക്കാം. ഇടയ്ക്ക് മദാമ്മ ദൈവത്തെ വിളിക്കുന്നുമുണ്ട്. ഇംഗ്ലീഷിൽ.

അവന് ഒരു കുഞ്ഞുണ്ടായെന്നു പറഞ്ഞല്ലോ. കഴിഞ്ഞ മാസമാണ് അവന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകിയത്. അതിന്റെ അർത്ഥം കുറേ മാസങ്ങളായി അവൻ ലൈംഗിക ബന്ധത്തിന്റെ സുഖമെന്തെന്ന് അറിഞ്ഞിട്ടില്ല. മാത്രമല്ല അവന്റെ വിവാഹ വാർഷികത്തിന്റെ അന്ന് അവന്റെ കുഞ്ഞിന് രണ്ട് മാസം പ്രായമാവുകയും ചെയ്യും. അതിൽ നിന്നും മറ്റൊന്നുകൂടി മനസ്സിലാക്കേണ്ടത് വിവാഹശേഷം അവരുടെ ലൈംഗിക ജീവിതം വളരെ കുറച്ച് കാലം മാത്രമേ നീണ്ട് നിന്നുള്ളൂ എന്നാണ്. അതിനുള്ളിൽ തന്നെ അവൾ ഗർഭിണിയായി. മാസങ്ങളായി ഒന്നും നടക്കാതെ ആകെ മൊത്തം നിയന്ത്രണം വിട്ടിരിക്കുമ്പോളാണ് സായിപ്പിന്റെ ഈ അക്രമം. നിയന്ത്രിക്കാൻ വയ്യാതായതോടെ അവൻ തലയണ കൊണ്ട് ചെവി മൂടി കിടന്നു. ഒരു 4-5 മിനുട്ടിൽ അവരുടെ യുദ്ധം കെട്ടടങ്ങി. കൂടെ അവന്റെ ഉറക്കവും. പിന്നെപ്പോഴാണ് ഉറക്കം കിട്ടിയതെന്ന് അവന് ഓർമയില്ല.

രാവിലെ കഷ്ടപ്പെട്ട് സമയത്തിന് എഴുന്നേറ്റ് കുളിച്ച് റെഡി ആയി. താഴെ ലോബിയിൽ എത്തിയപ്പോൾ സായിപ്പും മദാമ്മയും ഉണ്ട് അവിടെ ചിരിച്ച് കളിച്ച് ഇരിക്കുന്നു. ഇരിപ്പ് കണ്ടാൽ തലേന്ന് ഒന്നും തന്നെ സംഭവിച്ചതായി തോന്നില്ല. 'തന്റെ ഉറക്കോം കളഞ്ഞ് ചിരിച്ചോണ്ടിരിക്കുന്നു' - അവൻ അടക്കി പറഞ്ഞു. അവൻ ഇറങ്ങി. കമ്പനിയിൽ നിന്ന് ആവശ്യപ്പെട്ട പോലെ രാവിലെ 9 മണിക്ക് തന്നെ എത്താനായി ഒരു ഓട്ടോ വിളിച്ചു. റിസപ്ഷനിസ്റ്റ് അവനെ ഒരു മുറിയിൽ കൊണ്ട് പോയി ഇരുത്തി. 9 മുതൽ 10 വരെ അവൻ അവിടെ വെറുതെ ഇരുന്നു. 10 മണിക്ക് എച്.ആർ വന്ന് കുറെ ഫോറം കൊടുത്തിട്ട് പൂരിപ്പിക്കാൻ പറഞ്ഞിട്ട് പോയി. 10.30 മണിക്ക് അഭിമുഖം നടത്താനായി ആള് വന്നു. രണ്ട് മണിക്കൂർ അഭിമുഖം കഴിഞ്ഞ് പുള്ളി അവനെ ഊണ് കഴിക്കാനായി കൊണ്ടുപോയി. ഇനി ഒരു അഭിമുഖം കൂടി ഉണ്ടത്രേ.

ഊണ് കഴിഞ്ഞ് വീണ്ടും ആ മുറിയിൽ ഒരു മണിക്കൂർ വെറുതെ ഇരുന്നു. തലേന്നത്തെ ഉറക്കം മതിയാവാത്തത് കൊണ്ട് അവൻ ഒന്ന് മയങ്ങി പോയി. രണ്ടാമത്തെ അഭിമുഖത്തിനായി വന്ന ആൾ വാതിൽ തുറക്കുന്നത് കേട്ട് അവൻ ഞെട്ടി എണീറ്റു. വന്നതൊരു സായിപ്പാണ്‌. അവൻ ഒന്നൂടെ ഞെട്ടി. വെറും സായിപ്പല്ല. നമ്മുടെ രതിനിർവേദം സായിപ്പ്. എന്നാലും ആ ഞെട്ടലിന്റെ ആഘാതം തന്നെ ബാധിക്കാതെ നല്ല ഒരു അഭിമുഖം നൽകാൻ അവന് സാധിച്ചു. അഭിമുഖം കഴിഞ്ഞ് എച്.ആർ വന്ന് ആ ശുഭവാർത്ത‍ നൽകി. അവനെ ആ ഒഴിവിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. മറ്റ് കാര്യങ്ങൾ സംസാരിക്കാൻ എച്.ആർ ഇരിക്കുന്ന ഭാഗത്തേക്ക് അവനെ കൊണ്ടുപോയി. പോകുന്ന വഴിക്ക് അവൻ സായിപ്പിനെ പറ്റി തിരക്കി. സായിപ്പ് കമ്പനിയുടെ വല്യ ആളാണ്‌. ഇപ്പോളുള്ള ഒഴിവുകളിലേക്ക് ആളെ എടുക്കാൻ വിദേശത്തൂന്ന് വന്നതാണ്. 'വന്ന വഴിക്ക് മദാമ്മയുമായി ഒഴിവുകാലം ആഘോഷിക്കാൻ കേരളത്തിൽ പോയതായിരിക്കും' - അവൻ ഓർത്തു. എച്.ആർ ഇരിക്കുന്ന ഭാഗത്ത് എത്തിയപ്പോൾ അവന് രണ്ടാമത്തെ ഞെട്ടൽ ഉണ്ടായി. മദാമ്മ അവിടെ ഇരിക്കുന്നു. അവർ ഹെഡ് എച്.ആർ ആണത്രേ. വെള്ളക്കാരന്റെ പ്രതിനിധി. അവന്റെ ഞെട്ടൽ പൂർത്തിയാവാൻ വേണ്ടി ഒരു കാര്യം കൂടി അവൻ മനസ്സിലാക്കി. ആ സായിപ്പും മദാമ്മയും തമ്മിൽ തോഴിൽപരമായല്ലാതെ യാതൊരു ബന്ധവും തന്നെ ഇല്ല. പൂർണ്ണം.

My Expeditions

Popular Posts