കിനാവുകള്‍ എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു കിനാവുകള്‍ . ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ St. Josephs BOYS Higher Secondary School എന്ന സ്കൂളില്‍ പഠിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ക്. ഞങ്ങളുടെ സ്കൂളിന്റെ തൊട്ടടുത്ത കോമ്പൌണ്ട് ആണ് St.Josephs Anglo Indian GIRLS Higher Secondary School. വെറും ഒരു മതില്‍ മാത്രമാണ് സ്കൂളുകളെ പിരിക്കുന്നത്. മതില്‍ കൊണ്ട് സ്കൂളുകളെ പിരിക്കാം എങ്കിലും ഞങ്ങളുടെ മനസ്സുകളെ അവിടെ നിന്ന് പിരിച്ചെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. എന്നെങ്കിലും ഒരു ബുള്‍ഡോസര്‍ കിട്ടുകയാണെങ്കില്‍ ആ മതില്‍ ഇടിച്ചിടാന്‍ ഒരാഗ്രഹം എനിക്കുണ്ടായിരുന്നു.
ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന കാലം. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ആണ് ഞങ്ങള്‍ ആ സന്തോഷ വാര്‍ത്ത അറിയുന്നത്. രണ്ടു സ്കൂളുകളും കൂടി ഒന്നാക്കാന്‍ മാനേജ്‌മന്റ് തീരുമാനിച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ ഇനി ഞങ്ങളുടെ ക്ളാസ്സില്‍ ഞങ്ങളുടെ അടുത്തിരുന്നു പഠിക്കും. ആഹാ!!! ഇപ്പോളെങ്കിലും ആഗ്രഹം സഫലമായല്ലോ. ഇങ്ങനെയൊക്കെ ആയെങ്കിലും പല തരത്തില്‍ ഉള്ള ചിന്തകള്‍ ഞങ്ങളെ അലട്ടിയിരുന്നു.
വെറും ഇംഗ്ളീഷ് മാത്രം സംസാരിക്കുന്ന ആ സ്കൂളിലെ പിള്ളേര്‍ ഇവിടെ വന്നാല്‍ ഞങ്ങളും ഇംഗ്ളീഷ് മാത്രം സംസാരിക്കേണ്ടി വരുമോ...??? നോ...!!!
ഊട്ടി സ്കൂള്‍ പോലെ കുട്ടിയുടുപ്പിട്ടു അവര്‍ ഞങ്ങളുടെ കൂടെയും പഠിക്കുമോ???
അങ്ങിനെ അങ്ങിനെ നൂറു നൂറു ചോദ്യങ്ങള്‍ . ഉത്തരങ്ങള്‍ ഒന്നും വേണ്ട. അവര്‍ ഇങ്ങോട്ട് വന്നാല്‍ മതി. അങ്ങിനെ ആ രാത്രി സന്തോഷത്തോടെ ഞാന്‍ സുഖമായി ഉറങ്ങി. രാത്രി നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ആ മഴയില്‍ ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം ഒലിച്ചു പോയെന്ന് ഞങ്ങള്‍ അറിയുന്നത് അടുത്ത ദിവസം രാവിലെ ആണ്. സ്കൂളുകള്‍ ഒന്നാക്കാനുള്ള തീരുമാനം മാനേജ്‌മന്റ് ഉപേക്ഷിച്ചു. അവരുടെ P.T.A പ്രതിഷേധം ഉയര്‍ത്തുകയും പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് മാറ്റുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത സ്കൂള്‍ ആണ് ഞങ്ങളുടേത് പോലും. പോരാഞ്ഞ് ഞങ്ങള്‍ ആമ്പിള്ളേര്‍ കൂതറകള്‍ ആണ് പോലും. ഞങ്ങളുടെ സ്വപ്നം തകര്‍ത്തെറിഞ്ഞ P.T.A ഇലെ തന്തപ്പടിമാരോടും തള്ളമാരോടും എന്തെന്നില്ലാത്ത ദേഷ്യമാണ് ഞങ്ങള്‍കുണ്ടായത്. അവരുടെ പെണ്‍മക്കള്‍ കല്യാണമാകാതെ മൂത്ത് നരച്ചു മൂക്കില്‍ പല്ല് വന്നു നിന്ന് പോകട്ടെ എന്ന് ഞങ്ങള്‍ ശപിച്ചു. സ്കൂളില്‍ ആകെ ഒരു ശോകം നിറഞ്ഞ മൂകത പറന്നു.
അങ്ങിനെ ചിറകൊടിഞ്ഞ ഒരു കിനാവ് കൂടി.....