തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം. ആങ്ങിനെയിരിക്കെയാണ് ഹോസ്റ്റലില്‍ വച്ച് ഇളയ ധളപതി "വിജയ്" യുടെ ഗില്ലി പത്താമത്തെ തവണ കാണാനിടയായത്. അന്ന് രാത്രി സെക്കന്റ് ഷോയ്ക്ക് പോയി വിജയ് യുടെ തന്നെ ഏറ്റവും പുതിയ സിനിമയും കണ്ടു. നമ്മുടെ വിജയ് മൂലം എന്റെ മനസ്സില്‍ ഒരു മോഹമുദിച്ചു. പാണ്ടി ഡേ ആഘോഷിക്കണം. ആഗ്രഹം എന്റെ ക്‌ളാസ്സ്മേറ്റ് കൂടാതെ ഹോസ്റ്റല്‍മേറ്റ് ആയ പി സി യെ അറിയിച്ചു. ഗുരു സമ്മതം മൂളി.
അടുത്ത ദിവസം ഞങ്ങള്‍ കോളജിലൂടെ നടക്കുമ്പോള്‍ എല്ലാരും ഞങ്ങളെ നോക്കുകയായിരുന്നു. ഞങ്ങള്‍ മറ്റുള്ളവരെ ആരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കാരണം ആ സമയത്ത് പെമ്പിള്ളേര്‍ ഒന്നും പുറത്തുണ്ടായിരുന്നില്ല. പതിവ് പോലെ നേരെ ക്‌ളാസ്സിലേക്കാണ് നടക്കുന്നത് (ഹ ഹ ഹ... തെറ്റിപ്പോയി... പതിവ് തെറ്റിച്ച് എന്നാണ്). ക്‌ളാസ്സിന്റെ വാതിലിനടുത്തെത്തി. ഉള്ളില്‍ ഇരിക്കുന്നവര്‍ എല്ലാവരും ഞങ്ങളെ തന്നെ നോക്കുകയാണ്. ഞങ്ങള്‍ എന്താ അന്യ ഗ്രഹ ജീവികളാണോ??? ബോര്‍ഡിലേക്ക് തിരിഞ്ഞു എന്തോ എഴുതിക്കൊണ്ടിരുന്ന മോഹനന്‍ സാറിന്റെ ശ്രദ്ധ ഞങ്ങളുടെ മേല്‍ പതിഞ്ഞു. അദ്ദേഹം ഞങ്ങളെ അടിമുടി നോക്കി.
അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ഞാന്‍ :
ഇളം നീല ഷൂസ്. ഫോറസ്റ്റ് ഗ്രീന്‍ പാന്റ്. വെള്ള ബെല്‍റ്റ്. ചുകപ്പു ടി-ഷര്‍ട്ട്. രണ്ടു കൈയ്യിലും ബാന്റുകളും മുത്ത് മണികളും. കഴുത്തില്‍ മുത്ത് മാലകള്‍ . ഭസ്മ കുറി നീളത്തില്‍ . മുടിയില്‍ കളറിംഗ്. ആകെ കൂടി സൂപ്പര്‍ ലുക്ക്.
പി സി യും മോശമല്ല. ഡ്രസ്സ് ഞാന്‍ ഇട്ടതിന്റെ വേറെ ഒരു കളര്‍ കോംബിനേഷൻ. കഴുത്തില്‍ രുദ്രാക്ഷം. കുങ്കുമ കുറി. പിന്നല്ല.
പിന്നെ എന്താണ് സംഭവിച്ചതെന്ന് എല്ലാരും ഊഹിച്ചോളു.... ഇവിടെ നിറുത്തുന്നു

No comments:
Post a Comment