28-01-2010 രാത്രി അതായത് ഇന്നലെ രാത്രി ഞങ്ങള്‍ക്ക് കാള രാത്രി ആയിരുന്നു. പൂര്‍ണ ചന്ദ്രന്റെ തെളിഞ്ഞ വെളിച്ചത്തില്‍ അവര്‍ ഞങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. ഒരു മാതിരി പഴശ്ശി രാജ സിനിമയിലെ ഒളിപ്പോരാളികളെ പോലെ. ആരെന്നല്ലേ. ഈ നായിന്റെ മക്കള്‍ കൊതുകുകള്‍. അവര്‍ എന്നെ പോലും ആക്രമിച്ചു ചോര കുടിച്ചു. രക്ത ദാനം ചെയ്യാന്‍ മിനിമം തൂക്കം വേണം എന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ വിട്ടേക്കും. ഇവര്‍ക്കതൊക്കെ പ്രശ്നമാണോ?
ഫ്ലാഷ് ബാക്ക് ഇങ്ങനെ. ഇന്നലെ വൈകുന്നേരം ഞാന്‍ പറഞ്ഞതാ ഒരു മുറിയിലെ കൊതുകുതിരിയുടെ liquid തീര്‍ന്നെന്നു. വാങ്ങിച്ചിട്ട് വന്നാല്‍ മതിയെന്ന്. എന്റെ കൂതറ റൂം മേറ്റ്സ് വാങ്ങിക്കാതെ വന്നു. രാത്രി ഞാന്‍ ഒന്ന് ഉറക്കം പിടിച്ചു വന്നപ്പോള്‍ എന്റെ റൂമില്‍ ഉണ്ടായിരുന്ന കൊതുകുതിരി അവര്‍ ഊരി അവരുടെ റൂമില്‍ കൊണ്ട് പോയി വച്ചു. അവരെ കൊതുക് കടിക്കുന്നു പോലും. അങ്ങിനെ അവരുടെ റൂമില്‍ നിന്നു കൊതുകുകള്‍ മെല്ലെ ഞങ്ങടെ റൂമിലേക്ക് ചേക്കേറി. എന്റെ റൂമില്‍ ഉള്ള രണ്ടാമന്റെ ഉറക്കത്തിലുള്ള പൂരപ്പാട്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കൊതുകുകളെ തെറി വിളിക്കുകയാണ്. ഉറക്കം ഞെട്ടിയപ്പോള്‍ ആണ് കൊതുകുതിരി പോയെന്നു ഞാന്‍ അറിഞ്ഞത്. വേഗം പോയി അത് വീണ്ടെടുത്ത് ഞങ്ങടെ റൂമില്‍ കുത്തി കിടന്നുറങ്ങി. കുറച്ചു കഴിഞ്ഞ് വീണ്ടും ഞെട്ടി എഴുന്നേറ്റപ്പോള്‍ സാധനം കാണാനില്ല. അവര്‍ക്കും ഉറങ്ങണ്ടേ. മൂളിപ്പാട്ട് പാടുന്ന ഒരു നായിന്റെ മോനെ അടിച്ചു കൊന്നു കൊണ്ട് ഞാന്‍ തീരുമാനിച്ചു. ഇന്ന് ഇനി ഉറക്കമില്ല. എന്നാല്‍ കുറച്ചു ബ്ലോഗാം. കൊതികിനെ കൊന്നിടത്ത് ചുകപ്പു രക്തം തളം കെട്ടി കിടന്നിരുന്നു. ആ ചുകപ്പു നാടയില്‍ ആണ് ഇന്ന് എന്റെ ഉറക്കം കുടുങ്ങി കിടക്കുന്നത്.