വര്‍ണ ശലഭങ്ങളെ പോലെ പാറി നടക്കേണ്ടതാണ് യൌവനം. അതില്‍ പ്രധാനം സൌഹൃദവും വ്യക്തി ബന്ധങ്ങളും ആണ്. പക്ഷെ കേരളമെന്ന നാട്ടില്‍ അത് പറ്റുമോ?
ഞാന്‍ നേരില്‍ കണ്ട ഒരു കഥ പറയാം. ഞങ്ങള്‍ ആറ് സുഹൃത്തുക്കള്‍ . ഒരുമിച്ച് പഠിക്കുന്നവര്‍ . ആണ്‍കുട്ടികള്‍ ആനന്ദിച്ചു അര്‍മാദിക്കുന്ന കാലമല്ലേ യൌവനം. അങ്ങിനെ തന്നെ ഞങ്ങളും. ഞങ്ങളില്‍ ഒരുവന്‍ , നമ്മുടെ കഥാനായകന്‍ , മറ്റുള്ളവരില്‍ നിന്നു വളരെ വ്യത്യസ്തന്‍ ആയിരുന്നു. ഏകാന്തനായി ഇരിക്കും. ചിന്തിക്കും. അതേ സമയം തന്നെ എല്ലാവരോടും അടുത്തിടപഴകും. എല്ലാവരോടും ആഴത്തില്‍ ഉള്ള ഒരു ബന്ധം അവന്‍ പുലര്‍ത്തിയിരുന്നു. ഞങ്ങളില്‍ ആരുടെ കാര്യങ്ങള്‍ അറിയണമെങ്കിലും അവനോടു ചോദിച്ചാല്‍ മതി. ഞങ്ങളുടെ എല്ലാവരുടെയും കുടുംബാംഗങ്ങളെയും അടുത്തറിയുന്ന ആള്‍ അവന്‍ മാത്രം ആയിരിക്കും. അങ്ങിനെ ഇരിക്കെയാണ് ഞങ്ങള്‍ എല്ലാവരും കൂട്ടത്തില്‍ മറ്റൊരുവന്റെ വീട്ടില്‍ ചെന്നത്. കണ്ണൂരില്‍ ഹരിതശോഭമായ ഒരു ഗ്രാമം. വീട്ടുകാരെ അറിയുന്നത് നമ്മുടെ കഥാനായകന് മാത്രം. ഞങ്ങള്‍ ചുമ്മാ സോഫയില്‍ ഇരുന്നു ടിവി കാണുകയും പത്രം വായിക്കുകയും ചെയ്തുകൊണ്ടിരുന്ന സമയത്ത് അവന്‍ അടുക്കളയില്‍ പോയി കുശല വര്‍ത്തമാനം പറയുകയും രണ്ടാമന്റെ കൊച്ചു പെങ്ങളുടെ കൂടെ കാരംസ് കളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ തമ്മില്‍ ഉള്ള സംഭാഷണത്തിന്റെ കോലാഹലങ്ങളും കളിയും ചിരിയും ഉയര്‍ന്നു കേള്‍കുകയായിരുന്നു അവിടെ. അപ്പോളാണ് അത് സംഭവിച്ചത്. രണ്ടാമന്റെ അമ്മ ഉള്ളില്‍ നിന്നു വന്നു. കുഞ്ഞു പെങ്ങളെ ചീത്ത പറഞ്ഞു അകത്തു പറഞ്ഞു വിട്ടു. നമ്മുടെ നായകനോടയിട്ടു കുറച്ചു പറഞ്ഞു. ശരിയായ വാക്കുകള്‍ ഓര്‍മയില്ല. എന്തായാലും ചുരുക്കം ഇങ്ങനെയാണ്. "ഒരു വീട്ടില്‍ വന്നാല്‍ എങ്ങിനെ പെരുമാറണമെന്ന് അറിയില്ലേ. വീട്ടിലെ പെണ്‍കുട്ടികളുടെ അടുത്ത് കളിച്ചിരിക്കാമോ? കണ്ടില്ലേ നിന്റെ സുഹൃത്തുക്കള്‍ മാന്യമായി ഇരിക്കുന്നത്....." ഞങ്ങളെക്കാളും നാല് വര്‍ഷമെങ്ങിലും താഴെയുള്ള കുട്ടിയുടെ കൂടെ കുറച്ചു നേരം കളിച്ചതാണ് മാന്യതയ്ക്ക് ഭംഗം വരുത്തിയത്. അതും അവനെ ചീത്ത പറഞ്ഞത് ഞങ്ങളെ വച്ച് താരതമ്യപ്പെടുതിയാണ്. ഒരു വാക്ക് പോലും മിണ്ടാതെ അവന്‍ പുറത്തേക്കിറങ്ങി. ഞങ്ങളും. പറഞ്ഞു കഴിഞ്ഞ് അവര്‍ക്ക് ഒരു മനോ:വിഷമം ഉണ്ടായിക്കാണണം. അവര്‍ പുറകെ വന്ന് ഞങ്ങളെ വിളിച്ചു. ഊണ് കഴിച്ചിട്ടേ പോകു എന്ന് അവന്‍ അവരോടു സമ്മതിച്ചതനുസരിച്ചു ആയതിനു ശേഷം മധ്യാഹ്നം ഞങ്ങള്‍ സ്ഥലം വിട്ടു. വേറെ ആരായിരുന്നെങ്കിലും പിന്നെ അവിടെ നിക്കുകയോ അവരോടു സംസാരിക്കുകയോ ചെയ്യുമായിരുന്നില്ല. പക്ഷെ ആ സംഭവത്തിനു അതിനു ശേഷം ആരുടെ വീട്ടിലേക്കും അവന്‍ വരുന്നതായി കണ്ടില്ല. അല്ലെങ്കിലെ ഏകാന്തനായി ഇരിക്കുന്ന അവന്‍ കൂടുതല്‍ ഏകാന്തതയില്‍ ആയി.
ഈ കാലത്ത് ഒരു ആണ്‍കുട്ടിക്ക് തന്റെ അച്ഛന്റെയോ അമ്മയുടെയോ സഹോദരി സഹോദരന്മാരുടെ പെണ്‍കുട്ടികളോടു പോലും സൗഹൃദം വെക്കാനാകുന്നില്ല. പെണ്‍കുട്ടികള്‍ക്ക് തിരിച്ചും. നാല് പേരുള്ള ചെറിയ കുടുംബങ്ങളിലേക്ക് ഒതുങ്ങുന്ന കേരളത്തിലെ ജീവിത വ്യവസ്ഥ വ്യക്തി ബന്ധങ്ങളെ മറക്കുന്നുവോ???
All characters/places in this post are fictious. Any resemblance to living/dead are purely coincidental
ReplyDeleteNo All characters/Places in this post are not fictious.And any resemblance to living/dead are purely intentional..
ReplyDeleteGood work Man..Keep Going
Love : qUOTATION
kollam !
ReplyDeletevarnashalabhangale pole paari nadakkendathu koumarathil anu ! enthu thonnunnu ?
ഞങ്ങള്‍ കൌമാരം കഴിഞ്ഞും നിര്‍ത്തിയില്ല മാഷേ
ReplyDelete