"Fear not, for I am with you; be not dismayed, for I am your God; I will strengthen you, I will help you, I will uphold you with My righteous right hand." .. Isaiah 41:10
Custom Search

Translate

Featured Post

Buying TV in Bangkok

Myself and my colleague were assigned a project in Thailand from the starting of this year. I was supposed to discuss the requirements wit...

Saturday, September 25, 2010

ഒരു കോഴിയുടെ ആത്മഹത്യ

പതിവ് പോലെ ഓഫീസിലേക്ക് ബൈക്കില്‍ പോയ്കൊണ്ടിരുന്ന എന്നെ അന്ന് കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു. ദുരന്തോ എക്സ്പ്രസ്സ്‌ പോലെ എന്റെ ബൈക്ക് പറവൂര്‍ കവല, ദേശം, ‍ പുറയാര്‍ ഭാഗം പിന്നിട്ട് പുതുവാംകുന്നിലേക്ക് കടന്നു. ഓഫീസിന്റെ മുന്‍പിലേക്ക് എത്തിച്ചേരുന്ന ടാര്‍ ഇട്ട റോഡിലൂടെ തരക്കേടില്ലാത്ത വേഗത്തില്‍ ഞാന്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ആ കോഴി റോഡിന്‍റെ അന്ത്യ ഭാഗത്ത്‌ ഉലാത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ വരവ് കണ്ട് അത് ഒരു ഓരം ഒതുങ്ങി നിന്നു. മുന്നില്‍ പ്രതിബന്ധങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ വേഗം കൂട്ടി. ഞാന്‍ അടുത്തെത്തിയപ്പോഴാണ് ഓരം ഒതുങ്ങി നിന്ന ആ കോഴിയുടെ ഉള്ളിലിരിപ്പ് മനസ്സിലായത്‌. എനിക്കൊന്നും ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ അത് എന്റെ വണ്ടിയുടെ മുന്‍പിലേക്ക് എടുത്തു ചാടി. എന്റെ മനസ്സൊന്നു പിടഞ്ഞു. ഞാന്‍ വണ്ടി നിര്‍ത്തി തിരിഞ്ഞു പോയി നോക്കി. പാഞ്ഞു വരുന്ന ദുരന്തോ എക്സ്പ്രസ്സിന്റെ മുന്‍പിലേക്ക് ആത്മഹത്യാ ശ്രമവുമായി എടുത്തു ചാടിയ മനുഷ്യന്റെ ഗതിയായി ആ കോഴിക്ക്. കോഴി അന്തരിച്ചിരിക്കുന്നു. രക്തത്തില്‍ കുളിച്ചു കുടല്‍ മാല പുറത്തു ചാടി ആ മൃതശരീരം നടു റോഡില്‍ കിടക്കുന്നു. ആദ്യമായാണ് എന്റെ വണ്ടി മൂലം ഒരു മൃത്യു സംഭവിച്ചിരിക്കുന്നത്. ചുറ്റും നോക്കി. നഷ്ടപരിഹാരത്തിനായി കോഴിയുടെ ബന്ധുക്കള്‍ ആരും തന്നെ രംഗത്തില്ല. ഒരു നിമിഷ നേരം കണ്ണുകള്‍ അടച്ചുകൊണ്ട് ആ ആത്മാവിനു അന്ത്യോപചാരമര്‍പ്പിച്ചുകൊണ്ട് ഞാന്‍ തുടര്‍ന്നു. ഇന്നും തീരാത്ത ജോലിത്തിരക്കിലേക്ക്. അന്നുച്ചക്കും ഏതെങ്കിലും അയല്‍കാരുടെ മേശപ്പുറത്തു ഫ്രൈ ആയി ഇരിക്കുന്നുണ്ടാവുന്ന ആ കോഴിയെ പറ്റി ഞാന്‍ ഓര്‍ത്തു. പിന്നെ ഇതെഴുതുമ്പോള്‍ ആണ് ഓര്‍ക്കുന്നത്.

No comments:

Post a Comment

My Expeditions

Popular Posts